Food Poison | ഭക്ഷ്യവിഷബാധ: കുഴിമന്തിയും അല്‍ഫാമും കഴിച്ചതിന് പിന്നാലെ വയനാട്ടില്‍ കുട്ടികളടക്കം 15 പേര്‍ ആശുപത്രിയില്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

വയനാട്: (www.kvartha.com) കല്‍പ്പറ്റയില്‍ ഭക്ഷ്യവിഷബാധയെന്ന് സംശയം. നഗരത്തിലെ ഒരു റസ്റ്റോറന്റില്‍ നിന്ന് അല്‍ഫാമും കുഴിമന്തിയും കഴിച്ചതിന് പിന്നാലെ ശാരീരികാസ്വസ്ഥതകള്‍ നേരിട്ട ഒരു കുടുംബത്തിലെ പതിനഞ്ചോളം പേര്‍ ചികിത്സ തേടി.

പനമരം കാര്യാട്ട് കുടുംബത്തിലെ കുട്ടികള്‍ ഉള്‍പെടെയുള്ളവര്‍ക്കാണ് ഭക്ഷണം കഴിച്ചതിന് പിന്നാലെ ബുദ്ധിമുട്ട് നേരിട്ടത്. ഇവരെ പനമരം സി എച് സിയിലും, സുല്‍ത്താന്‍ബത്തേരിയിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. 
Aster mims 04/11/2022

ഞായറാഴ്ച രാത്രി എട്ടരയോടെ കല്‍പ്പറ്റയിലെ ഒരു റെസ്റ്റോറന്റില്‍ നിന്നും ഇവര്‍ കുഴിമന്തിയും അല്‍ഫാമും കഴിച്ചിരുന്നതായി പറയുന്നു. വീട്ടിലെത്തി രാത്രിയോടെ ഛര്‍ദിയും, വയറിളക്കവും, തലവേദനയും അനുഭവപ്പെടുകയായിരുന്നു. ഇതോടെയാണ് കുടുംബം ചികിത്സ തേടിയത്. 

കുടുംബം പരാതിയില്‍ ഉന്നയിച്ച റെസ്റ്റോറന്റില്‍ നിന്ന് തന്നെയാണോ വിഷബാധയുണ്ടായതെന്ന കാര്യം ആരോഗ്യവകുപ്പ് അന്വേഷിച്ച് വരികയാണ്. 

അതേ സമയം ജില്ലയില്‍ ഭക്ഷ്യവിഷബാധ തടയുന്നതിനുള്ള മുന്‍കരുതലുകള്‍ സ്വീകരിച്ചു വരുന്നതായി ജില്ലാ കലക്ടര്‍ 2022ല്‍ ചേര്‍ന്ന യോഗത്തില്‍ വ്യക്തമാക്കിയിരുന്നു. ഇത് സംബന്ധിച്ച് ബന്ധപ്പെട്ട വകുപ്പുകളുടെയും ഹോടെല്‍- റെസ്റ്റോറന്റ് പ്രതിനിധികളുടെയും യോഗങ്ങള്‍ വിളിച്ചു ചേര്‍ക്കുകയും സ്‌ക്വാഡുകളുടെ പരിശോധന ഊര്‍ജിതമാക്കുകയും ചെയ്തിട്ടുണ്ടായിരുന്നതായും അധികാരികള്‍ പറയുന്നു. 

Food Poison | ഭക്ഷ്യവിഷബാധ: കുഴിമന്തിയും അല്‍ഫാമും കഴിച്ചതിന് പിന്നാലെ വയനാട്ടില്‍ കുട്ടികളടക്കം 15 പേര്‍ ആശുപത്രിയില്‍


Keywords:  News, Kerala-News, Kerala, News-Malayalam, Treatment, Hospital, Food, Hotel, Restaurant, Food Poison, Wayanad: 15 hospitalised in suspected Food poison.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia