SWISS-TOWER 24/07/2023

Rescued | പുലര്‍ചെ പൊന്മുടികൊട്ട മലയുടെ മുകളില്‍ നിന്ന് 100 അടി താഴ്ചയുള്ള കൊക്കയിലേക്ക് വീണു; യുവാവിനെ സാഹസികമായി രക്ഷിച്ച് അഗ്നിരക്ഷാസേന

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

സുല്‍ത്താന്‍ ബത്തേരി: (KVARTHA) കൊക്കയിലേക്ക് വീണ യുവാവിനെ സാഹസികമായി രക്ഷിപ്പെടുത്തി അഗ്നിരക്ഷാസേന. അമ്പലവയല്‍ ഇടയ്ക്കല്‍ പൊന്മുടികൊട്ട മലയുടെ മുകളില്‍ നിന്ന് 100 അടി താഴ്ചയുള്ള കൊക്കയിലേക്ക് വീണ യുവാവിനെയാണ് സാഹസികമായി രക്ഷപ്പെടുത്തിയത്.

സുല്‍ത്താന്‍ ബത്തേരി അഗ്‌നിരക്ഷ സേന സ്റ്റേഷന്‍ ഓഫീസര്‍ നിധീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് യുവാവിനെ രക്ഷിച്ചത്. ബത്തേരി ആണ്ടൂര് അമ്പലക്കുന്നു സ്വദേശിയായ യുവാവ് ആണ് പുലര്‍ചെ 1.30 മണിയോട് കൂടി കൊക്കയിലേക്ക് വീണത്. വിവരം അറിഞ്ഞെത്തിയ സുല്‍ത്താന്‍ ബത്തേരി അഗ്നിരക്ഷ സേന മലയുടെ അടിയില്‍ എത്തി ഏറെ നേരം തിരച്ചില്‍ നടത്തിയാണ് യുവാവിനെ കണ്ടെത്തിയത്.

Rescued | പുലര്‍ചെ പൊന്മുടികൊട്ട മലയുടെ മുകളില്‍ നിന്ന് 100 അടി താഴ്ചയുള്ള കൊക്കയിലേക്ക് വീണു; യുവാവിനെ സാഹസികമായി രക്ഷിച്ച് അഗ്നിരക്ഷാസേന

 

അസി. സ്റ്റേഷന്‍ ഓഫീസമാരായ എന്‍ വി ഷാജി, എം കെ സത്യപാലന്‍, സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസമാരായ എം വി ഷാജി, മാര്‍ട്ടിന്‍ പി ജെ, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ സിജു കെ എ, കെ സി സെന്തില്‍,എ ബി സതീഷ്, അനുറാം പി ഡി, ഹോം ഗാര്‍ഡുമാരായ ഫിലിപ്പ്, ഷാജന്‍, രാരിച്ചന്‍ എന്നിവരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.

യുവാവിനെ ഉടന്‍ തന്നെ സുല്‍ത്താന്‍ ബത്തേരി താലൂക് ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തെന്ന് അഗ്നിരക്ഷാ സേന അറിയിച്ചു.

Keywords: News, Kerala, Kerala-News, Accident-News, Malayalam-News, Wayanad News, Youth, Fell, Ponmudikotta, Hill Top, Rescued, Fire Force, Help, Hospital, Wayanad: Youth fell into Ponmudikotta Kokka was rescued by Fire Force.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia