Obituary | വയനാട് ദുരന്തത്തില്‍ കുടുംബാംഗങ്ങളെല്ലാം നഷ്ടമായ ശ്രുതിയുടെ പ്രതിശ്രുത വരന്‍ ജണ്‍സണ്‍ മരണത്തിന് കീഴടങ്ങി; അപകടത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു

 
Wayanad Tragedy: Shruti's Fiance Johnson Succumbs to Injuries
Watermark

Representational Image Generated By Meta AI

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

●ഡിസംബറില്‍ വിവാഹം നടക്കാനിരിക്കുകയായിരുന്നു
●കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ അക്കൗണ്ടന്റായി ജോലി ചെയ്തു വരികയായിരുന്നു ശ്രുതി


 

കല്‍പറ്റ: (KVARTHA) വയനാട് ദുരന്തത്തില്‍ കുടുംബാംഗങ്ങളെല്ലാം നഷ്ടമായ ശ്രുതിയുടെ പ്രതിശ്രുത വരന്‍ ജണ്‍സണ്‍ മരണത്തിന് കീഴടങ്ങി. വാഹനാപകടത്തെ തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബുധനാഴ്ച വൈകുന്നേരമാണ് മരണം സംഭവിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ അക്കൗണ്ടന്റായി ജോലി ചെയ്തു വരികയായിരുന്നു ശ്രുതി.

Aster mims 04/11/2022

 

അമ്മയെ അടക്കിയ സ്ഥലം കാണാന്‍ പുത്തുമലയിലെ പൊതുശ്മാശാനത്തില്‍ എത്തിയതായിരുന്നു ശ്രുതിയും ജെന്‍സനും.
അതിനിടെയാണ് അപകടം സംഭവിച്ചത്. ഡി എന്‍ എ ടെസ്റ്റിലൂടെ അമ്മ സബിതയുടെ ബോഡി തിരിച്ചറിഞ്ഞശേഷം ആദ്യമായി അമ്മയെ അടക്കിയ സ്ഥലം കാണാന്‍ പുത്തുമലയിലെ പൊതുശ്മാശാനത്തില്‍ എത്തിയതായിരുന്നു ശ്രുതിയും ജെന്‍സനും. രണ്ട് മത വിഭാഗങ്ങളില്‍ നിന്നുള്ള ശ്രുതിയും ജെന്‍സണും സ്‌കൂള്‍ കാലം മുതല്‍ സുഹൃത്തുക്കളാണ്. പിന്നീട് പ്രണയത്തിലാകുകയും വിവാഹനിശ്ചയത്തിലെത്തുകയുമായിരുന്നു. 

 

ഈ ഡിസംബറില്‍ നടത്താനിരുന്ന വിവാഹം ശ്രുതിയുടെ ഉറ്റവര്‍ എല്ലാവരും ദുരന്തത്തില്‍പ്പെട്ട് മരിച്ചതിനാല്‍ നേരത്തെ ആക്കാന്‍ തീരുമാനിക്കുകയായിരുന്നു. വിവാഹം രജിസ്റ്റര്‍ ചെയ്യാനായിരുന്നു ഇരുവര്‍ക്കും ആഗ്രഹം. അതിനിടെയാണ് കല്‍പറ്റയില്‍ വാഹനാപകടത്തില്‍പ്പെട്ട് ജണ്‍സണ് ഗുരുതരമായി പരുക്കേറ്റത്. തുടര്‍ന്ന് മേപ്പാടിയിലെ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്നതിനിടെയാണ് മരണത്തിന് കീഴടങ്ങിയത്.


ഉരുള്‍പൊട്ടലില്‍ ശ്രുതിയുടെ അമ്മ സബിത, അച്ഛന്‍ ശിവണ്ണ, അനുജത്തി ശ്രേയ, അമ്മമ്മ എന്നിവര്‍ മരിച്ചിരുന്നു. അഛന്റെ രണ്ട് സഹോദരങ്ങള്‍ ഉള്‍പ്പെടെ കുടുംബത്തിലെ ഒമ്പത് പേരെ ദുരന്തത്തില്‍ നഷ്ടമായി. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ അക്കൗണ്ടന്റായി ജോലി ചെയ്തുവരികയായിരുന്നു ശ്രുതി. ശ്രുതിയുടെ അച്ഛന്‍ കെട്ടുപണിക്കാരനും അമ്മ ഷോപ്പില്‍ ജോലി ചെയ്യുകയുമായിരുന്നു. 

മേപ്പാടി പഞ്ചായത്തിലെ പത്താം വാര്‍ഡ് മുന്‍ മെമ്പര്‍ കൂടിയായിരുന്നു അമ്മ സബിത. കല്‍പ്പറ്റ എന്‍ എം എസ് എം ഗവ കോളേജില്‍ രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ഥിനിയായിരുന്നു അനുജത്തി ശ്രേയ.  ഉരുള്‍പൊട്ടലിന്റെ ആദ്യ ദിവസങ്ങളില്‍ തന്നെ അച്ഛനെയും അനിയത്തിയേയും തിരിച്ചറിഞ്ഞ് സംസ്‌കാര ചടങ്ങുകള്‍ നടത്താനായിരുന്നു. എന്നാല്‍ ഡിഎന്‍എ പരിശോധനയുടെ ഫലം വന്ന ശേഷമാണ് അമ്മയെ തിരിച്ചറിഞ്ഞത്. ശ്രുതിയുടെ വിവാഹത്തിന് കരുതിയിരുന്ന 15 പവന്‍ സ്വര്‍ണവും നാലുലക്ഷം രൂപയും വീടുമടക്കം ഉരുള്‍ കൊണ്ടുപോയി. 

എല്ലാം നഷ്ടപ്പെട്ട ശ്രുതിയെ എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ വിഷമിച്ചിരിക്കുകയാണ് ബന്ധുക്കളും സുഹൃത്തുക്കളും.
 

#WayanadTragedy, #KeralaNews, #FamilyLoss, #JohnsonShruti, #CarAccident, #Wayanad

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia