Accidental Death | വയനാട്ടില്‍ സ്‌കൂടര്‍ നിയന്ത്രണംവിട്ട് റോഡില്‍നിന്ന് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മെഡികല്‍ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം

 


ADVERTISEMENT

കല്‍പറ്റ: (KVARTHA) വയനാട്ടില്‍ സ്‌കൂടര്‍ നിയന്ത്രണംവിട്ട് റോഡില്‍നിന്ന് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മെഡികല്‍ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം. മഞ്ചേരി കിഴക്കേത്തല ഓവുങ്ങല്‍ മുഹമ്മദ് അബ്ദുല്‍ സലാമിന്റെ മകള്‍ ഫാത്വിമ തസ്‌കിയ (24) ആണ് മരിച്ചത്.

Accidental Death | വയനാട്ടില്‍ സ്‌കൂടര്‍ നിയന്ത്രണംവിട്ട് റോഡില്‍നിന്ന് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മെഡികല്‍ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം
 
കോഴിക്കോട് മെഡികല്‍ കോളജിലെ മെഡികല്‍ വിദ്യാര്‍ഥിയാണ്. സാരമായി പരുക്കേറ്റ സഹയാത്രികയായ അജ്മിയ എന്ന വിദ്യാര്‍ഥിനിയെ കോഴിക്കോട് മെഡികല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയി. പിണങ്ങോടുനിന്നും പൊഴുതന ആറാം മൈലിലേക്കു പോകുന്ന പന്നിയാര്‍ റോഡിലെ വളവില്‍ ബുധനാഴ്ച രാത്രി 10 മണിയോടെയാണ് അപകടം നടന്നത്. തസ്‌കിയ സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചതായാണ് വിവരം.

Keywords: Wayanadu: Medical Student Died in Road Accident, Wayanad, News, Accidental Death, Medical Student, Injury, Hospital, Treatment, Obituary, Kerala News.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia