Suicide | കടബാധ്യത: വിഷം അകത്തുചെന്ന് അവശനിലയില്‍ കൃഷിയിടത്തില്‍ കണ്ടെത്തിയ കര്‍ഷകന്‍ ചികിത്സയിലിരിക്കെ മരിച്ചു

 


കല്‍പ്പറ്റ: (www.kvartha.com) വിഷം അകത്തുചെന്ന് അവശനിലയില്‍ കൃഷിയിടത്തില്‍ കണ്ടെത്തിയ കര്‍ഷകന്‍ ചികിത്സയിലിരിക്കെ മരിച്ചു. ചെന്നലോട് പുത്തന്‍പുരക്കല്‍ സൈജന്‍ എന്ന ദേവസ്യ (55) ആണ് മരിച്ചത്. രണ്ട് ദിവസം മുന്‍പാണ് ദേവസ്യയെ കൃഷിയിടത്തില്‍ അവശനിലയില്‍ കണ്ടെത്തിയത്. 

തുടര്‍ന്ന് ആദ്യം കല്‍പ്പറ്റയിലെ ആശുപത്രിയിലും പിന്നീട് മാനന്തവാടി മെഡികല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. പുലര്‍ചെയായിരുന്നു മരണം. വിവിധ ബാങ്കുകളിലായി ഇദ്ദേഹത്തിന് 18 ലക്ഷത്തോളം രൂപയുടെ കടബാധ്യം ഉണ്ടെന്നും മക്കളുടെ വിദ്യാഭ്യാസത്തിനും കൃഷിക്കും വേണ്ടിയായിരുന്നു കടമെടുത്തതെന്നും ബന്ധുക്കള്‍ പറഞ്ഞു. 

Suicide | കടബാധ്യത: വിഷം അകത്തുചെന്ന് അവശനിലയില്‍ കൃഷിയിടത്തില്‍ കണ്ടെത്തിയ കര്‍ഷകന്‍ ചികിത്സയിലിരിക്കെ മരിച്ചു


Keywords:  News, Kerala-News, Kerala, News-Malayalam, Regional-News, Local-News, Suicide, Farmer, Hospital, Treatment, Medical College, Wayanad: Farmer, who was found to ingested the poison, died while undergoing treatment
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia