Inquiry | വാട്ടർ മെട്രോ അപകടം: അന്വേഷണം പ്രഖ്യാപിച്ച് കെഡബ്ല്യുഎംഎല്‍

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● ഞായറാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയാണ് അപകടം സംഭവിച്ചത്.
● അപായ മുന്നറിയിപ്പ് മുഴങ്ങിയതും ബോട്ടുകളിലൊന്നിന്‍റെ വാതില്‍ തുറന്നതും പരിഭ്രാന്തി പരത്തിയിരുന്നു.
കൊച്ചി: (KVARTHA) ഫോർട്ട് കൊച്ചിയിൽ വാട്ടർ മെട്രോ ബോട്ടുകൾ തമ്മിൽ കൂട്ടിയിടിച്ച സംഭവത്തിൽ കെഡബ്ല്യുഎംഎൽ (KWML) അന്വേഷണം പ്രഖ്യാപിച്ചു.
ഞായറാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയാണ് അപകടം സംഭവിച്ചത്. ഫോർട്ട് കൊച്ചി ജെട്ടിയിൽ നിന്ന് പുറപ്പെട്ട ബോട്ട് 50 മീറ്റർ സഞ്ചരിച്ചപ്പോൾ ഹൈകോടതി ഭാഗത്തുനിന്ന് വന്ന ബോട്ടുമായി ഇടിക്കുകയായിരുന്നു.

അപകടത്തിൽ ആർക്കും പരിക്കേറ്റില്ലെങ്കിലും, അപകടത്തെ തുടർന്ന് മെട്രോ ബോട്ടില്‍ ലീക്കേജ് ഉണ്ടായിരുന്നുവെന്നും അപകടം നടന്നത് നിസാരമട്ടിലാണ് അധികൃതർ കൈകാര്യം ചെയ്തതെന്നും യാത്രക്കാർ പറഞ്ഞു.
അപായ മുന്നറിയിപ്പ് മുഴങ്ങിയതും ബോട്ടുകളിലൊന്നിന്‍റെ വാതില്‍ തുറന്നതും പരിഭ്രാന്തി പരത്തിയിരുന്നു. അപായ മുന്നറിയിപ്പ് മുഴങ്ങുമ്ബോള്‍ സ്വാഭാവികമായി ബോട്ടിന്‍റെ വാതില്‍ തുറക്കുമെന്ന് അധികൃതർ പറഞ്ഞു.
#Kochi #WaterMetro #Accident #KWML #Inquiry #Safety