Tragedy | വയനാട് ദുരന്തം; ഇതുവരെ കണ്ടെടുത്തത് 252 മൃതദേഹങ്ങള്‍, 200 ഓളം പേരെ കണ്ടെത്താനുണ്ട്; രക്ഷാപ്രവര്‍ത്തനത്തെ ദുഷ്‌കരമാക്കി കനത്തമഴ
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മേപ്പാടി സര്‍ക്കാര്‍ ആശുപത്രിയില്‍ ബുധനാഴ്ച എത്തിച്ചത് 27 മൃതദേഹങ്ങള്‍.
പോത്തുകല്ലില്‍ ചാലിയാറില്‍ നിന്ന് 58 മൃതദേഹങ്ങള്‍ കണ്ടെടുത്തു.
കൂടുതല്‍ മൃതദേഹ ഭാഗങ്ങള്‍ കുടുങ്ങിക്കിടക്കുന്നുവെന്ന് രക്ഷാ പ്രവര്‍ത്തകര്‍ പറയുന്നു.
മേപ്പാടി: (KVARTHA) മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ (Landslides) ദുരന്തത്തില്‍ (Disaster) ഇതുവരെ കണ്ടെടുത്തത് 252 മൃതദേഹങ്ങള്‍ (Deadbodies) . ഇരുന്നൂറോളം പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് അനൗദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്. സര്‍കാര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചത് 158 മരണങ്ങള്‍.
213 പേരെയാണ് ദുരന്ത പ്രദേശത്തുനിന്ന് ആശുപത്രികളില്‍ എത്തിച്ചത്. ഇതില്‍ 97 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ തുടരുന്നു. 117 പേരെ ചികിത്സക്ക് ശേഷം ക്യാംപുകളിക്ക് മാറ്റി. വയനാട്ടില്‍ 92 പേരും മലപ്പുറത്ത് അഞ്ച് പേരുമാണ് ചികിത്സയിലുള്ളത്.
മേപ്പാടി സര്‍ക്കാര്‍ ആശുപത്രിയില്‍ ബുധനാഴ്ച എത്തിച്ചത് 27 മൃതദേഹങ്ങള്‍. പോത്തുകല്ലില്‍ ചാലിയാറില്‍ നിന്ന് 58 മൃതദേഹങ്ങള്‍ കണ്ടെടുത്തു. കൂടുതല്‍ മൃതദേഹ ഭാഗങ്ങള്‍ കുടുങ്ങിക്കിടക്കുന്നുവെന്ന് രക്ഷാ പ്രവര്‍ത്തകര്‍ പറയുന്നു. സ്വന്തം ജീവന്‍ പോലും പണയം വച്ചാണ് യുവാക്കള്‍ കാണാതായവര്‍ക്കായി ചാലിയാറില്‍ തിരച്ചില്‍ തുടരുന്നത്.
മരിച്ചവരില്‍ 86 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതില്‍ 73 പേര്‍ പുരുഷന്മാരും 66 പേര്‍ സ്ത്രീകളുമാണ്. 18 പേര്‍ കുട്ടികളാണ്. ഒരു മൃതദേഹത്തിന്റെ ആണ്‍ പെണ്‍ വ്യത്യാസം തിരിച്ചറിഞ്ഞിട്ടില്ല. 147 മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ടം ചെയ്തു. 52 മൃതദേഹാവശിഷ്ടങ്ങള്‍ ലഭിച്ചതില്‍ 42 എണ്ണം പോസ്റ്റുമോര്‍ടം ചെയ്തു. 75 മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.
ദുരന്തമുണ്ടായ ചൂരല്‍മഴ പ്രദേശത്ത് കനത്ത മഴ പെയ്യുന്നത് രക്ഷാപ്രവര്‍ത്തനത്തെ കൂടുതല്‍ ദുഷ്‌കരമാക്കുന്നു. പുഴയിലെ നീരൊഴുക്ക് വര്‍ധിക്കുകയും ജലനിരപ്പ് ഉയരുകയും ചെയ്തു. കഴിഞ്ഞദിവസം കണ്ണൂര്‍ ഡി എസ് സി നിര്‍മിച്ച താത്കാലിക പാലം വെള്ളത്തിനടിയിലായി. മുണ്ടക്കൈയിലും ചൂരല്‍മലയിലും ഉറ്റവര്‍ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്. മണ്ണും പാറയും കോണ്‍ക്രീറ്റ് പാളികളും തിരച്ചില്‍ ദുഷ്‌ക്കരമാക്കുന്നുണ്ട്.
അതേസമയം, ചൂരല്‍മലയില്‍ ബെയ്ലി പാലത്തിന്റെ നിര്‍മാണം അതിവേഗം പുരോഗമിക്കുകയാണ്. സൈന്യമാണ് ബെയ്ലി പാലം നിര്‍മിക്കുന്നത്. പാലം നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ മുണ്ടക്കൈ കേന്ദ്രീകരിച്ചുള്ള രക്ഷാപ്രവര്‍ത്തനം ദ്രുതഗതിയിലാകും. മൂന്ന് മണ്ണുമാന്തിയന്ത്രങ്ങള്‍ പുഴയിലൂടെ അക്കരെയെത്തിച്ചു.
