SWISS-TOWER 24/07/2023

Tragic Death | കളിക്കുന്നതിനിടെ ദാരുണ അപകടം; തൊട്ടിലിന്റെ കയര്‍ കഴുത്തില്‍ കുടുങ്ങി 6 വയസുകാരി മരിച്ചു

 


കുറ്റിപ്പുറം: (KVARTHA) കളിക്കുന്നതിനിടെ ദാരുണ അപകടം. തൊട്ടിലിന്റെ കയര്‍ കഴുത്തില്‍ കുടുങ്ങി ബാലികയ്ക്ക് ദാരുണാന്ത്യം. വയനാട് കുറ്റിപ്പുറത്താണ് സംഭവം. ബംഗ്ലാംകുന്ന് പരിയാരത്ത് ജാഫര്‍ സിദ്ദീഖിന്റെയും ശബ്നയുടെയും ആറ് വയസുകാരിയായ മകള്‍ ഹയ ഫാത്വിമയാണ് മരിച്ചത്.

അനുജനെ കിടത്തുന്ന തൊട്ടിലില്‍ കളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. വ്യാഴാഴ്ച (14.12.2023) വൈകുന്നേരം അഞ്ചരയോടെ സ്‌കൂള്‍ വിട്ടുവന്ന ഹയ ഒരുവയസുകാരനായ അനിയന്റെ തൊട്ടിലിന് അരികില്‍ കളിക്കുകയായിരുന്നു. കട്ടിലില്‍ നിന്നും ചാടുന്നതിനിടെ അബദ്ധത്തില്‍ കയര്‍ കഴുത്തില്‍ കുടുങ്ങുകയായിരുന്നുവെന്നാണ് വിവരം.

ഉടന്‍തന്നെ തൊട്ടടുത്തുള്ള താലൂക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടിയെ രക്ഷിക്കാനായില്ല. മൃതദേഹം കുറ്റിപ്പുറം താലൂക് ആശുപത്രിയിലെ മോര്‍ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു. ഖബറടക്കം പോസ്റ്റ്മോര്‍ടത്തിനുശേഷം വെള്ളിയാഴ്ച (15.12.2023) ഉച്ചതിരിഞ്ഞ് കഴുത്തല്ലൂര്‍ ജുമാമസ്ജിദ് ഖബറിസ്താനില്‍ നടക്കും.

മൂടാല്‍ മര്‍ക്കസ് ആല്‍ബിര്‍ സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു. സഹോദരങ്ങള്‍: ഹിബാ സന, മുഹമ്മദ് മുസ്തഫ.

Tragic Death | കളിക്കുന്നതിനിടെ ദാരുണ അപകടം; തൊട്ടിലിന്റെ കയര്‍ കഴുത്തില്‍ കുടുങ്ങി 6 വയസുകാരി മരിച്ചു



Keywords: News, Kerala, Kerala-News, Accident-News, Wayanad-News, Wayanad News, Six Year Old, Minor Girl, Died, Accidental Death, Play, School, House, Student, Child, Kuttippuram News, Wayanad: Six year old girl died after cradle rope gets caught in neck while playing.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia