Accidental Death | റബര്‍ തോട്ടത്തിലെ കരിയില കത്തിക്കാന്‍ പോയ ഗൃഹനാഥന് തീയിലകപ്പെട്ട് മരിച്ചു
Jan 11, 2023, 09:55 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മാനന്തവാടി: (www.kvartha.com) റബര്‍ തോട്ടത്തിലെ അടിക്കാടും കരിയിലയും കത്തിക്കാനായി പോയ ഗൃഹനാഥന് തീയിലകപ്പെട്ട് മരിച്ചു. മാനന്തവാടി ഒണ്ടയങ്ങാടി വരടിമൂലയിലെ പുല്‍പ്പറമ്പില്‍ തോമസ് (77) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് മൂന്നരയോടെ വീടിനു സമീപത്തു തന്നെയുള്ള തോട്ടത്തിലായിരുന്നു അപകടം.
മാനന്തവാടി ഫയര്‍സ്റ്റേഷനിലെ അസി. സ്റ്റേഷന് ഓഫീസര്‍ പിസി ജെയിംസിന്റെ നേതൃത്വത്തിലുള്ള സംഘം തീയണയ്ക്കുമ്പോഴാണ് തീയില്‍ ആളകപ്പെട്ട വിവരം അറിയുന്നത്. ഉടന്‍തന്നെ ഫയര്‍സ്റ്റേഷന്റെ വാഹനത്തില്‍ മാനന്തവാടിയിലെ വയനാട് ഗവ. മെഡികല്‍ കോളജ് ആശുപത്രിയിലെത്തിച്ചു. ഭാഗികമായി പൊള്ളലേറ്റ തോമസ് ആശുപത്രിയിലെത്തുമ്പോഴേക്കും മരിച്ചിരുന്നു. പുക ശ്വസിച്ചാണ് മരണമെന്നാണ് പ്രാഥമികനിഗമനം.
മാനന്തവാടി എസ് ഐ കെ കെ സോബിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം പോസ്റ്റ്മോര്‍ടത്തിന് ശേഷം ബുധനാഴ്ച ബന്ധുക്കള്‍ക്ക് വിട്ടുനില്‍കും. പൊന്നമ്മയാണ് തോമസിന്റെ ഭാര്യ. മക്കള്‍: ഷീജ, ജിനീഷ്, പരേതയായ ഷീബ. മരുമക്കള്‍: ബിനു, ജോസ്, ലുധിയ.
Keywords: Wayanad: Farmer who set fire in his rubber grove dies of asphyxiation, Wayanadu, News, Local News, Ambulance, Accidental Death, Dead Body, Kerala.
തോട്ടത്തിലെ കാട് കത്തിക്കാന്‍ പോകുന്ന വിവരം മകളെ അറിയിച്ച ശേഷമാണ് തോമസ് വീട്ടില്‍നിന്നിറങ്ങിയത്. തോട്ടത്തില്‍നിന്ന് തീയും പുകയും ഉയരുന്നതു കണ്ട സമീപവാസികള്‍ അഗ്നിരക്ഷാ സേനയെ വിവരം അറിയിക്കുകയായിരുന്നു. സാധാരണ തീപിടുത്തമാണെന്ന് കരുതിയെത്തിയ അഗ്നിരക്ഷാസംഘം ആംബുലന്‍സ് സന്നാഹമൊന്നുമില്ലാതെയാണ് എത്തിയത്.
മാനന്തവാടി ഫയര്‍സ്റ്റേഷനിലെ അസി. സ്റ്റേഷന് ഓഫീസര്‍ പിസി ജെയിംസിന്റെ നേതൃത്വത്തിലുള്ള സംഘം തീയണയ്ക്കുമ്പോഴാണ് തീയില്‍ ആളകപ്പെട്ട വിവരം അറിയുന്നത്. ഉടന്‍തന്നെ ഫയര്‍സ്റ്റേഷന്റെ വാഹനത്തില്‍ മാനന്തവാടിയിലെ വയനാട് ഗവ. മെഡികല്‍ കോളജ് ആശുപത്രിയിലെത്തിച്ചു. ഭാഗികമായി പൊള്ളലേറ്റ തോമസ് ആശുപത്രിയിലെത്തുമ്പോഴേക്കും മരിച്ചിരുന്നു. പുക ശ്വസിച്ചാണ് മരണമെന്നാണ് പ്രാഥമികനിഗമനം.
മാനന്തവാടി എസ് ഐ കെ കെ സോബിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം പോസ്റ്റ്മോര്‍ടത്തിന് ശേഷം ബുധനാഴ്ച ബന്ധുക്കള്‍ക്ക് വിട്ടുനില്‍കും. പൊന്നമ്മയാണ് തോമസിന്റെ ഭാര്യ. മക്കള്‍: ഷീജ, ജിനീഷ്, പരേതയായ ഷീബ. മരുമക്കള്‍: ബിനു, ജോസ്, ലുധിയ.
Keywords: Wayanad: Farmer who set fire in his rubber grove dies of asphyxiation, Wayanadu, News, Local News, Ambulance, Accidental Death, Dead Body, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.