SWISS-TOWER 24/07/2023

Arrested | ഇസ്രാഈലിലേക്ക് തൊഴില്‍ വാഗ്ധാനം ചെയ്ത് വീസാ തട്ടിപ്പ് നടത്തിയെന്ന കേസിലെ പ്രതിയെ തട്ടിക്കൊണ്ടുപോയ ക്വടേഷന്‍ സംഘം വയനാട്ടില്‍ അറസ്റ്റില്‍

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) വീസാ തട്ടിപ്പ് കേസിലെ പ്രതിയായ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ തില്ലങ്കേരി സ്വദേശികളായ ഏഴംഗ ക്വടേഷന്‍ സംഘം വയനാട് തലപ്പുഴയിലെ റിസോര്‍ടില്‍ അറസ്റ്റില്‍. വള്ളിത്തോട്  നിരങ്ങന്‍ചിറ്റയിലെ പെരിങ്ങളം മേലയില്‍ വീട്ടില്‍ അനില്‍കുമാറി(43)നെ തട്ടിക്കൊണ്ടുപോയ കേസിലാണ് പ്രതികള്‍ പിടിയിലായത്.
Aster mims 04/11/2022

കീഴൂര്‍ചാവശ്ശേരി ഗ്രാമ പഞ്ചായത് പരിധിയിലെ സുനില്‍കുമാര്‍ (34), തില്ലങ്കേരി ഗ്രാമ പഞ്ചായത് പരിധിയിലെ രഞ്ചിത്ത് (34), സുരേഷ് ബാബു (38), തില്ലങ്കേരി ഗ്രാമ പഞ്ചായത് പരിധിയിലെ വരുണ്‍ (വാവ-30), നിതിന്‍ (28), മനീഷ് (29) എന്നിവരും തലപ്പുഴയില്‍ സംഘത്തിന് ഒളിത്താവളം ഒരുക്കിയ മാനന്തവാടി ഗ്രാമ പഞ്ചായത് പിരിധിയിലെ പ്രജിന്‍ലാല്‍ (26) എന്നിവരുമാണ് പിടിയിലായത്. ഇരിട്ടി പൊലീസ് ഇന്‍സ്‌പെക്ടര്‍ അശോകന്‍, സിപിഒമാരായ സുകേഷ്, ഷിജോയ്, പ്രബീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. 

ചൊവ്വാഴ്ച വൈകിട്ട് സംശയകരമായ സാഹചര്യത്തില്‍ സംഘത്തെ കണ്ട റിസോര്‍ട് ജീവനക്കാര്‍ തലപ്പുഴ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. ചോദ്യം ചെയ്തപ്പോള്‍ ഇരിട്ടി സ്വദേശികളാണെന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്നാണ് ഇരിട്ടി പൊലീസെത്തിയത്. 

അനില്‍കുമാറിനെ തട്ടിക്കൊണ്ടുപോയതായി സഹോദരന്‍ അനൂപ് ചൊവ്വാഴ്ച ഇരിട്ടി പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇസ്രാഈല്‍ ഉള്‍പെടെയുള്ള വിദേശരാജ്യങ്ങളിലേക്ക് ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരില്‍നിന്ന് പണം തട്ടിയതായി അനില്‍കുമാറിനെതിരെ ഇരിട്ടി പൊലീസില്‍ കേസുണ്ട്. ഇതുമായി ബന്ധപ്പെട്ടാണ് അനില്‍കുമാറിനെ തട്ടിക്കൊണ്ടുപോയതെന്ന് സഹോദരന്റെ പരാതിയില്‍ സൂചനയുണ്ട്. 

കൊട്ടിയൂരിലെ യുവാവാണ് ക്വടേഷന്‍ നല്‍കിയതെന്നാണ് നിഗമനം. ഇയാള്‍ ഉള്‍പെടെ സംഭവത്തില്‍ മറ്റ് നാല് പേരെ കൂടി കണ്ടെത്താനുള്ള നീക്കത്തിലാണ് പൊലീസ്. അറസ്റ്റിലായവരില്‍ ചിലര്‍ ബിജെപി പ്രവര്‍ത്തകരാണെന്ന് ആരോപണമുണ്ട്.

Arrested | ഇസ്രാഈലിലേക്ക് തൊഴില്‍ വാഗ്ധാനം ചെയ്ത് വീസാ തട്ടിപ്പ് നടത്തിയെന്ന കേസിലെ പ്രതിയെ തട്ടിക്കൊണ്ടുപോയ ക്വടേഷന്‍ സംഘം വയനാട്ടില്‍ അറസ്റ്റില്‍



Keywords:  News, Kerala, Kerala-News, News-Malayalam, Wayanad, Quotation Gang, Arrested, Kidnapping, Accused, Israel Visa Fraud, Wayanad: Quotation gang arrested after kidnapping accused of  Israel visa fraud case. 


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia