Collector | ദേശീയപാതയിലെ അപകടക്കെണി: കാസര്‍കോട് മുതല്‍ തലപ്പാടി വരെ കലക്ടര്‍ സന്ദര്‍ശിച്ചു; ആളുകള്‍ ശ്രദ്ധിച്ച് പോകണമെന്ന് അഭ്യര്‍ഥന; വെള്ളക്കെട്ട് ഒഴിവാക്കാന്‍ കരാറുകാര്‍ക്ക് നിര്‍ദേശം
Jul 4, 2023, 17:30 IST
കാസര്‍കോട്: (www.kvartha.com) ദേശീയപാത ആറുവരി പാത നിര്‍മാണ പ്രവൃത്തി പുരോഗമിക്കുന്നയിടങ്ങളില് ശക്തമായ മഴയില്‍ വെള്ളക്കെട്ട് രൂപപെട്ടതിനെ തുടര്‍ന്നുണ്ടായ അപകടാവസ്ഥ പരിഹരിക്കാന്‍ ജില്ലാ കലക്ടര്‍ കെ ഇമ്പശേഖര്‍ കാസര്‍കോട് മുതല്‍ തലപ്പാടി വരെ ദേശീയപാത സന്ദര്‍ശിച്ചു. പലയിടത്തും അപകടവസ്ഥ ഉണ്ടെന്നും യാത്രക്കാര്‍ ശ്രദ്ധിച്ച് പോകണമെന്നും കുട്ടികളെ റോഡില്‍ ഇറക്കരുതെന്നും കലക്ടര്‍ കെവാര്‍ത്തയോട് പറഞ്ഞു.
വെള്ളക്കെട്ട് രൂപപെട്ടതിനെ തുടര്‍ന്നുണ്ടായ അപകടാവസ്ഥ പരിഹരിക്കാന്‍ കരാറുകാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കലക്ടര്‍ അറിയിച്ചു. തിങ്കളാഴ്ച ചെങ്കള മുതല്‍ കാഞ്ഞങ്ങാട് വരെ പരിശോധിച്ച് പ്രശ്നപരിഹാരത്തിന് ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥര്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്‍കിയിരുന്നു. പലയിടത്തും ദേശീയപാതയില്‍ മുട്ടിന് മുകളില്‍ തന്നെ വെള്ളം കയറിയിരുന്നു. യാത്രാക്ലേശം നേരിടുകയാണ് പൊതുജനങ്ങള്‍. മൊഗ്രാല്‍ പുത്തൂരിലാണ് കൂടുതല്‍ പ്രശ്നം.
അശാസ്ത്രീയമായാണ് റോഡ് നിര്‍മാണമെന്ന് യാത്രക്കാരും നാട്ടുകാരും നേരത്തെ തന്നെ പരാതി ഉന്നയിച്ചിരുന്നു. വെള്ളക്കെട്ടിലൂടെ വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ എന്‍ജിനുകളിലേക്ക് അടക്കം വെള്ളം കയറി വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നതായും യാത്രക്കാര്‍ പരാതിപ്പെട്ടു. ഡ്രൈനേജ് സംവിധാനം കാര്യക്ഷമമാക്കണമെന്നാന്ന് ആവശ്യം ഉയരുന്നത്. ദേശീയ പാതയ്ക്കരികിലുള്ള പല കടകളും ഭീഷണി നേരിടുന്നുണ്ട്.
മഴ ഒരു ദിവസം സജീവമായപ്പോള്‍ തന്നെ ഇതാണ് അവസ്ഥ. തുടര്‍ച്ചയായ മഴയുണ്ടാകുമ്പോള്‍ എന്ത് സംഭവിക്കുമെന്ന കാര്യത്തില്‍ ജനങ്ങള്‍ക്ക് കടുത്ത ആശങ്കയുണ്ട്. ദേശീയപാതയില്‍ കുന്ന് ഇടിച്ചത് മൂലം പലയിടത്തും മണ്ണിടിച്ചില്‍ ഭീഷണിയും നിലവിലുണ്ട്. വലിയ ദുരന്തത്തിലേക്ക് വഴി മാറാതിരിക്കാന്‍ അധികൃതരുടെ ഭാഗത്ത് നിന്ന് പ്രത്യേക ശ്രദ്ധയുണ്ടാവണമെന്നാണ് ജനങ്ങള്‍ പറയുന്നത്.

Keywords: NH Work, Monsoon Rain, Traffic Problems, Collector, Inbasekar Kalimuthu IAS, Kasaragod District Collector, Water-logging: Collector visited on national highway from Kasaragod to Thalappady.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.