Road Accident | വയനാട്ടില്‍ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് അപകടം; പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കല്‍പറ്റ: (www.kvartha.com) വയനാട്ടില്‍ സുല്‍ത്താന്‍ ബത്തേരിക്ക് സമീപം കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് അപകടം. 15 പേര്‍ക്ക് പരക്കേറ്റു. ഇവരെ ബത്തേരി താലൂക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം. 

പുല്‍പ്പള്ളിയില്‍നിന്നും രാവിലെ എട്ടുമണിക്ക് തൃശൂരിലേക്ക് പുറപ്പെട്ട കെഎസ്ആര്‍ടിസി ബസാണ് മറിഞ്ഞത്. ആറാം മൈലിനും മൂന്നാം മൈലിനും ഇടയില്‍ വനമേഖലയില്‍വെച്ചാണ് അപകടമുണ്ടായത്. അപടകത്തില്‍പെട്ട ബസ് റോഡില്‍നിന്നും വലതുവശത്തേക്ക് തെന്നി മറിഞ്ഞു.
Aster mims 04/11/2022

ലോറിക്ക് സൈഡ് കൊടുക്കുമ്പോള്‍ ബസ് സമീപത്തെ കാട്ടിലേക്ക് മറയുകയായിരുന്നു. മഴയും അമിത വേഗതയുമാകാം അപകടത്തിന് കാരണമെന്ന് സംശയിക്കുന്നു. 16 യാത്രക്കാരാണ് ബസില്‍ ഉണ്ടായിരുന്നത്. 

Road Accident | വയനാട്ടില്‍ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് അപകടം; പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു


Keywords: Wayanad, Road Accident, KSRTC, Bus, Pulpally, News, Kerala, Kerala-News, Accident-News, Wayanad: KSRTC bus met with accident near Pulpally.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia