Dark Lips | ചുണ്ടുകളിലെ കറുപ്പുനിറം പരിഹാസത്തിന് ഇടനല്‍കാറുണ്ടോ? വിഷമിക്കേണ്ട, വീട്ടില്‍ നിന്നുതന്നെ പരിഹാരമുണ്ട്
Jan 29, 2024, 19:13 IST
കൊച്ചി: (KVARTHA) പലരും പരാതിപ്പെടുന്ന ഒരു കാര്യമാണ് ചുണ്ടുകളിലെ കറുപ്പുനിറം. ഇതുകാരണം കുറച്ചൊന്നുമല്ല ആളുകള്‍ വിഷമിക്കാറുള്ളത്. പുറത്തിറങ്ങിയാല്‍ ഇക്കാരണം കൊണ്ട് നാണംകെടുന്നതും പതിവാണ്. സിഗററ്റ് വലിക്കുന്നുണ്ടോ എന്നാണ് ചോദ്യം. മുമ്പ് നിറമുണ്ടായിരുന്ന ചുണ്ടുകള്‍ക്ക് പൊടുന്നനെയാണ് നിറവ്യത്യാസം സംഭവിക്കുന്നത്. ഇതാണ് ആളുകളെ നിരാശപ്പെടുത്തുന്നത്.
ചുണ്ടുകള്‍ കറുക്കാനുള്ള കാരണങ്ങള്‍ പലതാണ്:
വരണ്ട ചുണ്ടുകള്‍ വിണ്ടുകീറുകയും കറുക്കുകയും ചെയ്യും. ചില ആളുകള്‍ക്ക് ചുണ്ടുകളില്‍ അലര്‍ജി ഉണ്ടാകാം. ഇത് ചുണ്ടുകള്‍ കറുക്കാന്‍ കാരണമാകും. ചില ആന്റിബയോടിക്കുകള്‍ ചുണ്ടുകള്‍ കറുക്കാന്‍ കാരണമാകും. മദ്യവും പുകവലിയും ചുണ്ടുകള്‍ കറുക്കാന്‍ കാരണമാകും.
ചില ആളുകള്‍ക്ക് ചുണ്ടുകള്‍ കറുക്കാന്‍ കാരണമാകുന്ന മെലാനിന്‍ അസന്തുലിതാവസ്ഥ ഉണ്ടാകാം. കരള്‍ രോഗവും തൈറോയ്ഡ് പ്രശ്നങ്ങളും വിറ്റാമിന്‍ കുറവും ചുണ്ടുകള്‍ കറുക്കാന്‍ കാരണമാകും.
ഇവ കൂടാതെ ജനിതകമായുള്ള കറുപ്പല്ലെങ്കില്‍ ആരോഗ്യം, ഭക്ഷണക്രമം, ലിപ്സ്റ്റിക് എന്നിവയും ചുണ്ടിന്റെ സ്വാഭാവിക നിറത്തെ ഇല്ലാതാക്കാം. ചുണ്ടുകള്‍ ചര്‍മത്തേക്കാള്‍ മൂന്നിരട്ടി സെന്‍സിറ്റീവ് ആണ്. അതിനാല്‍ അവയ്ക്ക് കൂടുതല്‍ ശ്രദ്ധയും പരിചരണവും ആവശ്യമാണ്.

ടെന്‍ഷന്‍ അടിക്കേണ്ട ചുണ്ടുകളെ സംരക്ഷിക്കാനുള്ള പ്രകൃതിദത്ത പരിഹാരം നമ്മുടെ വീട്ടില്‍ തന്നെയുണ്ട്.
* നാരങ്ങ
നാരങ്ങയ്ക്ക് സ്വാഭാവിക ബ്ലീചിംഗ്, എക്‌സ്‌ഫോളിയേറ്റിംഗ് ഗുണങ്ങളുണ്ട്. പകുതി നാരങ്ങ പിഴിഞ്ഞ് ആ നീര് ദിവസവും ചുണ്ടില്‍ പുരട്ടാം. അല്ലെങ്കില്‍ ഒരു കഷ്ണം നാരങ്ങ എടുത്ത് മുകളില്‍ അല്‍പം പഞ്ചസാര വിതറിയും ചുണ്ടില്‍ പുരട്ടാം. ഇത് ചര്‍മം പുഷ്ടിപ്പെടാനും മൃതകോശങ്ങളെ നീക്കം ചെയ്യാനും സഹായിക്കും. ആഴ്ചയില്‍ മൂന്നു തവണയെങ്കിലും പരീക്ഷിച്ചാല്‍ നല്ല ഫലം കാണാമെന്നാണ് അനുഭവസ്ഥര്‍ പറയുന്നത്.
*റോസ് വാടര്‍
റോസ് വാടറിന്റെ ഗുണങ്ങള്‍ ഏറെയാണ്. ഇത് ചുണ്ട് മോയ്‌സ്ചറൈസ് ചെയ്യാന്‍ സഹായിക്കും. ഒരു തുള്ളി റോസ് വാടര്‍ ഒരു ടീസ്പൂണ്‍ തേനില്‍ കലര്‍ത്തി ചുണ്ടുകളില്‍ പുരട്ടുക. ദിവസത്തില്‍ രണ്ടോ മൂന്നോ തവണ ഇത് ചെയ്യാം. തേനിന് പകരം പാലും ഉപയോഗിക്കാവുന്നതാണ്.
* ചുണ്ടുകള്‍ മസാജ് ചെയ്യുക
ചുണ്ടുകള്‍ മസാജ് ചെയ്യുന്നത് രക്തപ്രവാഹം വര്‍ധിപ്പിക്കുകയും അവയെ കൂടുതല്‍ നിറമുള്ളതാക്കുകയും ചെയ്യും.
*ചുണ്ടുകള്‍ക്ക് വിശ്രമം നല്‍കുക
അമിതമായി ലിപ്സ്റ്റിക് ഇടാതിരിക്കുക. അതുപോലെ, ചുണ്ടുകള്‍ കടിക്കുന്നതും തൊലി പറിച്ച് കളയുന്നതും നല്ലതല്ല.
* മാതളനാരങ്ങ
നല്ല റോസ് നിറമുള്ള ചുണ്ടുകള്‍ കിട്ടാന്‍ ഏറ്റവും മികച്ചതാണ് മാതളനാരങ്ങ. ഒരു ടേബിള്‍സ്പൂണ്‍ മാതളനാരങ്ങ നീര്, ബീറ്റ് റൂട് നീര്, കാരറ്റ് ജ്യൂസ് എന്നിവ യോജിപ്പിക്കുക. ഈ മിശ്രിതം ചുണ്ടുകളില്‍ 15 മിനിട്ടെങ്കിലും തേച്ചു പിടിപ്പിക്കുക. ദിവസവും ചെയ്യാവുന്ന മികച്ച ഫലം ചെയ്യുന്ന മിശ്രിതമാണിത്.
*മഞ്ഞള്‍
മഞ്ഞളില്‍ കുര്‍ക്കുമിന്‍ അടങ്ങിയിട്ടുണ്ട്. ഇത് മെലാനിന്‍ ഉല്‍പാദനത്തെ തടയും. ഇത് ചര്‍മത്തിന് തിളക്കം നല്‍കാന്‍ സഹായിക്കുന്നു. പാലും മഞ്ഞളും ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കി ചുണ്ടില്‍ പുരട്ടുക. 5- 10 മിനുടിന് ശേഷം കഴുകി കളയാം. ഉണങ്ങിയ ശേഷം മോയിസ്ചറൈസര്‍ അല്ലെങ്കില്‍ ലിപ് ബാം പുരട്ടാം.
* സ്‌ട്രോബെറി മാസ്‌ക്
ഒരു ടീസ്പൂണ്‍ ബേകിംഗ് സോഡയില്‍ കുറച്ച് സ്‌ട്രോബെറി മിക്‌സ് ചെയ്യാം. ഇത് പേസ്റ്റ് രൂപത്തിലാക്കി ഉറങ്ങുന്നതിനുമുമ്പ് ചുണ്ടില്‍ പുരട്ടുക. ചുണ്ടുകളുടെ ഇരുണ്ട നിറം ലഘൂകരിക്കാന്‍ ഇത് സഹായിക്കും.
*ആവശ്യത്തിന് ഉറങ്ങുക
ഉറക്കം ചുണ്ടുകള്‍ക്ക് വിശ്രമവും പുനര്‍നിര്‍മാണവും നല്‍കും
*ധാരാളം വെള്ളം കുടിക്കുക
വെള്ളം ചുണ്ടുകളിലെ ജലാംശം നിലനിര്‍ത്തുകയും വിണ്ട് കീറുന്നത് തടയുകയും ചെയ്യുന്നു.
Keywords: Ways to Lighten Dark Lips, Kochi, News, Dark Lips, Drinking Water, Lipstick, Health, Health Tips, Massage, Kerala News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.