Internal Rift | അവസരം കിട്ടിയപ്പോൾ കാലുവാരി, സത്യൻ മൊകേരിയുടെ തോൽവിക്ക് ആക്കം കൂട്ടിയത് സിപിഎമ്മിൻ്റെ ചതിപ്രയോഗമോ?
● സി.പി.എം പ്രവർത്തകർ ഇറങ്ങിയില്ലെന്ന പരാതി സി.പി.ഐക്കുണ്ട്
● കഴിഞ്ഞ തിരഞ്ഞെടുപ്പുകളേക്കാൾ വോട്ടിൽ വൻ ഇടിവ് രേഖപ്പെടുത്തി.
നവോദിത്ത് ബാബു
കണ്ണൂർ: (KVARTHA) വയനാട്ടിൽ സത്യൻ മൊകേരിയുടെ വൻമാർജിനിലുള്ള തോൽവി സി.പി.ഐക്ക് നാണക്കേടായി. രാജ്യം ഉറ്റുനോക്കിയ തെരഞ്ഞെടുപ്പിൽ ജനകീയനായ നേതാവിനെ ഇറക്കുമ്പോൾ വേണ്ട പിൻതുണ കൊടുക്കാൻ സി.പി.ഐ സംസ്ഥാന നേതൃത്വത്തിനായില്ല. എൽ.ഡി.എഫിലെ ഒന്നാം കക്ഷിയായ സി.പി.എമ്മാകട്ടെ കളത്തിലിറങ്ങാതെ കാഴ്ച്ചക്കാരായി നിന്ന് കിട്ടിയ അവസരം നോക്കി കാലു വാരുകയും ചെയ്തു.
പ്രചാരണ ലഘുലേഖകൾ പോലും വീടുകളിലെത്തിക്കാൻ സി.പി.എം പ്രവർത്തകർ ഇറങ്ങിയില്ലെന്ന പരാതി സി.പി.ഐക്കുണ്ട്. സി.പി.എമ്മിൻ്റെ ദേശീയ നേതാക്കളും വയനാട്ടിലേക്ക് വരാൻ മടിച്ചു. ചേലക്കരയിലും പാലക്കാടുമായിരുന്നു സിപിഎം ശ്രദ്ധ കേന്ദ്രികരിച്ചിരുന്നത്. അതുകൊണ്ടുതന്നെ ജയം വിദൂര സാധ്യതയായി മാറിയ വയനാട്ടിലേക്ക് ആളും പണവും ഇറക്കാതെ അവർ മാറി നിൽക്കുകയും ചെയ്തു.
വയനാട് ലോക്സഭാ തെരഞ്ഞെടുപ്പ് ഫലത്തിൻ്റെ അന്തിമചിത്രം വ്യക്തമാവുമ്പോള്‍ വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ വോട്ടാണ്. 6,22,338 വോട്ട് നേടി പ്രിയങ്കാ ഗാന്ധിയിലൂടെ യുഡിഎഫ് മണ്ഡലം നിലനിര്‍ത്തിയപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സത്യന്‍ മൊകേരിക്ക് ലഭിച്ചത് 2,11, 407 വോട്ടാണ്.
നേരത്തെ രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിച്ച ആനി രാജയ്ക്ക് 2,83,023 വോട്ട് നേടിയിരുന്നു. 4.01 ശതമാനം വോട്ടിന്റെ ഇടിവാണ് സിപിഐ സ്ഥാനാര്‍ത്ഥിക്ക് മണ്ഡലത്തില്‍ നേരിട്ടത്. 2014 ല്‍ ആദ്യമായി സത്യന്‍ മൊകേരി മണ്ഡലത്തില്‍ നിന്നും ജനവിധി തേടിയപ്പോള്‍ 3,56,165 വോട്ട് നേടിയിരുന്നു. അതിനേക്കാള്‍ ഒന്നരലക്ഷത്തിനടുത്ത് ഇടിവ് വോട്ടില്‍ ഉണ്ടായി.
കോണ്‍ഗ്രസ് നേതാവ് എം ഐ ഷാനവാസിന്റെ തുടര്‍ച്ചയായ രണ്ടാം വിജയമായിരുന്നു അന്ന് മണ്ഡലത്തിലുണ്ടായിരുന്നത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് മത്സരിച്ച മുതിർന്ന നേതാവായ പന്ന്യൻ രവീന്ദ്രനും ഇതേ അനുഭവം നേരിട്ടിരുന്നു.
#SatyanMokeri #CPMSupport #WayanadElection #CPISetback #KeralaPolitics #ElectionAnalysis