Criticism | ഉരുള്‍പൊട്ടലില്‍ വയനാട്ടിലെ ഒരു നാടു മുഴുവന്‍ ഒലിച്ചുപോയെന്ന് പറയുന്നത് ശരിയല്ല; നശിച്ചത് 2 പഞ്ചായത്തുകളിലെ 3 വാര്‍ഡുകള്‍ മാത്രമെന്ന് വി മുരളീധരന്‍  

 
Wayanad Landslide: V Muraleedharan Denies Exaggerated Claims

Photo Credit: Facebook / V Muraleedharan

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● പ്രതികരണം കേന്ദ്രത്തിനെതിരെ വയനാട് ജില്ലയില്‍ എല്‍ഡിഎഫും യുഎഡിഫും പ്രഖ്യാപിച്ച ഹര്‍ത്താല്‍ പുരോഗമിക്കുന്നതിനിടെ.
● കേന്ദ്രം കൈവിട്ടതോടെ സംസ്ഥാന സര്‍ക്കാര്‍ സ്വന്തം നിലയ്ക്ക് 1, 500 കോടി രൂപ കണ്ടെത്തേണ്ടി വരും.

● ദുരന്തമേഖലയിലേക്കുള്ള എല്ലാ സഹായങ്ങളും പ്രഖ്യാപിച്ചത് സംസ്ഥാന സര്‍ക്കാരാണ്. 
● പുനരധിവാസ പാക്കേജും പൂര്‍ത്തിയാക്കണം.

തിരുവനന്തപുരം: (KVARTHA) ഉരുള്‍പൊട്ടലില്‍ വയനാട്ടിലെ ഒരു നാടു മുഴുവന്‍ ഒലിച്ചുപോയെന്നു പറയുന്നതു ശരിയല്ലെന്ന് ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ വി മുരളീധരന്‍. രണ്ട് പഞ്ചായത്തുകളിലെ മൂന്നു വാര്‍ഡുകള്‍ മാത്രമാണ് ഉരുള്‍പൊട്ടലില്‍ നശിച്ചതെന്നും അദ്ദേഹം പറഞ്ഞു. 

Aster mims 04/11/2022

വയനാട് വിഷയത്തില്‍ വൈകാരികമായി സംസാരിക്കുന്നതില്‍ അര്‍ഥമില്ലെന്ന് പറഞ്ഞ അദ്ദേഹം കേന്ദ്രത്തിന്റെ അധിക സഹായത്തിന്റെ പേരില്‍ ഇന്ത്യാസഖ്യം വ്യാജപ്രചാരണം നടത്തുന്നുവെന്നും കുറ്റപ്പെടുത്തി. ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ മുണ്ടക്കൈ, ചൂരല്‍മല മേഖലയിലേക്കുള്ള സഹായപദ്ധതിയുടെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കൈമലര്‍ത്തിയത് വിവാദമായിരുന്നു. പിന്നാലെ കേന്ദ്രത്തിനെതിരെ വയനാട് ജില്ലയില്‍ എല്‍ഡിഎഫും യുഎഡിഫും പ്രഖ്യാപിച്ച ഹര്‍ത്താല്‍ പുരോഗമിക്കുന്നതിനിടെയാണ് മുരളീധരന്റെ വിവാദ പ്രതികരണം. 

കേന്ദ്രം കൈവിട്ടതോടെ സംസ്ഥാന സര്‍ക്കാര്‍ സ്വന്തം നിലയ്ക്ക് 1, 500 കോടി രൂപ കണ്ടെത്തേണ്ടി വരും. ദുരന്തമേഖലയിലേക്കുള്ള എല്ലാ സഹായങ്ങളും പ്രഖ്യാപിച്ചത് സംസ്ഥാന സര്‍ക്കാരാണ്. ഇതിന് പുറമേ പുനരധിവാസ പാക്കേജും പൂര്‍ത്തിയാക്കണം.

ദുരന്തം നടന്ന് ദിവസങ്ങള്‍ക്ക് ശേഷം സ്ഥലം സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാ സഹായങ്ങളും വാഗ് ദാനം ചെയ്തിരുന്നു. എന്നാല്‍ സംഭവം നടന്ന് മാസങ്ങളായിട്ടും യാതൊരുവിധ സഹായങ്ങളും ലഭിച്ചിട്ടില്ല. 200 ല്‍ അധികം പേര്‍ ദുരന്തത്തില്‍ മരിച്ചിരുന്നു. നിരവധി പേരെ ഇനിയും കണ്ടെത്തേണ്ടതുണ്ട്. കെട്ടിടങ്ങളെല്ലാം ഉരുള്‍പൊട്ടലില്‍ തകര്‍ന്നടിഞ്ഞു. ഉരുള്‍ പൊട്ടല്‍ മേഖലയെ പഴയത് പോലെയാക്കാന്‍ ഒരുപാട് പണം കണ്ടെത്തേണ്ടതുണ്ട്. 

സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ 394 കോടി രൂപയുണ്ടെങ്കിലും ഇതില്‍നിന്ന് മാനദണ്ഡങ്ങള്‍ക്കു വിധേയമായി വളരെ പരിമിതമായ തുക മാത്രമേ വിതരണം ചെയ്യാന്‍ കഴിയൂ. മാനദണ്ഡങ്ങള്‍ ലഘൂകരിക്കാന്‍ കേന്ദ്രത്തോട് പലവട്ടം ആവശ്യപ്പെട്ടെങ്കിലും അനുവദിച്ചിട്ടില്ല. 

കേന്ദ്രം കൈവിടുകയും കേരളം സാമ്പത്തിക പ്രതിസന്ധി നേരിടുകയും ചെയ്യുന്നതിനാല്‍ വയനാട് പാക്കേജ് നടപ്പാക്കാന്‍ സ്വകാര്യ വ്യക്തികളുടെ സഹായം തേടുന്നത് അടക്കമുള്ള നടപടികളിലേക്ക് കടക്കേണ്ടി വരും. സ്‌പോണ്‍സര്‍ഷിപ്പുമായി രംഗത്തു വന്നിട്ടുള്ള വന്‍കിട സ്ഥാപനങ്ങളെ കോര്‍ത്തിണക്കി പുനരധിവാസ പദ്ധതിയില്‍ സഹകരിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഇതിനോടകം തന്നെ ആരംഭിച്ചു കഴിഞ്ഞു.

#WayanadLandslide #KeralaNews #DisasterRelief #BJPCriticism #KeralaPolitics #LandslideRecovery

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia