Tragedy | വയനാട് ഉരുൾപൊട്ടൽ: തിരച്ചിലിനിടെ കണ്ടെത്തിയത് ശരീരഭാഗങ്ങള്‍; ഏവരെയും കണ്ണീരിലാഴ്ത്തി
വയനാട് ഉരുൾപൊട്ടൽ, തിരച്ചിൽ, ശരീരഭാഗങ്ങൾ, ദുരന്തം
കൽപറ്റ: (KVARTHA) വയനാട്ടിൽ ഉരുൾപൊട്ടലിൽ കാണാതായവരെ തേടിയുള്ള തിരച്ചിലിനിടെ ശരീരഭാഗങ്ങള്‍ കണ്ടെത്തിയത് ഏവരെയും കണ്ണീരിലാഴ്ത്തി. പരപ്പൻപാറയിലെ പുഴയോട് ചേർന്ന് സന്നദ്ധ പ്രവർത്തകരും വനം വകുപ്പ് ഉദ്യോഗസ്ഥരും നടത്തിയ തിരച്ചിലിലാണ് മനുഷ്യ ശരീരഭാഗങ്ങൾ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം ഇതേ പ്രദേശത്ത് നിന്ന് മൂന്ന് മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. ഞായറാഴ്ച രണ്ട് കാലുകളാണ് കണ്ടെത്തിയത്. കടന്നുചെല്ലാൻ പ്രയാസമുള്ള ഈ മേഖലയിൽ തുടർച്ചയായി തിരച്ചിൽ നടത്താനാണ് തീരുമാനം.
മുണ്ടക്കൈ, ചൂരൽമല ഉൾപ്പെടെയുള്ള ആറ് സോണുകളിലായി നൂറുകണക്കിന് സന്നദ്ധ പ്രവർത്തകരുടെ സഹായത്തോടെ തിരച്ചിൽ പുരോഗമിപ്പിക്കുകയാണ്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 130 പേരെ ഇനിയും കണ്ടെത്താനുണ്ട്. തിങ്കളാഴ്ച പുഴയുടെ താഴെ ഭാഗങ്ങളില്‍ സേനയെ ഉപയോഗിച്ച് തിരച്ചില്‍ നടത്തും.
#WayanadLandslide #Kerala #India #disasterrelief #searchandrescue #humanremains #tragedy #naturaldisaster