SWISS-TOWER 24/07/2023

മലയോര മേഖലയില്‍ കുടിവെളളക്ഷാമം രൂക്ഷം: പുഴയോരത്ത് താമസം മാറ്റി ആദിവാസി കുടുംബങ്ങള്‍

 


ADVERTISEMENT

കണ്ണൂര്‍: (www.kvaartha.com 16.02.2020) വടക്കന്‍ കേരളത്തില്‍ കുടിവെള്ള ക്ഷാമം രൂക്ഷമായത് ആദിവാസികളെ നെട്ടോട്ടമോടിക്കുന്നു. 'ജില്ലയിലെ മലയോര മേഖലകളായ ഇരിട്ടി, ആറളം മേഖലകളില്‍ കടുത്ത കുടിവെള്ള ക്ഷാമം അനുഭവപ്പെട്ടു വരികയാണ്. കിണറുകളും പ്രകൃതിദത്ത നീരുറവകളും വറ്റിക്കഴിഞ്ഞു.

ബാവലി പുഴ ശോഷിച്ചുകൊണ്ടിരിക്കുകയാണ് . ഈ സാഹചര്യത്തില്‍ എന്തു ചെയ്യണമെന്ന നിസഹായാവസ്ഥയിലാണ് ആദിവാസി ഊരുകള്‍. ഗ്രാമപഞ്ചായത്ത് വിതരണം ചെയ്യുന്ന കുടിവെള്ളമെത്തിയില്ലെങ്കില്‍ ഇക്കുറി ആദിവാസി ഊരുകളില്‍ വന്‍ ദുരന്തം തന്നെ സംഭവിച്ചേക്കാം. കുടിവെള്ള ക്ഷാമത്തിന് താല്‍ക്കാലിക പരിഹാരമെന്ന നിലയില്‍ പുഴയരികില്‍ താമസം മാറ്റേണ്ടി വന്ന ഗതികേടിലാണ് കണ്ണൂര്‍ ആറളം ഫാമിലെ ആദിവാസി കുടുംബങ്ങള്‍.

 മലയോര മേഖലയില്‍ കുടിവെളളക്ഷാമം രൂക്ഷം: പുഴയോരത്ത് താമസം മാറ്റി ആദിവാസി കുടുംബങ്ങള്‍

വെള്ളം കിട്ടുമെന്നത് കൊണ്ടുമാത്രമാണ് പ്രായമായവരും കുട്ടികളുമടക്കം കുടില്‍പോലും കെട്ടാതെ പുഴയരികില്‍ താമസിക്കുന്നത്. മലയോര മേഖലയില്‍ പ്രളയത്തില്‍ കുത്തിയൊഴുകിയ പുഴകളിലും കിണറുകളിലും ജലനിരപ്പ് നന്നേ താഴ്ന്ന നിലയിലെത്തിയിരിക്കുകയാണ്. ഇത്ര നേരത്തെ വെള്ളമില്ലാതാവുന്നതും വെള്ളത്തിനായി പുഴക്കരയില്‍ തന്നെ കഴിയേണ്ടി വരുന്നതും ആദ്യമായിട്ടാണെന്ന് ആദിവാസികള്‍ പറയുന്നു.

ഒരു മാസത്തോളമായി ഇവര്‍ ഇങ്ങനെ താമസിക്കാന്‍ തുടങ്ങിയിട്ട്. കുട്ടികള്‍ സ്‌കൂളില്‍ പോകുന്നതും, പുരുഷന്‍മാര്‍ ജോലിക്ക് പോകുന്നതുമെല്ലാം ഇവിടെ നിന്ന് തന്നെ. കുടിക്കാനും കുളിക്കാനും വെള്ളം കിട്ടുന്ന പുഴയോരം ഫാമിലെ വീടിനേക്കാള്‍ സൗകര്യപ്രദമെന്ന് ഇവര്‍ പറയുന്നു. വേനല്‍ കടുത്താല്‍ കൂടുതല്‍ പേര്‍ ഇങ്ങോട്ടു മാറും. കൊട്ടിയൂരിലും ബാവലിപ്പുഴയിലും നീരൊഴുക്ക് നന്നേ കുറഞ്ഞിരിക്കുകയാണ്. ഒപ്പം ചൂടും കൂടി കൂടുന്നതോടെ വേനല്‍ക്കാലത്ത് സ്ഥിതി രൂക്ഷമാകുമെന്നുറപ്പ്.

കിണറുകള്‍ കുറവായ, മലഞ്ചെരിവില്‍ നിന്ന് പൈപ്പിട്ട് വെള്ളമെത്തിക്കുന്ന ഉയര്‍ന്ന മലയോര പ്രദേശങ്ങളിലും ഇതേ ആശങ്ക നിലനില്‍ക്കുകയാണ്.

Keywords:  Water famine in North Kerala, Kannur, News, Drinking Water, Trending, River, Family, Children, School, House, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia