Election | വയനാട് ഉപതിരഞ്ഞെടുപ്പ്: മലപ്പുറം ജില്ലയിലും പെരുമാറ്റച്ചട്ടം ബാധകം
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● ജില്ലയിലെ മൂന്ന് നിയോജക മണ്ഡലങ്ങള്‍ വയനാട് മണ്ഡലത്തില്‍ ഉള്‍പ്പെടുന്നു
● ബന്ധപ്പെട്ട എല്ലാവരും മാതൃകാ പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കണം
തിരുവനന്തപുരം: (KVARTHA) വയനാട് ലോക് സഭാ മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉപ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഒക്ടോബര്‍ 15 മുതല്‍ മലപ്പുറം ജില്ലയില്‍ മുഴുവനായും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതായി ജില്ലാ ഇലക്ഷന്‍ ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ വിആര്‍ വിനോദ് അറിയിച്ചു.
ജില്ലയിലെ മൂന്ന് നിയോജക മണ്ഡലങ്ങള്‍ വയനാട് മണ്ഡലത്തില്‍ ഉള്‍പ്പെടുന്നതിനാല്‍ ജില്ലയ്ക്ക് മൊത്തം ചട്ടം ബാധകമാണെന്നും കലക്ടര്‍ അറിയിച്ചു. ബന്ധപ്പെട്ട എല്ലാവരും മാതൃകാ പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കണമെന്നും ജില്ലാ കലക്ടര്‍ അഭ്യര്‍ത്ഥിച്ചു. നവംബര്‍ 13 ന് ആണ് തിരഞ്ഞെടുപ്പ്. നവംബര്‍ 23 ന് ആണ് വോട്ടെണ്ണല്‍
#WayanadByElection, #Malappuram, #ElectionCommission, #PollingDay, #CodeOfConduct, #November13
