ഏഴുമാസം പ്രായമുള്ള പെണ്‍കുഞ്ഞിന്റെ തൊണ്ടയില്‍ കുടുങ്ങിയ വാച്ച് പുറത്തെടുത്തു

 


ഏഴുമാസം പ്രായമുള്ള പെണ്‍കുഞ്ഞിന്റെ തൊണ്ടയില്‍ കുടുങ്ങിയ വാച്ച് പുറത്തെടുത്തു
Aswathi
കാഞ്ഞങ്ങാട്: ഏഴുമാസം പ്രായമുള്ള പെണ്‍കുഞ്ഞിന്റെ തൊണ്ടയില്‍  കുടുങ്ങിയ ഇലക്ട്രോണിക് വാച്ച് ഒരു മണിക്കൂര്‍ നേരത്തെ പരിശ്രമത്തിന് ശേഷം ഡോക്ടര്‍മാര്‍ പുറത്തെടുത്തു.

മടിക്കൈ എരിക്കുളത്തെ നന്തന്‍കുഴി കോളനിയില്‍ താമസിക്കുന്ന കര്‍ഷകനായ സുരേഷ്-യവനിക ദമ്പതികളുടെ രണ്ടാമത്തെ മകള്‍ അശ്വതിയുടെ തൊണ്ടയില്‍ കുടുങ്ങിയ വാച്ചാണ് കാഞ്ഞങ്ങാട് മന്‍സൂര്‍ ആശുപത്രിയില്‍ വെച്ച് ഡോ. കുഞ്ഞാമദ്, ഡോ. താരാനാഥ് എന്നിവര്‍ ചേര്‍ന്ന് പുറത്തെടുത്തത്.

സഹോദരന്‍ അഞ്ചുവയസുകാരനായ അര്‍ജുന്റെ കൈയ്യിലുണ്ടായിരുന്ന വാച്ച് അശ്വതി സ്വയം വായിലിട്ടപ്പോള്‍ തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു, ശ്വസതടസ്സം നേരിട്ട കുഞ്ഞിനെ ഉടന്‍ തന്നെ നീലേശ്വരം സഹകരണ ആശുപത്രിയിലും പിന്നീട് കാഞ്ഞങ്ങാട്ട സ്വകാര്യാശുപത്രിയിലും പിന്നീട് മറ്റൊരു സ്വകാര്യാശുപത്രിയിലുമെത്തിച്ചെങ്കിലും ഈ ആശുപത്രികളെല്ലാം ഓരോ കാരണങ്ങള്‍ പറഞ്ഞ് കുട്ടിയെ കൈയൊഴിയുകയായിരുന്നു. 
ഏഴുമാസം പ്രായമുള്ള പെണ്‍കുഞ്ഞിന്റെ തൊണ്ടയില്‍ കുടുങ്ങിയ വാച്ച് പുറത്തെടുത്തു
ഡോക്ടര്‍മാര്‍ പുറത്തെടുത്ത വാച്ച് 


രണ്ട് മണിക്കൂറിലധികം കഴിഞ്ഞ് അവശനിലയിലായപ്പോഴാണ് മന്‍സൂര്‍ ആശുപത്രിയിലെത്തിച്ചത്. ശ്വാസനാളത്തില്‍ തടസ്സംനിന്ന വാച്ച് കഠിനമായ പരിശ്രമത്തിലൂടെയാണ് ഡോക്ടര്‍മാര്‍ക്ക് പുറത്തെടുക്കാന്‍ കഴിഞ്ഞത്. ലറിംഗോ സ്‌കോപ്പ് എന്ന ഉപകരണത്തിന്റെ സഹായത്തോടെയാണ് വാച്ച് പുറത്തെടുത്തത്.


Keywords: Kasaragod, Kerala, kanhangad, Hospital

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia