Wayanad By-Election | വയനാട് ലോക് സഭാമണ്ഡലം ഉപതിരഞ്ഞെടുപ്പില്‍ ചിത്രം തെളിഞ്ഞു; ആകെ 16 സ്ഥാനാര്‍ഥികള്‍; സ്വതന്ത്രര്‍ക്ക് കണ്ണഞ്ചിപ്പിക്കുന്ന ചിഹ്നം അനുവദിച്ചു
● ചിഹ്നം അനുവദിച്ചത് വരണാധികാരിയും കലക്ടറുമായ ഡിആര്‍ മേഘശ്രീയുടെ നേതൃത്വത്തില്‍
● ഡയമണ്ട്,ഗ്യാസ് സിലിന്‍ഡര്‍, എയര്‍ കണ്ടീഷണര്‍, പ്രഷര്‍ കുക്കര്‍, കംപ്യൂടര്‍ തുടങ്ങിയ ചിഹ്നങ്ങളാണ് നല്‍കിയത്
● തിരഞ്ഞെടുപ്പ് ചെലവുകള്‍ നവംബര്‍ 3 മുതലുള്ള തീയതികളില്‍ പരിശോധിക്കും
കല്‍പറ്റ : (KVARTHA) വയനാട് ലോക് സഭാമണ്ഡലം ഉപതിരഞ്ഞെടുപ്പില്‍ മത്സരാര്‍ഥികളുടെ ചിത്രം തെളിഞ്ഞു. നാമനിര്‍ദേശപത്രിക പിന്‍വലിക്കാനുള്ള അവസാനദിവസവും പിന്നിട്ടുവെങ്കിലും ആരും പത്രിക പിന്‍വലിച്ചില്ല. ഇതോടെ 16 സ്ഥാനാര്‍ഥികളാണ് വയനാട് ലോക് സഭാ മണ്ഡലത്തില്‍ മത്സരരംഗത്തുള്ളത്. ഇവര്‍ക്ക് വരണാധികാരിയും കലക്ടറുമായ ഡിആര്‍ മേഘശ്രീയുടെ നേതൃത്വത്തില്‍ ചിഹ്നവും അനുവദിച്ചു.
സ്ഥാനാര്‍ഥികളുടെ പേര്, പാര്‍ട്ടി, ചിഹ്നം എന്നിവ യഥാക്രമം
നവ്യാ ഹരിദാസ് (ഭാരതീയ ജനതാ പാര്‍ട്ടി, താമര), പ്രിയങ്കാ ഗാന്ധി (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്, -കൈ), സത്യന്‍ മൊകേരി (കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ- ധാന്യക്കതിരും അരിവാളും), ഗോപാല്‍ സ്വരൂപ് ഗാന്ധി (കിസാന്‍ മജ് ദൂര്‍ ബറോജ് ഗര്‍ സംഘ് പാര്‍ട്ടി- കരിമ്പ് കര്‍ഷകന്‍), ജയേന്ദ്ര കെ റാത്തോഡ് (റൈറ്റ് ടു റീകാള്‍ പാര്‍ട്ടി- പ്രഷര്‍കുക്കര്‍ ), ഷെയ്ക്ക് ജലീല്‍ (നവരംഗ് കോണ്‍ഗ്രസ് പാര്‍ട്ടി- ഗ്ലാസ് ടംബ്ലര്‍), ദുഗ്ഗിറാല നാഗേശ്വര റാവൂ (ജതിയ ജനസേവ പാര്‍ട്ടി- ഹെല്‍മെറ്റ് ), എ സീത (ബഹുജന്‍ ദ്രാവിഡ പാര്‍ട്ടി- ഡയമണ്ട്), സി അജിത്ത് കുമാര്‍ (സ്വതന്ത്രന്‍- ട്രക്ക്), ഇസ്മഈല്‍ സബിഉള്ള (സ്വതന്ത്രന്‍- ഏഴുകിരണങ്ങളോടുകൂടിയ പേനയുടെ നിബ്ബ്), എ നൂര്‍മുഹമ്മദ് (സ്വതന്ത്രന്‍- ഗ്യാസ് സിലിന്‍ഡര്‍), ഡോ കെ പത്മരാജന്‍ (സ്വതന്ത്രന്‍- ടയറുകള്‍), ആര്‍ രാജന്‍ (സ്വതന്ത്രന്‍- ഡിഷ് ആന്റിന), രുഗ്മിണി (സ്വതന്ത്ര- കംപ്യൂട്ടര്‍), സന്തോഷ് പുളിക്കല്‍ (സ്വതന്ത്രന്‍-ഓട്ടോറിക്ഷ), സോനുസിങ് യാദവ്(സ്വതന്ത്രന്‍- എയര്‍ കണ്ടീഷണര്‍).
ലോക്‌സഭാ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ഥികളുടെ ചെലവുകള്‍ സംബന്ധിച്ച രജിസ്റ്ററുകളുടെ സൂക്ഷ്മപരിശോധന നവംബര്‍ മൂന്ന്, ഏഴ്, 11 തീയതികളില്‍ കലക്ടറേറ്റ് റൗണ്ട് കോണ്‍ഫറന്‍സ് ഹാളില്‍ ചെലവ് നിരീക്ഷകന്റെ നേതൃത്വത്തില്‍ നടക്കും.
അംഗീകൃത ഏജന്റ് നിശ്ചിത മാതൃകയിലുള്ള രജിസ്റ്റര്‍ പൂര്‍ണമായും പൂരിപ്പിച്ച് അനുബന്ധരേഖകളും വൗച്ചറുകളും ബില്ലുകളും സഹിതം പരിശോധനയ്ക്ക് ഹാജരാക്കണം.
ഇതുസംബന്ധിച്ച് നവംബര്‍ ഒന്നിന് ഉച്ചയ്ക്ക് രണ്ടുമണിക്ക് നടക്കുന്ന പരിശീലന ക്ലാസുകളില്‍ പങ്കെടുക്കണം.
#WayanadElection #ByElection #CandidateUpdate #ElectionSymbols #LokSabha