Booked | ബോബി ചെമ്മണ്ണൂരിനെതിരെ കേസ്; നടപടി ചായപ്പൊടിക്കൊപ്പം നറുക്കെടുപ്പ് നടത്തിയതിന്

 


കല്‍പറ്റ: (KVARTHA) വ്യവസായിയും സാമൂഹ്യപ്രവര്‍ത്തകനുമായ ബോബി ചെമ്മണ്ണൂരിനെതിരെ കേസ്. ചായപ്പൊടിക്കൊപ്പം നറുക്കെടുപ്പ് (Lucky Draw Contest) നടത്തിയതിനാണ് നടപടി. വയനാട് ജില്ലാ അസിസ്റ്റന്റ് ജില്ലാ ലോടറി ഓഫീസറുടെ പരാതില്‍ മേപ്പാടി പൊലീസാണ് കേസെടുത്തത്.

ബോബി ചെമ്മണ്ണൂരിന്റെ ഉടമസ്ഥതയിലുള്ള 'ബോച്ചെ ഭൂമിപത്ര' എന്ന കംപനിയുടെ പേരില്‍ ചായപ്പൊടിക്കൊപ്പം നറുക്കെടുപ്പ് നടത്തിയതിനാണ് കേസ്. ലോടറി റെഗുലേഷന്‍ ആക്ടിലെ വിവിധ വകുപ്പുകള്‍, വഞ്ചന, നിയമവിരുദ്ധമായി ലോടറി നടത്തല്‍ എന്നീ വകുപ്പുകളാണ് ബോബി ചെമ്മണ്ണൂരിനെതിരെ ചുമത്തിയിരിക്കുന്നത്.

ചായപ്പൊടി വില്‍പ്പനയ്ക്കും പ്രമോഷനുമെന്ന വ്യാജേനെ ചായപ്പൊടി പാകറ്റിന്റെ കൂടെ സമ്മാനക്കൂപണ്‍ നല്‍കി ലോടറി ടികറ്റ് വില്‍ക്കുന്നുവെന്നാണ് എഫ്‌ഐആറില്‍ ഉള്ളത്. ദിവസേന നറുക്കെടുപ്പ് നടത്തുകയും സമ്മാനങ്ങള്‍ വിതരണം ചെയ്യുന്നത് കൊണ്ടും സംസ്ഥാന സര്‍കാരിന്റെ ലോടറി വില്‍പന കുറയുന്നതിനാല്‍ സര്‍കാരിന് നഷ്ടമുണ്ടാവുന്നുവെന്നും എഫ്ഐആറിലുണ്ട്.

Booked | ബോബി ചെമ്മണ്ണൂരിനെതിരെ കേസ്; നടപടി ചായപ്പൊടിക്കൊപ്പം നറുക്കെടുപ്പ് നടത്തിയതിന്

ബോചെയുടെ ഓണ്‍ലൈന്‍ നറുക്കെടുപ്പ് ലോടറി നിയമങ്ങളുടെ ലംഘനമാണെന്ന വിലയിരുത്തലില്‍ ലോടറി ഡറക്ടറേറ്റും പരിശോധന ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ തന്റെ കംപനി സെയില്‍സ് പ്രൊമോഷനെന്ന നിലയില്‍ മാത്രമാണ് സമ്മാനക്കൂപണ്‍ നല്‍കുന്നതെന്നാണ് ബോബിയുടെ പ്രതികരണം.

Keywords: News, Kerala, Wayanad-News, Wayanad News, Booked, Police, Complaint, Lottery, Sales, Case, Boby Chemmanur, Conduct, Lucky Draw Contest, Tea Powder, Wayanad: Case against Boby Chemmanur for conducting lucky draw contest with tea powder.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia