Rahul Gandhi | വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍; അജീഷിന്റെ വീട് സന്ദര്‍ശിച്ചു
Feb 18, 2024, 09:28 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
പുല്‍പ്പള്ളി: (KVARTHA) സംസ്ഥാനത്ത് വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ പ്രതിഷേധം കനക്കുന്നതിനിടെ വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാന്‍ രാഹുല്‍ ഗാന്ധി എംപി വയനാട്ടിലെത്തി. ചാലിഗദ്ദയില്‍ മോഴയാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട അജീഷിന്റെ വീട്ടിലാണ് രാഹുല്‍ ആദ്യമെത്തിയത്. 20 മിനിറ്റോളം അജീഷിന്റെ കുടുംബാംഗങ്ങളുമായി സംസാരിച്ചു.
കുറുവാ ദ്വീപില്‍വെച്ച് കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ച വനം വാചര്‍ പി വി പോളിന്റെ പാക്കത്തെ വീട്ടിലാകും രാഹുലിന്റെ അടുത്ത സന്ദര്‍ശനം. കടുവയുടെ ആക്രമണത്തില്‍ കഴിഞ്ഞ ഡിസംബറില്‍ കൊല്ലപ്പെട്ട മൂടകൊല്ലിയിലെ പ്രജീഷിന്റെ വീടും രാഹുല്‍ സന്ദര്‍ശിക്കും. ജില്ലാ റിവ്യു മീറ്റിങ്ങില്‍ പങ്കെടുത്ത ശേഷം അദ്ദേഹം ഉച്ചയോടെ മടങ്ങും. കല്‍പ്പറ്റയില്‍ പിഡബ്യൂഡി റസ്റ്റ് ഹൗസില്‍ ജില്ലാ ഭരണകൂടവുമായി നിലവിലെ സ്ഥിതിഗതികള്‍ രാഹുല്‍ ഗാന്ധി വിലയിരുത്തും.

ശനിയാഴ്ച (17.02.2024) രാത്രി എട്ടുമണിയോടെ വരാണസിയില്‍ നിന്നുള്ള പ്രത്യേക വിമാനത്തില്‍ രാഹുല്‍ ഗാന്ധി കണ്ണൂര്‍ വിമാനത്താവളത്തിലെത്തി. കണ്ണൂരില്‍ നിന്ന് റോഡുമാര്‍ഗമാണ് ഞായറാഴ്ച (18.02.2024) രാവിലെ ഏഴേ മുക്കാലോടെ രാഹുല്‍ പടമലയിലെത്തിയത്. എ ഐ സി സി ജെനറല്‍ സെക്രടറി കെ സി വേണുഗോപാല്‍ എംപി, എം എല്‍ എമാരായ ടി സിദ്ദീഖ്, ഐ സി ബാലകൃഷ്ണന്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു. ഭാരത് ജോഡോ ന്യായ് യാത്രക്ക് ചെറിയ ഇടവേള നല്‍കിയാണ് രാഹുല്‍ വയനാട്ടില്‍ എത്തിയത്.
Keywords: News, Kerala, Kerala-News, Wayanad-News, Malayalam-News, Wayanad News, Kerala News, Rahul Gandhi, Visits, House, Ajeesh, Killed, Wild Elephant, Attack, Victims, Wayanad: Rahul Gandhi Visits house of Ajeesh who killed in wild elephant attack.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.