Wild Elephant | വയനാട് കാട്ടാന കാപ്പിത്തോട്ടത്തിനുള്ളില്‍ ചരിഞ്ഞ നിലയില്‍

 


ADVERTISEMENT

വയനാട്: (KVARTHA) കല്‍പ്പറ്റയില്‍ കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി. പനമരം നീര്‍വാരം അമ്മാനിയിലാണ് കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. വൈദ്യുതാഘാതമേറ്റതായി സംശയിക്കുന്നു. കാപ്പിത്തോട്ടത്തിനുള്ളിലാണ് കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ആന തെങ്ങ് മറിച്ചിട്ടപ്പോള്‍ സമീപത്തെ വൈദ്യുതി ലൈനില്‍ തട്ടി വൈദ്യുതാഘാതമേറ്റ് ചരിഞ്ഞുവെന്നാണ് വിവരം.

Wild Elephant | വയനാട് കാട്ടാന കാപ്പിത്തോട്ടത്തിനുള്ളില്‍ ചരിഞ്ഞ നിലയില്‍

അതേസമയം, കൊല്ലത്തും കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി. പത്തനാപുരം പിറവന്തൂര്‍ കടശ്ശേരിയിലാണ് കാട്ടാന ചരിഞ്ഞത്. 25 വയസ് തോന്നിക്കുന്ന കൊമ്പനാനയാണ് ചരിഞ്ഞത്. വെള്ളം കിട്ടാതെ ചരിഞ്ഞെന്നാണ് സംശയം.

പുന്നല വനം വകുപ്പിന്റെ പരിധിയില്‍ ചിതല്‍വെട്ടി റിസര്‍വില്‍ പിറവന്തുര്‍ കടശ്ശേരി ഒന്നാം വാര്‍ഡില്‍ കെ ഫ് ഡി സി യുടെ യൂക്കാലി കോപ്പിസ് പ്ലാന്റേഷനിലാണ് ജഡം കണ്ടെത്തിയത്. അധികൃതരെത്തി പോസ്റ്റുമോര്‍ടം നടത്തി ജഡം മറവ് ചെയ്തു.

Keywords: News, Kerala, Wayanad-News, Local-News, Wayanad News, Wild Elephant, Found Dead, Local News, Electrocuted, Electricity, Wayanad: Wild elephant found dead.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia