Niyamasabha | പൊതുസ്വീകാര്യത നേടാനിറങ്ങി, വന്‍പരാജയമായി മാറി, സഭയില്‍ തോറ്റത് സ്പീക്കറോ പ്രതിപക്ഷമോ?
Mar 21, 2023, 21:50 IST
-ഭാമ നാവത്ത്
കണ്ണൂര്‍: (www.kvartha.com) പൊതുസ്വീകാര്യത നേടാനായി നേരത്തെ പ്രതിപക്ഷ എം.എല്‍.എമാരോട് അനുഭാവം പ്രകടിപ്പിക്കുകയും ഭരണപക്ഷത്തെ മന്ത്രിമാരെ പോലും അച്ചടക്കലംഘനത്തിന് നിയമസഭയില്‍ ശാസിക്കുകയും ചെയ്ത സ്പീക്കര്‍ എ.എന്‍ ഷംസീര്‍ മുഖ്യമന്ത്രിയുടെ കണ്ണുരുട്ടലും ശാസനയും കൊണ്ടു ട്രാക്ക് മാറ്റിയത് നിയമസഭാ പ്രവര്‍ത്തനങ്ങളെ താളം തെറ്റിക്കുന്നു. എന്നാല്‍ വൈകിയെങ്കിലും ഷംസീറിന് ബുദ്ധി ഉദിച്ചെങ്കിലും സഭാനടപടികള്‍ സാധാരണ ഗതിയിലാക്കാന്‍ കഴിഞ്ഞിട്ടില്ല. ഏറെ പ്രതീക്ഷയുണര്‍ത്തിയിരുന്നുവെങ്കിലും പൊതുസമ്മതനായ സ്പീക്കറായി മാറുന്നതില്‍ നിന്നും ഷംസീറിനെ പിന്നോട്ടടുപ്പിച്ചത് അദ്ദേഹത്തിന്റെ ചില നാക്കുപിഴകളാണ്. യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷാഫി പറമ്പില്‍ അടുത്ത തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന് ഷംസീര്‍ നിയമസഭയില്‍ ബഹളത്തിനിടെ സ്പീക്കറെന്ന നിലമറന്ന് താക്കീതു നല്‍കിയത് രാഷ്ട്രീയ വൃത്തങ്ങളില്‍ വരെ ഏറെ അരോചകം പടര്‍ത്തിയിരുന്നു. എങ്കിലും വൈകിയുദിച്ച സദ്ബുദ്ധിയെ തുടര്‍ന്ന് തന്റെ പരാമര്‍ശം സഭാ രേഖകളില്‍ നിന്നും നീക്കം ചെയ്യുന്നുവെന്ന് സ്പീക്കര്‍ക്കു തന്നെ സഭയെ അറിയിക്കേണ്ടി വന്നത് അദ്ദേഹത്തിന്റെ നിഷ്പക്ഷതയ്ക്കു തന്നെ മങ്ങലേല്‍പ്പിച്ചിട്ടുണ്ട്.
ഏറെ വൈകി നടത്തിയ ഈ കുറ്റസമ്മതം പ്രതിപക്ഷ ക്ഷോഭത്തിന്റെ മഞ്ഞുരുക്കാനും പര്യാപ്തമായിട്ടില്ല. ഇതോടെ പ്രതിപക്ഷം സഭയില്‍ ആഞ്ഞടിക്കുന്നതു തുടര്‍ന്നു കൊണ്ടേയിരിക്കുന്ന സാഹചര്യത്തിലാണ് സഭ അനിശ്ചിതകാലത്തേക്ക് പിരിച്ചു വിടേണ്ട ഗതികേടിലും ഭരണപക്ഷവുമെത്തിയത്. സ്പീക്കറുടെ കഴിഞ്ഞ ദിവസത്തെ റൂളിങ് കേട്ട ഏതൊരു സാമാന്യ ജനത്തിനും മനസിലാകും, ഇത് പ്രതിപക്ഷത്തെ സോപ്പിടാനുളള ടെക്‌നിക്കാണെന്ന്. സഭാ നടപടികളുമായി മുന്‍പോട്ടുപോകാന്‍ ഒരു തരത്തിലും പറ്റാതെ വരുമ്പോള്‍ അനുനയത്തിന് താനും ശ്രമിച്ചുവെന്ന് സ്പീക്കര്‍ക്ക് ഇനി ധൈര്യത്തോടെ പറയാൻ കഴിയും. മുന്നിലെ കുഴി നേരത്തെ കണ്ടത് കൊണ്ടു തന്നെ പ്രതിപക്ഷം ഒരു നിലയ്ക്കും ഒതുങ്ങാതെ പ്രതിഷേധിച്ചു മുന്‍പോട്ടു പോകുന്നതാണ് അവസാന നിമിഷത്തിലും നിയമസഭയില്‍ കണ്ടത്. പ്രതിപക്ഷ എം.എല്‍.എമാര്‍ക്കെതിരെ കേസ് തീര്‍പ്പാക്കുന്നതുവരെ നിയമസഭാ സ്തംഭിക്കല്‍ ഒരു തുടര്‍പരിപാടി പോലെ നടത്താനായിരുന്നു പ്രതിപക്ഷത്തിന്റെ നീക്കം. പ്രതിപക്ഷ എം.എല്‍.എമാര്‍ക്കെതിരെയുളള കേസുകള്‍ പിന്‍വലിക്കില്ലെന്ന ശാഠ്യത്തില്‍ ഭരണപക്ഷം ഉറച്ചു നിന്നപ്പോള്‍ പ്രതിപക്ഷം അവരുടെ പതിനെട്ടാമത്തെ അടവും പയറ്റി. നടുത്തളത്തില്‍ അഞ്ച് എം.എല്‍.എമാരെ അനിശ്ചിതകാലസമരത്തിനിറക്കി ചോദ്യോത്തര വേളയുമായി സഭ മുന്‍പോട്ടു പോയപ്പോള്‍ പ്രതിപക്ഷം സമരത്തിന്റെ ശൗര്യവും കൂട്ടി. ഒടുവില്‍ സ്പീക്കര്‍ക്ക് സഭ വെട്ടിച്ചുരുക്കേണ്ട പരിതാപകരമായ അവസ്ഥയും വന്നു. പ്രതിപക്ഷ എം.എല്‍.എമാര്‍ക്കെതിരെയുളള കേസ് ഇപ്പോഴും അതു പോലെ നില്‍ക്കുകയാണ്. ഒരടി പോലും പിന്നോട്ടു വരാന്‍ തയ്യാറായല്ലെന്നും ഞങ്ങളുടെ ധാര്‍ഷ്ട്യം തുടരുമെന്നും വീണ്ടും തെളിയിച്ചിരിക്കുകയാണ് ഭരണപക്ഷം. തികച്ചും പരിഹാസ്യനായ ഒരു സ്പീക്കാറായി കഴിഞ്ഞ നിയമസഭാ സമ്മേളനത്തോടെ പരിവര്‍ത്തനം ചെയ്യപ്പെടുകയായിരുന്നു ഷംസീര്‍. തന്നെ പാടവം മാറ്റുരച്ചുു നോക്കേണ്ട പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം ഒന്നൊന്നായി അദ്ദേഹം പരാജയപ്പെട്ടു. എന്നാല്‍ അതൊന്നും തിരിച്ചറിയാതെ അപ്പോഴും അംഗങ്ങളെ ശാസിക്കാനുളള റൂളിങ് തുടര്‍ന്നുകൊണ്ടേയിരിക്കുകയായിരുന്നു ഷംസീര്‍. ഇതുകൊണ്ടു പ്രതിപക്ഷത്തെ വിരട്ടാന്‍ അദ്ദേഹം ശ്രമിച്ചെങ്കിലും ദയനീയമായി പരാജയപ്പെടുകയായിരുന്നു. ഒടുവില്‍ സഭാനടപടികളെല്ലാം വെട്ടിച്ചുരുക്കണമെന്ന മുഖ്യമന്ത്രിയുടെ പ്രമേയം ഗത്യന്തരമില്ലാതെ അംഗീകരിച്ചു കൊണ്ടു വിവാദങ്ങളില്‍ നിന്നും തടിയൂരുകയും ചെയ്തു.

Keywords: News, Kerala, Kannur, Top-Headlines, Politics, Political-News, Political Party, CPM, Congress, Muslim-League, Was it the Speaker or the opposition that lost in the House?
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.