Elephant Attack | വയനാട്ടില്‍ ഗേറ്റ് തകര്‍ത്ത് വീട്ടുമുറ്റത്ത് കയറി കാട്ടാനയുടെ വിളയാട്ടം; ആക്രമണത്തില്‍ ഒരാള്‍ മരിച്ചു; മാനന്തവാടി നഗരസഭയിലെ 4 വാര്‍ഡുകളില്‍ നിരോധനാജ്ഞ

 


സുല്‍ത്താന്‍ ബത്തേരി: (KVARTHA) വയനാട്ടില്‍ ജനവാസ മേഖലയിലിറങ്ങി ഭീതി പടര്‍ത്തി കാട്ടാന. ശനിയാഴ്ച (10.02.2024) രാവിലെ അതിര്‍ത്തിയിലെ കാട്ടില്‍ നിന്നെത്തിയ ആന പടമലയിലെ ആള്‍ താമസമുള്ള ഭാഗത്തേക്ക് കടന്നു. വീടിന്റെ ഗേറ്റും മതിലും തകര്‍ത്ത് അകത്തുകടന്ന ആനയുടെ ആക്രമണത്തില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം. പടമല ചാലിഗദ്ധ കോളനിയിലെ ട്രാക്ടര്‍ ഡ്രൈവറായ അജിയാണ് കൊല്ലപ്പെട്ടത്.

മുറ്റത്ത് കയറിയ ആന ഇയാളെ കുത്തുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ അജിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വീട്ടുമുറ്റത്തുവെച്ചായിരുന്നു ആക്രമണം. ആന വീട്ടുമുറ്റത്തേക്ക് ഓടിക്കയറുന്നതും അജിയുടെ പുറകെ പോകുന്നതുമായ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ആനയെ പ്രദേശത്ത് നിന്ന് തുരത്താന്‍ ശ്രമം തുടരുകയാണ്.

കര്‍ണാടകയില്‍ നിന്നുള്ള റേഡിയോ കോളര്‍ ഘടിപ്പിച്ച ആനയാണ് വയനാട്ടിലിറങ്ങിയതെന്നാണ് വിവരം. ഇത് മോഴയാനയാണെന്ന് അധികൃതര്‍ പറഞ്ഞു. ആനയുടെ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ മാനന്തവാടി നഗരസഭയിലെ 4 വാര്‍ഡുകളില്‍ 144 പ്രഖ്യാപിച്ചു. കുറുക്കന്മൂല, പയ്യമ്പള്ളി കുറുവ, കാടന്‍കൊല്ലി എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ. കര്‍ണാടക വനാതിര്‍ത്തിയില്‍ നിന്നാണ് ആനയെത്തിയെതെന്നാണ് വിവരം.


Elephant Attack | വയനാട്ടില്‍ ഗേറ്റ് തകര്‍ത്ത് വീട്ടുമുറ്റത്ത് കയറി കാട്ടാനയുടെ വിളയാട്ടം; ആക്രമണത്തില്‍ ഒരാള്‍ മരിച്ചു; മാനന്തവാടി നഗരസഭയിലെ 4 വാര്‍ഡുകളില്‍ നിരോധനാജ്ഞ

 

വളരെയേറെ ഉല്‍ക്കണ്ഠ ഉണ്ടാക്കുന്ന വാര്‍ത്തകളാണ് വയനാട്ടില്‍ നിന്ന് വരുന്നതെന്നും വിഷയത്തില്‍ ഉന്നതതല യോഗം ഉടന്‍ ആരംഭിക്കുമെന്നും വനം മന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞു. കാട്ടാനയെ തിരികെ കാട്ടിലേക്ക് അയക്കാനുള്ള ശ്രമമാണ് നോക്കുന്നത്. വനം വകുപ്പ് ചെയ്യാനുള്ള കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. പക്ഷെ ഇതിന്റെ പ്രയോജനം പലതും ജനങ്ങള്‍ക്ക് കിട്ടുന്നില്ല.

കൂടുതല്‍ ദൗത്യ സംഘത്തെ അയച്ച് ഇപ്പോഴത്തെ അവസ്ഥ പരിഹരിക്കും. മയക്കുവെടി വെക്കുന്നത് അവസാന ശ്രമം മാത്രമാണ്. കൂടുതല്‍ ആളപായം ഇല്ലെന്ന് ഉറപ്പ് വരുത്തണം. തുടര്‍ച്ചയായി ഉണ്ടാകുന്ന കാട്ടാനയാക്രമണങ്ങള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തും. സാധാരണ നടപടികള്‍ കൊണ്ട് വയനാട്ടിലെ ജനങ്ങളുടെ ആശങ്കയ്ക്ക് പരിഹാരം കാണാന്‍ കഴിയില്ലെന്ന് സര്‍കാര്‍ നിരീക്ഷിച്ചിട്ടുള്ളതെന്ന് മന്ത്രി വ്യക്തമാക്കി.

Keywords: News, Kerala, Kerala-News, Wayanad-News, One Died, Attack, Police, Wild Elephant, Minister, AK Saseendran, CM, Chief Minister, CCTV Footage, Forest Department, Wayanad: Man died in wild elephant attack.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia