Attacked | 'വയനാട് അമ്മയ്ക്കും കുട്ടിക്കും അയല്‍വാസിയുടെ വെട്ടേറ്റു'; കൃത്യത്തിനുശേഷം രക്ഷപ്പെട്ട പ്രതിയെ പൊലീസ് തെരയുന്നു

 


വയനാട്: (www.kvartha.com) മേപ്പാടിയില്‍ അമ്മയ്ക്കും കുട്ടിക്കും അയല്‍വാസിയുടെ വെട്ടേറ്റതായി പരാതി. ഇരുവരേയും കത്തി കൊണ്ട് വെട്ടിപ്പരുക്കേല്‍പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മേപ്പാടിക്കടുത്ത് നെടുമ്പാല പള്ളിക്കവലയില്‍ വ്യാഴാഴ്ച രാവിലെയാണ് സംഭവം നടന്നത്.

പാറക്കല്‍ ജയപ്രകാശിന്റെ ഭാര്യ അനില, മകന്‍ ആദിദേവ് എന്നിവര്‍ക്കാണ് പരുക്കേറ്റത്. വ്യക്തി വിരോധം മൂലമാണ് അയല്‍വാസി ആക്രമിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്. പരുക്കേറ്റ അമ്മയെയും കുട്ടിയെയും മേപ്പാടിയിലെ മെഡികല്‍ കോളജിലേക്ക് മാറ്റി.

Attacked | 'വയനാട് അമ്മയ്ക്കും കുട്ടിക്കും അയല്‍വാസിയുടെ വെട്ടേറ്റു'; കൃത്യത്തിനുശേഷം രക്ഷപ്പെട്ട പ്രതിയെ പൊലീസ് തെരയുന്നു

സംഭവത്തില്‍ മേപ്പാടി പൊലീസ് കേസെടുത്തിട്ടുണ്ട്. ആക്രമണത്തിന് ശേഷം ഒളിവില്‍ പോയ ഇയാള്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കിയതായി പൊലീസ് പറഞ്ഞു.

Keywords: Wayanadu: Woman and child attacked, Wayanadu, News, Local News, Police, Attack, Injured, Hospital, Treatment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia