Elephant Attack | വിറക് ശേഖരിക്കുന്നതിനിടെ കാട്ടാനയുടെ ആക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു

 


വയനാട്: (KVARTHA) കാട്ടാനയുടെ ആക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു. പുല്‍പ്പള്ളി ആനപ്പാറ കോളനിയിലെ കുള്ളന്‍ (62) ആണ് മരിച്ചത്. പുല്‍പ്പള്ളിയില്‍ വീടിന് സമീപം വിറക് ശേഖരിക്കുന്നതിനിടെയാണ് കാട്ടാനയുടെ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റത്.

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സെപ്തംബര്‍ 30 ന് ചെതലയം ഫോറസ്റ്റ് റേന്‍ജിലെ പള്ളിച്ചിറയില്‍ വിറക് ശേഖരിക്കുന്നതിനിടെയായിരുന്നു ആന ആക്രമിച്ചത്. ആന തുമ്പിക്കൈ കൊണ്ട് എടുത്തെറിഞ്ഞതിനെ തുടര്‍ന്ന് ഇദ്ദേഹത്തിന്റെ വാരിയെല്ലുകള്‍ പൊട്ടിയിരുന്നു.

Elephant Attack | വിറക് ശേഖരിക്കുന്നതിനിടെ കാട്ടാനയുടെ ആക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു



Keywords: News, Kerala, Kerala-News, Wayanad-News, Regional-News, Pulpally News, Wayanad News, Old Man, Died, Wild Elephant, Attack, Injured, Hospital, Treatment, Kozhikode Medical College, Wayanad: Old man died in wild elephant attack.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia