കുടിവെള്ള സ്രോതസുകളിലും പാടശേഖരത്തും കക്കൂസ് മാലിന്യം തള്ളിയ സംഭവം; ടാങ്കെര്‍ ലോറി ഡ്രൈവര്‍ക്കെതിരെ കേസ്
Aug 17, 2021, 13:07 IST
കറ്റാനം: (www.kvartha.com 17.08.2021) കുടിവെള്ള സ്രോതസുകളിലും പാടശേഖരത്തും കക്കൂസ് മാലിന്യം തള്ളിയ സംഭവത്തില്‍ ടാങ്കര്‍ ലോറി ഡ്രൈവര്‍ക്കെതിരെ വള്ളികുന്നം പൊലീസ് കേസെടുത്തു. കണ്ടല്ലൂര്‍ വിഷ്ണുവിന് (30) എതിരെയാണ് പൊലീസ് കേസെടുത്തത്. പാടശേഖരത്തും നീരൊഴുക്ക് തോടിലും കുളത്തിലും മാലിന്യം നിക്ഷപിച്ചതിനാണ് കേസെടുത്തതെന്ന് പൊലീസ് പറഞ്ഞു.
രാത്രിയിൽ വാഹന നമ്പർ മറച്ച വാനിൽ വന്ന് മാലിന്യങ്ങൾ തള്ളുന്നതായി നാട്ടുകാർ പൊലീസിൽ പരാതിപ്പെട്ടിരുന്നു. എന്നാൽ പൊലീസിന് പ്രതികളെ കണ്ടെത്താനായിരുന്നില്ല. ഈ പ്രവർത്തി തുടരുന്നത് കണ്ട് ഒടുവിൽ പ്രദേശ നിവാസികൾ സിസിടിവി സ്ഥാപിച്ച് അന്വേഷണം ശക്തമാക്കുകയായിരുന്നു.
കഴിഞ്ഞയാഴ്ച പാറക്കല്‍മുക്ക് മങ്ങാരം റോഡില്‍ വടുതല കുളത്തില്‍ മാലിന്യം നിക്ഷേപിച്ച വിഷ്ണുരാജിന്റെ ഉടമസ്ഥതയിലുള്ള ലോറി സിസിടിവിയിൽ പതിഞ്ഞതോടെയാണ് തെളിവ് ലഭിച്ചതെന്ന് പൊലീസ് പറഞ്ഞു.
തുടർന്ന് കൊട്ടാരക്കര പുത്തൂര്‍ പ്രദേശത്ത് മാലിന്യം തള്ളുന്നത് കണ്ട് നാട്ടുകാർ ഓടിച്ചെന്ന് പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. ഇതിന്റെ പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ഡ്രൈവർക്കെതിരെ കേസ് എടുത്തതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
Keywords: Kerala, News, Drinking Water, Toilet, Case, Police, Captured, Road, CCTV, Natives, Waste dumping case; Tanker lorry driver captured

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.