SWISS-TOWER 24/07/2023

Died | വയനാട് മൂടക്കൊല്ലിയില്‍ കടുവയുടെ ആക്രമണത്തില്‍ പശുവിന് പുല്ലുവെട്ടാന്‍ പോയ യുവാവ് മരിച്ചു; മൃതദേഹം പാതി ഭക്ഷിച്ചനിലയില്‍

 


സുല്‍ത്താന്‍ ബത്തേരി: (KVARTHA) വയനാട് മൂടക്കൊല്ലിയില്‍ കടുവയുടെ ആക്രമണത്തില്‍ പശുവിന് പുല്ലുവെട്ടാന്‍ പോയ യുവാവ് മരിച്ചു. മൃതദേഹം കണ്ടെത്തിയത് പാതി ഭക്ഷിച്ചനിലയില്‍. പ്രജീഷ്(36) എന്ന യുവാവാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. പശുവിന് പുല്ലുവെട്ടാന്‍ പോയ പ്രജീഷ് തിരിച്ചുവരാത്തതിനെ തുടര്‍ന്ന് സഹോദരന്‍ അന്വേഷിച്ച് പോയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

 Died | വയനാട് മൂടക്കൊല്ലിയില്‍ കടുവയുടെ ആക്രമണത്തില്‍ പശുവിന് പുല്ലുവെട്ടാന്‍ പോയ യുവാവ് മരിച്ചു; മൃതദേഹം പാതി ഭക്ഷിച്ചനിലയില്‍

മൃതദേഹത്തിന്റെ ഇടതു തുടയും തലയുടെ ഒരു ഭാഗവും കടുവ തിന്ന നിലയിലായിരുന്നു. വനാതിര്‍ത്തി മേഖലയാണ് മൂടക്കൊല്ലി. ഈ ഭാഗങ്ങളില്‍ പലപ്പോഴായി കടുവ ഉള്‍പെടെയുള്ള വന്യമൃഗങ്ങളുടെ സാന്നിധ്യമുള്ളതായി പ്രദേശവാസികള്‍ പറയുന്നു. രണ്ടുമാസം മുമ്പ് തോട്ടം തൊഴിലാളികള്‍ക്കുനേരെ കടുവ പാഞ്ഞടുത്ത സ്ഥലത്ത് തന്നെയാണ് ഇപ്പോള്‍ പ്രജീഷിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

മൃതദേഹം മാറ്റാന്‍ അനുവദിക്കാതെ സ്ഥലത്ത് പ്രദേശവാസികള്‍ പ്രതിഷേധം നടത്തുന്നു. കടുവയെ പിടിക്കാതെ മൃതദേഹം മാറ്റില്ലെന്ന നിലപാടിലാണ് അവര്‍. കടുവയെ മയക്കുമരുന്ന് വെക്കാനുള്ള നീക്കം പരിശോധിച്ച് വനം വകുപ്പ്. വയനാട് സൗത് ഡി എഫ് ഒ സജ് ന കരീം സ്ഥലത്തെത്തി.

ഈ വര്‍ഷമാദ്യം മാനന്തവാടി പുതുശ്ശേരിയില്‍ കര്‍ഷകനായ തോമസ് കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് കടുവയുടെ ആക്രമണത്തില്‍ മറ്റൊരാള്‍ കൂടി മരിക്കുന്നത്. നേരത്തെ പലപ്പോഴായി ജനവാസ കേന്ദ്രങ്ങളില്‍ കടുവയിറങ്ങുന്നത് ജനങ്ങളെ ഭീഷണിയാലാക്കിയിരുന്നു. അമ്പലവയലില്‍ ഉള്‍പെടെ കടുവയിറങ്ങിയ സംഭവത്തില്‍ നേരത്തെ വലിയ പ്രതിഷേധങ്ങളും ഉണ്ടായിരുന്നു. ഇതിനിടെയാണ് വീണ്ടും ആക്രമണം ഉണ്ടായത്.

Keywords:  Wayanad: Youth died in tiger attack, Wayanad, News, Prajeesh, Dead Body, Tiger Attack, Probe, Native, Allegation, Wild Animal, Kerala News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia