Appeal | വയനാട് ഉരുൾപൊട്ടൽ: ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് കാന്തപുരത്തിന്റെ ആഹ്വാനം


വയനാട് പ്രളയം, കാന്തപുരത്തിന്റെ ആഹ്വാനം, സഹായ പ്രവർത്തനങ്ങൾ
കോഴിക്കോട്:(KVARTHA) വയനാട് മുണ്ടക്കൈ, ചൂരൽമലയിലുണ്ടായ ഉരുൾപൊട്ടലിൽ ദുരിതബാധിതരെ സഹായിക്കാൻ എല്ലാവരും ഒന്നിക്കണമെന്ന് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ അഭ്യർഥിച്ചു. ഈ ദുരന്തം മൂലം ഒട്ടേറെ ജീവനുകൾ നഷ്ടപ്പെട്ടതിൽ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.
‘വയനാട്ടിലെ ദുരന്തം നമ്മെ നടുക്കിയിരിക്കുന്നു. രക്ഷാപ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാനും ദുരിതബാധിതർക്ക് ആവശ്യമായ സഹായങ്ങൾ എത്തിക്കാനും എല്ലാവരും മുന്നോട്ടു വരണം. അനാവശ്യ യാത്രകൾ ഒഴിവാക്കുകയും, പരിശീലനം ലഭിച്ചവർ മാത്രം രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെടുകയും വേണം,’ കാന്തപുരം പറഞ്ഞു.
സംസ്ഥാനത്തെ മറ്റ് മഴക്കെടുതി ബാധിത പ്രദേശങ്ങളിലും എസ്.വൈ.എസ് സാന്ത്വനം വളണ്ടിയർമാർ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമാണെന്ന് അദ്ദേഹം അറിയിച്ചു.