Water bill | സംസ്ഥാനത്ത് വെള്ളക്കരം കൂട്ടും; ജലവിഭവ വകുപ്പിന്റെ ശുപാര്‍ശക്ക് എല്‍ ഡി എഫ് അനുമതി നല്‍കി
Jan 13, 2023, 19:06 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com) സംസ്ഥാനത്ത് വെള്ളക്കരം കൂട്ടും. ലിറ്ററിന് ഒരു പൈസയുടെ വര്‍ധനവിനാണ് അനുമതി നല്‍കിയിരിക്കുന്നത്. ഇതുസംബന്ധിച്ച ജലവിഭവ വകുപ്പിന്റെ ശുപാര്‍ശക്ക് എല്‍ ഡി എഫ് അനുമതി നല്‍കുകയായിരുന്നു. എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജനാണ് ഇക്കാര്യം അറിയിച്ചത്.
ജല അതോറിറ്റിയുടെ സാമ്പത്തിക നഷ്ടം പരിഹരിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ജല അതോറിറ്റി 2,391 കോടി നഷ്ടം നേരിടുന്നതായും ജയരാജന്‍ പറഞ്ഞു. ഉന്നതവിദ്യാഭ്യാസ മേഖലയില്‍ വിദേശനിക്ഷേപമാകാമെന്നും അദ്ദേഹം പറഞ്ഞു. ഉന്നത വിദ്യഭ്യാസ വികസനത്തിന് ഗുണം ചെയ്യുന്ന എന്തിനേയും സ്വാഗതം ചെയ്യുമെന്നും ഇത് കാലത്തിന് അനുസരിച്ചുള്ള മാറ്റമാണെന്നും ജയരാജന്‍ പറഞ്ഞു.
Keywords: Water charges increase in Kerala, Thiruvananthapuram, News, LDF, Drinking Water, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

