ADVERTISEMENT
ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 135 അടിയായി ഉയര്‍ന്നു. അനുവദനീയമായ ഉയര്‍ന്ന ജലനിരപ്പ് 136 അടിയാണ്. ഒരു ദിവസം കൊണ്ട് നാലടിയാണ് ജലനിരപ്പ് ഉയര്‍ന്നത്. ജലനിരപ്പ് ഇനിയും ഉയര്‍ന്നാല്‍ സ്പില്‍ വേ വഴി ഇടുക്കി അണക്കെട്ടിലേക്കു ജലമൊഴുകും. പ്രദേശത്ത് കനത്ത മഴ തുടരുകയാണ്. ഭൂചലനത്തിനൊപ്പം ജല നിരപ്പും ഉയര്‍ന്നതോടെ ജനങ്ങള്‍ കടുത്ത ആശങ്കയിലായിരിക്കയാണ്. പെരിയാറിന്റെ തീരത്തു താമസിക്കുന്നവര്‍ക്കു കനത്ത ജാഗ്രത നിര്‍ദേശം നല്കി.
Keywords: Mullaperiyar, Mullaperiyar Dam, Kerala, Idukki, Water
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

