Reduce Bloating | ഗ്യാസ്ട്രബിള്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് വീട്ടില്‍ തന്നെ പരിഹാരം!

 

കൊച്ചി: (KVARTHA) പലരേയും അലട്ടുന്ന ഒരു പ്രധാന പ്രശ്‌നമാണ് ഗ്യാസ്ട്രബിള്‍. ഇഷ്ടപ്പെട്ട ഭക്ഷണം പോലും കഴിക്കാന്‍ പലര്‍ക്കും ഇതുമൂലം കഴിയാറില്ല. ഏതുനേരവും വയര്‍ നിറഞ്ഞതുപോലെ തോന്നും, വയര്‍ വീര്‍ത്തിരിക്കുകയും ചെയ്യും, മാത്രമല്ല അസ്വസ്ഥത ഉളവാക്കുന്ന തികട്ടലും. ഇതുമൂലം നാലാള്‍ കൂടുന്നിടത്ത് പോകാന്‍ പറ്റാത്ത അവസ്ഥയാണ് പലര്‍ക്കും.

പലര്‍ക്കും ഇതിന് പ്രതിവിധി അറിയില്ലെന്നതാണ് മറ്റൊരു കാര്യം. ഡോക്ടറുടെ അടുത്തുപോകാനും മടിയാണ്. എന്നാല്‍ വയര്‍ വീര്‍ക്കുന്നത് സ്ഥിരമായി നില്‍ക്കുന്ന ഒന്നല്ലെന്നും താല്‍ക്കാലികമായി മാത്രമാണെന്നും അറിയുന്നത് നല്ലതാണ്.

Reduce Bloating | ഗ്യാസ്ട്രബിള്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് വീട്ടില്‍ തന്നെ പരിഹാരം!


ഗ്യാസ്ട്രബിള്‍ കാരണം വയറിനുണ്ടാവുന്ന അസ്വസ്ഥതകള്‍ ചെറുതല്ല. ദഹന സംബന്ധമായ പ്രശ്നങ്ങളാണ് ഗ്യാസ് ട്രബിള്‍ മൂലം കൂടുതല്‍ നേരിടേണ്ടി വരുന്നത്.

വയര്‍ വീര്‍ക്കുന്നതിന് അണ്ഡാശയ മുഴകള്‍ പോലുള്ളവയും കാരണമായേക്കാം. എന്നാല്‍ ചില അവസരങ്ങളില്‍ അമിതമായി വെള്ളം കുടിക്കുന്നത് മൂലവും വയറു വീര്‍ത്തേക്കാം. ഇത്തരം സാഹചര്യങ്ങളെ പൂര്‍ണമായും അകറ്റാന്‍ വീട്ടില്‍ തന്നെ പരിഹാരമുണ്ടെന്നാണ് അനുഭവസ്ഥര്‍ പറയുന്നത്. അവയെ കുറിച്ച് അറിയാം.

*വാഴപ്പഴം

അമിതമായി വയര്‍ വീര്‍ക്കുന്നതിനുള്ള ഏറ്റവും നല്ല പരിഹാരമാണ് ചെറുപഴം. ഇത് ദഹനാരോഗ്യം സംരക്ഷിക്കുന്നു. ചെറുപഴത്തില്‍ ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുള്ളതിനാല്‍ എല്ലാ വിധത്തിലുള്ള അസ്വസ്ഥതകള്‍ക്കും പെട്ടെന്ന് പരിഹാരം കാണാന്‍ കഴിയുന്നു. മലബന്ധം പോലുള്ള പ്രശ്നങ്ങള്‍ക്കും പരിഹാരം നല്‍കുന്നു.

*പെരുംജീരകം

പലരും ഭക്ഷണശേഷം അല്‍പം പെരുംജീരകം വായിലിടുന്നത് ശ്രദ്ധിച്ചിട്ടില്ലേ? ദഹനത്തിന് മികച്ചതാണ് പെരുംജീരകം എന്നതിനാലാണ് ഇത് ചവയ്ക്കുന്നത്. ഇതിലുള്ള ഘടകങ്ങള്‍ ഭക്ഷണം ദഹിപ്പിക്കുകയും വയറ്റിലെ അസ്വസ്ഥതകളെ ചെറുക്കുകയും വയറ് വീര്‍ക്കുന്നത് തടയുകയും ചെയ്യുന്നു. ഏത് പ്രതിസന്ധിക്കും പെട്ടെന്ന് പരിഹാരം കാണാന്‍ പെരുംജീരകം അത്യുത്തമമാണ്. ദഹനാരോഗ്യം മാത്രമല്ല മറ്റ് പല ആരോഗ്യ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ പെരുംജീരകത്തിന് കഴിയുന്നു.

*അയമോദകം

പല ആരോഗ്യ പ്രശ്നത്തിനും പരിഹാരം കാണാന്‍ അയമോദകത്തിന് കഴിയുന്നു. ഇത് വെള്ളത്തിലിട്ട് തിളപ്പിച്ച് കുടിക്കുന്നത് വഴി ദഹനാരോഗ്യം വീണ്ടെടുക്കാം. വയറ് വീര്‍ക്കുന്നത് പോലുള്ള അസ്വസ്ഥതകള്‍ക്ക് പെട്ടെന്ന് പരിഹാരം കാണാനും സഹായിക്കുന്നു. വയറിന്റെ പ്രശ്നങ്ങളെ പെട്ടെന്ന് പ്രതിരോധിക്കാനും അയമോദകം സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഭക്ഷണ ശേഷം പെരും ജീരകം കഴിക്കുന്നത് പോലെ തന്നെ അല്‍പം അയമോദകം കഴിക്കുന്നതും നല്ലതാണ്.

*നാരങ്ങ വെള്ളം


നാരങ്ങയുടെ അസിഡിക് സ്വഭാവം ഉപാപചയവും ഹൈഡ്രോക്ലോറിക് ആസിഡിന്റെ ഉല്‍പാദനവും വര്‍ധിപ്പിക്കുന്നതിന് സഹായിക്കുന്നു. ദഹനാരോഗ്യത്തേയും സഹായിക്കുന്നു. ശരീരത്തിന് ഇത് മികച്ച മാറ്റങ്ങള്‍ നല്‍കുന്നു. വയറ്റില്‍ ഗ്യാസ് നിറയുന്നതിന് പരിഹാരം കാണുകയും വയറ് വീര്‍ക്കുന്നതിനെ പ്രതിരോധിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെയാണ് പലരും വയറ് നിറച്ച് ഭക്ഷണം കഴിച്ചതിനു ശേഷം ലൈം ടീ പോലുള്ളവ കുടിക്കുന്നതും.

*നടക്കുന്നത്


വേഗതയുള്ള നടത്തം, നീന്തല്‍ അല്ലെങ്കില്‍ ജോഗിംഗ് എന്നിവ ദഹനത്തെ സഹായിക്കുന്നു. ഇത് കൂടാതെ വജ്രാസനം പോലുള്ള യോഗ ചെയ്യുന്നത് വഴി ശരീരം മികച്ച അവസ്ഥയിലേക്ക് എത്തുകയും ആരോഗ്യ പ്രശ്നങ്ങളെ പ്രതിരോധിക്കുകയും ചെയ്യും. വയര്‍ പെട്ടെന്ന് വീര്‍ക്കുന്നത് കൊണ്ടുള്ള അസ്വസ്ഥതകളെ പ്രതിരോധിക്കാന്‍ നടത്തവും ചില യോഗാസനങ്ങളും സഹായിക്കുന്നു.

*ഇഞ്ചി

ഇഞ്ചിയുടെ കാര്‍മിനേറ്റീവ് ഗുണങ്ങള്‍ ആമാശയത്തില്‍ അമിതമായി ഗ്യാസ് ഉണ്ടാവുന്നത് തടയുന്നു. ഇതിലുള്ള ജിഞ്ചറോള്‍ ആണ് ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നത്. ഇതിലൂടെ കുടലിന്റെ വീക്കം കുറയ്ക്കുകയും ആരോഗ്യകരമായി നിലനിര്‍ത്തുകയും ചെയ്യുന്നു. ഭക്ഷണശേഷം ഒരു ചെറിയ കഷ്ണം ഇഞ്ചി ചവക്കുന്നത് ഇത്തരം പ്രശ്നങ്ങളെ ഇല്ലാതാക്കുന്നു.

Keywords: Ways to reduce bloating: Quick tips and long-term relief, Kochi, News, Reduce Bloating, Health Tips, Health, Yoga, Exercise, Jogging, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia