Campaign | 'വയനാട് ബിജെപിക്കും മോദിക്കും അമിത് ഷായ്ക്കും വേണം, ജില്ല ഞങ്ങള്‍ക്ക് തരണം'; നവ്യ ഹരിദാസിനെ ജയിപ്പിച്ചാല്‍ കേന്ദ്രമന്ത്രിയാക്കുമെന്ന് സുരേഷ് ഗോപി
● നിങ്ങള്‍ അനുഗ്രഹിച്ചാല്‍ വയനാട് ഞങ്ങള്‍ എടുത്തിരിക്കും
● ഇത്തവണ തിരഞ്ഞെടുത്ത് അയക്കുന്നത് എംപിയായി ഒതുങ്ങുന്ന ആളെ ആയിരിക്കരുത്
● കേന്ദ്രമന്ത്രിയാകാന്‍ സാധ്യതയുള്ള വ്യക്തിയെ ആയിരിക്കണം
● ഞങ്ങളുടെ വോട്ട് രാജ്യത്തിനാണെന്ന് പറയുന്ന പുതിയ തീരുമാനമുണ്ടാകണം
● തൃശൂരിലെ വിജയം രചിച്ചത് അത് മാത്രമാണ്
കല്‍പറ്റ: (KVARTHA) വയനാട് ലോക് സഭാ ഉപതിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി നവ്യ ഹരിദാസിനെ ജയിപ്പിച്ചാല്‍ കേന്ദ്ര മന്ത്രിയാക്കി തിരിച്ചുകൊണ്ടുവരുമെന്ന് സുരേഷ് ഗോപി എംപി. കമ്പളക്കാട് നവ്യ ഹരിദാസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ പ്രസംഗിക്കവെയാണ് സുരേഷ് ഗോപി ജനങ്ങളോട് നവ്യയെ ജയിപ്പിക്കണമെന്ന് അഭ്യര്‍ഥിച്ചത്. നിങ്ങള്‍ അനുഗ്രഹിച്ചാല്‍ വയനാട് ഞങ്ങള്‍ എടുത്തിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇത്തവണ തിരഞ്ഞെടുത്ത് അയക്കുന്നത് എംപിയായി ഒതുങ്ങുന്ന ആളെ ആയിരിക്കരുത്. കേന്ദ്രമന്ത്രിയാകാന്‍ സാധ്യതയുള്ള വ്യക്തിയെ ആയിരിക്കണം. ഞങ്ങളുടെ വോട്ട് രാജ്യത്തിനാണെന്ന് പറയുന്ന പുതിയ തീരുമാനമുണ്ടാകണം. തൃശൂരിലെ വിജയം രചിച്ചത് അത് മാത്രമാണ്. അല്ലാതെ ചിലര്‍ പറയുന്നതു പോലെ ചെമ്പും കോലും കലക്കും ഒന്നുമല്ലെന്നും അങ്ങനെയാണെങ്കില്‍ ട്രംപ് ഏതൊക്കെ പൂരം കലക്കിയിട്ടാണ് ജയിച്ചത് എന്നും സുരേഷ് ഗോപി ചോദിച്ചു. കേരള പൊലീസിനെ കേസെടുക്കാന്‍ അങ്ങോട്ട് അയക്കൂ എന്നും സുരേഷ് ഗോപി പറഞ്ഞു.
സുരേഷ് ഗോപിയുടെ വാക്കുകള്‍:
വയനാട് ബിജെപിക്കും മോദിക്കും അമിത് ഷായ്ക്കും വേണം. വയനാട് ഞങ്ങള്‍ക്ക് തരണം. ഇത്തവണ തിരഞ്ഞെടുത്ത് അയക്കുന്നത് എംപിയായി ഒതുങ്ങുന്ന ആളെ ആയിരിക്കരുത്. കേന്ദ്രമന്ത്രിയാകാന്‍ സാധ്യതയുള്ള വ്യക്തിയെ ആയിരിക്കണം. നവ്യയെ ജയിപ്പിച്ചു വിട്ടാല്‍ മന്ത്രിയാക്കി ഞാന്‍ തിരിച്ചുകൊണ്ടുവന്നു തരാം.
ഞങ്ങളുടെ വോട്ട് രാജ്യത്തിനാണെന്ന് പറയുന്ന പുതിയ തീരുമാനമുണ്ടാകണം. തൃശൂരിലെ വിജയം രചിച്ചത് അത് മാത്രമാണ്. അല്ലാതെ ചിലര്‍ പറയുന്നതു പോലെ ചെമ്പും കോലും കലക്കും ഒന്നുമല്ല. അങ്ങനെയാണെങ്കില്‍ ട്രംപ് ഏതൊക്കെ പൂരം കലക്കിയിട്ടാണ് ജയിച്ചത്. കേരള പൊലീസിനെ അങ്ങോട്ട് അയക്കൂ കേസെടുക്കാന്‍.
വയനാട്ടുകാര്‍ക്ക് ഈ തിരഞ്ഞെടുപ്പ് ശിക്ഷ നല്‍കാനുള്ള അവസരമാണ്. ശിക്ഷാ നടപടികള്‍ വയനാട്ടുകാര്‍ സ്വീകരിക്കണം. ഇവിടെ നിന്ന് പോയ ആള്‍ പാര്‍ലമെന്റില്‍ പുലമ്പുകയാണ്. ഭാരതത്തിലെ ജനത്തിന് വേണ്ടി ഏത് പിശാചിനെയും നേരിടും- എന്നും സുരേഷ് ഗോപി പറഞ്ഞു.
#WayanadElection, #BJP, #SureshGopi, #KeralaPolitics, #NavyaHaridas, #Bypoll