Arrested | മോശമായി പെരുമാറിയെന്ന പരാതിയുമായി 5 വിദ്യാര്‍ഥിനികള്‍ നേരിട്ട് പൊലീസ് സ്റ്റേഷനിലെത്തി; കായികാധ്യാപകന്‍ അറസ്റ്റില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കല്പറ്റ: (www.kvartha.com) സ്‌കൂള്‍ വിദ്യാര്‍ഥിനികളോട് മോശമായി പെരുമാറിയെന്ന പരാതിയില്‍ കായികാധ്യാപകന്‍ അറസ്റ്റില്‍. വയനാട് മേപ്പാടി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ജിഎം ജോണി(50)യെയാണ് പോക്സോ കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തത്. അഞ്ച് സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ നല്‍കിയ പരാതിയിലാണ് അധ്യാപകനെതിരെ നടപടി എടുത്തതെന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞദിവസം വൈകിട്ടാണ് വിദ്യാര്‍ഥിനികള്‍ മേപ്പാടി പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി അധ്യാപകനെതിരെ പരാതി നല്‍കിയത്. സ്‌കൂളിലെ ഹയര്‍സെകന്‍ഡറി വിഭാഗം കായികാധ്യാപകനായ ജോണി മോശമായരീതിയില്‍ പെരുമാറിയെന്നും ലൈംഗികച്ചുവയോടെ സംസാരിച്ചെന്നുമായിരുന്നു വിദ്യാര്‍ഥിനികളുടെ പരാതി. തുടര്‍ന്ന് പൊലീസ് കേസെടുക്കുകയും അധ്യാപകനെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

Arrested | മോശമായി പെരുമാറിയെന്ന പരാതിയുമായി 5 വിദ്യാര്‍ഥിനികള്‍ നേരിട്ട് പൊലീസ് സ്റ്റേഷനിലെത്തി; കായികാധ്യാപകന്‍ അറസ്റ്റില്‍

നേരത്തെ കോഴിക്കോട് കസബ സ്റ്റേഷനില്‍ രെജിസ്റ്റര്‍ ചെയ്ത പോക്സോ കേസിലും ജോണി പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ക്കെതിരെ കൂടുതല്‍ പരാതികളുണ്ടോ എന്നറിയാന്‍ മറ്റുകുട്ടികളുടെ മൊഴിയെടുക്കുമെന്നും കുട്ടികള്‍ക്ക് പരാതി തുറന്നുപറയാനായി സ്‌കൂളില്‍ കൗണ്‍സിലിങ് സംഘടിപ്പിക്കുമെന്നും പൊലീസ് അറിയിച്ചു. അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Keywords:  Wayanad: Teacher arrested in POCSO Case, Wayanad, News, Teacher Arrested, POCSO Case, Remanded, Court, Complaint, Police, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia