Generosity | വയനാട് ഉരുൾപൊട്ടൽ: വീട് നിർമിക്കുന്നതിനായി 3 ഏക്കർ സ്ഥലം നൽകുമെന്ന് കേരള വ്യാപാരി വ്യവസായി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര

 
wayanad landslide kerala traders association president raju

Photo Credit: Facebook /Raju Apsara

വയനാടിന് പ്രത്യേക പാക്കേജ് അനുവദിക്കണമെന്നും തൊഴിലും വരുമാനവും നഷ്ടപ്പെട്ട വ്യാപാരികളുടെയും വീടും സ്വത്തും നഷ്ടപ്പെട്ടവരുടെയും കടങ്ങൾ എഴുതി തള്ളുന്നതിന് സർക്കാർ തയ്യാറാവണമെന്നും ദുരന്തമുഖത്ത് ക്യാമ്പുകളിലും ബന്ധുവീടുകളിലുമായി കഴിയുന്നവർക്ക് അടിയന്തര സാമ്പത്തികസഹായം നൽകണമെന്നും യോഗം ആവശ്യപ്പെട്ടു.

കോഴിക്കോട്: (KVARTHA) വയനാട് ജില്ലയിൽ നടന്ന ഉരുൾപൊട്ടൽ പോലുള്ള ദുരന്തങ്ങളിൽ നിന്ന് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പൂർണ പിന്തുണ പ്രഖ്യാപിച്ചു. ഈ ദുരന്തത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ സർക്കാരിനെയും രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ട എല്ലാവരെയും യോഗം അഭിനന്ദിച്ചു. ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ടവർക്ക് വീട് നിർമ്മിക്കുന്നതിനായി വയനാട്ടിൽ മൂന്ന് ഏക്കർ സ്ഥലം നൽകാനും സ്ഥാപനവും തൊഴിലും നഷ്ടപ്പെട്ട വ്യാപാരികളുടെ പുനരധിവാസം ഉറപ്പാക്കുന്നതിനും പ്രത്യേക പദ്ധതി നടപ്പിലാക്കുമെന്നും സംസ്ഥാന പ്രസിഡന്റ് രാജു അപ്സര പറഞ്ഞു. സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്‌.

സംസ്ഥാനം കണ്ട ഏറ്റവും വലിയ ദുരന്തത്തിന് ഇരയായവരെ സഹായിക്കുന്നതിനായി വയനാടിന് പ്രത്യേക പാക്കേജ് അനുവദിക്കണമെന്നും തൊഴിലും വരുമാനവും നഷ്ടപ്പെട്ട വ്യാപാരികളുടെയും വീടും സ്വത്തും നഷ്ടപ്പെട്ടവരുടെയും കടങ്ങൾ എഴുതിത്തള്ളുന്നതിനും സർക്കാർ തയ്യാറാവണമെന്നും ദുരന്തമുഖത്ത് ക്യാമ്പുകളിലും ബന്ധുവീടുകളിലുമായി കഴിയുന്നവർക്ക് അടിയന്തര സാമ്പത്തികസഹായം നൽകണമെന്നും യോഗം ആവശ്യപ്പെട്ടു.

സംസ്ഥാന പ്രസിഡന്റ് രാജു അപ്സര അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി ദേവസ്യാ മേച്ചേരി, ട്രഷറർ എസ് ദേവരാജൻ, സംസ്ഥാന ഭാരവാഹികളായ കെ വി അബ്ദുൽ ഹമീദ്, എം കെ തോമസുകുട്ടി, പി സി ജേക്കബ്, എ ജെ ഷാജഹാൻ, കെ അഹമ്മദ് ഷെരീഫ്, ബാബു കോട്ടയിൽ, സണ്ണി പൈമ്പിള്ളിൽ, ബാപ്പു ഹാജി, വൈ വിജയൻ, സി ധനീഷ് ചന്ദ്രൻ, ജോജിൻ ടി ജോയി, വി സബിൽ രാജ്, എ ജെ റിയാസ്, സലീം രാമനാട്ടുകര എന്നിവർ പ്രസംഗിച്ചു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia