Wears helmet | ഹര്‍ത്താല്‍ ദിനത്തില്‍ കല്ലേറില്‍ നിന്നും രക്ഷപ്പെടാന്‍ ഹെല്‍മറ്റ് ധരിച്ച് കെ എസ് ആര്‍ ടി സി ബസ് ഓടിക്കുന്ന ഡ്രൈവറുടെ ദൃശ്യങ്ങള്‍ വൈറല്‍
Sep 23, 2022, 13:51 IST
ADVERTISEMENT
ആലുവ: (www.kvartha.com) ഹര്‍ത്താല്‍ ദിനത്തില്‍ കല്ലേറില്‍ നിന്നും രക്ഷപ്പെടാന്‍ ഹെല്‍മറ്റ് ധരിച്ച് കെ എസ് ആര്‍ ടി സി ബസ് ഓടിക്കുന്ന ഡ്രൈവറുടെ ദൃശ്യങ്ങള്‍ വൈറല്‍. ആലുവ ഡിപോയിലെ കെ എസ് ആര്‍ ടി സി ഡ്രൈവറാണ് അക്രമത്തില്‍ നിന്ന് രക്ഷപ്പെടാനായി ഇത്തരമൊരു വഴി തെരഞ്ഞെടുത്തത്.
പോപുലര്‍ ഫ്രണ്ട് നേതാക്കളെ എന്‍ഐഎ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ വ്യാപകമായ ആക്രമണങ്ങളാണ് റിപോര്‍ട് ചെയ്തിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.
നിരവധി കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെയും വാഹനങ്ങള്‍ക്ക് നേരെയും ആക്രമികള്‍ കല്ലെറിഞ്ഞതായും റിപോര്‍ടുണ്ട്. ഇതേതുടര്‍ന്ന് കെ എസ് ആര്‍ ടി ബസുകള്‍ക്ക് സുരക്ഷ ഒരുക്കാന്‍ ഗതാഗത മന്ത്രി ആന്റണി രാജു പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു.
അതേസമയം പി എഫ് ഐ ആഹ്വാനം ചെയ്ത ഹര്‍ത്താലിനെതിരെ ഹൈകോടതി സ്വമേധയാ കേസെടുത്തു. ഹര്‍ത്താല്‍ നിയമവിരുദ്ധമെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.
സമൂഹ മാധ്യമങ്ങളില്‍ ഇതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സമാനമായി മറ്റു പലയിടങ്ങളിലും ഇത്തരത്തില്‍ ഹെല്‍മെറ്റ് ധരിച്ച് ബസ് ഓടിക്കുന്നതിന്റെ ദൃശ്യങ്ങളും പലരും പങ്കുവെക്കുന്നുണ്ട്.
പോപുലര്‍ ഫ്രണ്ട് നേതാക്കളെ എന്‍ഐഎ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ വ്യാപകമായ ആക്രമണങ്ങളാണ് റിപോര്‍ട് ചെയ്തിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.
നിരവധി കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെയും വാഹനങ്ങള്‍ക്ക് നേരെയും ആക്രമികള്‍ കല്ലെറിഞ്ഞതായും റിപോര്‍ടുണ്ട്. ഇതേതുടര്‍ന്ന് കെ എസ് ആര്‍ ടി ബസുകള്‍ക്ക് സുരക്ഷ ഒരുക്കാന്‍ ഗതാഗത മന്ത്രി ആന്റണി രാജു പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു.
അതേസമയം പി എഫ് ഐ ആഹ്വാനം ചെയ്ത ഹര്‍ത്താലിനെതിരെ ഹൈകോടതി സ്വമേധയാ കേസെടുത്തു. ഹര്‍ത്താല്‍ നിയമവിരുദ്ധമെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.
Keywords: WATCH: KSRTC driver wears helmet to save himself from stone pelting, Aluva, News, Social Media, Stone Pelting, Harthal, Kerala.PFI hartal in Kerala: Stone pelted at KSRTC buses across the state #News9SouthDesk pic.twitter.com/Jul2gLRtIH
— Jisha Surya (@jishasurya) September 23, 2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.