Elephant Attack | വിറക് ശേഖരിക്കുന്നതിനിടെ കാട്ടാനയുടെ ആക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന വയോധികന് മരിച്ചു
Oct 14, 2023, 10:36 IST
ADVERTISEMENT
വയനാട്: (KVARTHA) കാട്ടാനയുടെ ആക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന വയോധികന് മരിച്ചു. പുല്‍പ്പള്ളി ആനപ്പാറ കോളനിയിലെ കുള്ളന്‍ (62) ആണ് മരിച്ചത്. പുല്‍പ്പള്ളിയില്‍ വീടിന് സമീപം വിറക് ശേഖരിക്കുന്നതിനിടെയാണ് കാട്ടാനയുടെ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റത്.
കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സെപ്തംബര്‍ 30 ന് ചെതലയം ഫോറസ്റ്റ് റേന്‍ജിലെ പള്ളിച്ചിറയില്‍ വിറക് ശേഖരിക്കുന്നതിനിടെയായിരുന്നു ആന ആക്രമിച്ചത്. ആന തുമ്പിക്കൈ കൊണ്ട് എടുത്തെറിഞ്ഞതിനെ തുടര്‍ന്ന് ഇദ്ദേഹത്തിന്റെ വാരിയെല്ലുകള്‍ പൊട്ടിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.