വാടെര്‍ അതോറിറ്റി സ്റ്റാഫ് അസോസിയേഷന്‍ സംസ്ഥാന സെക്രടെറി വീട്ടിനുള്ളില്‍ മരിച്ചനിലയില്‍
Aug 22, 2021, 16:07 IST
ADVERTISEMENT
കൊല്ലം: (www.kvartha.com 22.08.2021) വാടെര്‍ അതോറിറ്റി സ്റ്റാഫ് അസോസിയേഷന്‍ (ഐഎന്‍ടിയുസി) സംസ്ഥാന സെക്രടെറിയെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. തിരുവനന്തപുരം ജലഭവനില്‍ ജൂനിയര്‍ സൂപ്രണ്ടായ കൊല്ലം ആശ്രാമം ഗാര്‍ഡന്‍സ് നഗര്‍ കൃഷ്ണായനത്തില്‍ എസ് പി. ദിലീഷിനെ(48) ആണ് സ്വന്തം വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
സമീപത്തുനിന്നും ആത്മഹത്യാ കുറിപ്പും കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. തൊഴില്‍പരമായ സമ്മര്‍ദമാണ് കാരണമെന്ന് സൂചിപ്പിക്കുന്ന കുറിപ്പാണ് കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. തിരുവനന്തപുരത്തുനിന്ന് സ്വന്തം നാടായ കൊല്ലത്തേക്ക് ദിലീഷിന് ട്രാന്‍സ്ഫര്‍ ലഭിച്ചിരുന്നു. ചൊവ്വാഴ്ച ഇവിടെ ജോയിന്‍ ചെയ്യാനിരിക്കെയാണ് മരണം.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.