Reception | മലേഷ്യയുടെ ഉന്നത പുരസ്‌കാരം ഏറ്റുവാങ്ങി മടങ്ങിയെത്തിയ കാന്തപുരം എ പി അബൂബകര്‍ മുസ്ലിയാര്‍ക്ക് ഉജ്വല വരവേല്‍പ്; മര്‍കസില്‍ പൗര സ്വീകരണം

 


കോഴിക്കോട്: (www.kvartha.com) മലേഷ്യയുടെ ഉന്നത പുരസ്‌കാരം ഏറ്റുവാങ്ങി മടങ്ങിയെത്തിയ ഇന്‍ഡ്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബകര്‍ മുസ്ലിയാര്‍ക്ക് ഉജ്വല വരവേല്‍പ്. കരിപ്പൂര്‍ വിമാനത്താവളത്തിലും കോഴിക്കോട് കാരന്തൂര്‍ മര്‍കസില്‍ നടന്ന പൗരസ്വീകരണത്തിലും വന്‍ ജനാവലിയാണ് തടിച്ചുകൂടിയത്. മലേഷ്യന്‍ സര്‍കാരിന്റെ പ്രത്യേക ചാര്‍ടേഡ് വിമാനത്തില്‍ രാവിലെ എട്ടര മണിയോടെ കരിപ്പൂരില്‍ ഇറങ്ങിയ കാന്തപുരം എ പി അബൂബകര്‍ മുസ്ലിയാരെ സമസ്ത കേരള ജംഇയ്യതുല്‍ ഉലമയുടെ നേതൃത്വത്തില്‍ നേതാക്കള്‍ സ്വീകരിച്ചു. വിമാനത്താവളവും പരിസരവും പ്രവര്‍ത്തകരെ കൊണ്ട് നിറഞ്ഞിരുന്നു.
       
Reception | മലേഷ്യയുടെ ഉന്നത പുരസ്‌കാരം ഏറ്റുവാങ്ങി മടങ്ങിയെത്തിയ കാന്തപുരം എ പി അബൂബകര്‍ മുസ്ലിയാര്‍ക്ക് ഉജ്വല വരവേല്‍പ്; മര്‍കസില്‍ പൗര സ്വീകരണം

സമസ്ത കേരള ജംഇയ്യതുല്‍ ഉലമ നേതാക്കളായ ഇ സുലൈമാന്‍ മുസ്‌ലിയാര്‍, സയ്യിദ് അലി ബാഫഖി തങ്ങള്‍, സയ്യിദ് ഇബ്‌റാഹീം ഖലീല്‍ അല്‍ ബുഖാരി, പേരോട് അബ്ദുര്‍ റഹ്മാന്‍ സഖാഫി തുടങ്ങിയ നേതാക്കളുടെ നേതൃത്വത്തിലാണ് കാന്തപുരത്ത വിമാനത്താവളത്തില്‍ സ്വീകരിച്ചത്. തുടര്‍ന്ന് നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ കോഴിക്കോട് നഗരത്തിലേക്ക് ആനയിച്ചു. തുടര്‍ന്നായിരുന്നു മര്‍കസില്‍ പൗരസ്വീകരണം നല്‍കിയത്. മന്ത്രിമാരായ പി മുഹമ്മദ് റിയാസ്, വി അബ്ദുറഹ്മാന്‍, കോഴിക്കോട് എംപി എംകെ. രാഘവന്‍, പിടിഎ റഹീം എംഎല്‍എ തുടങ്ങിയ മത - സാമൂഹിക - രാഷ്ട്രീയ - സാംസ്‌കാരിക മേഖലകളിലെ പ്രമുഖര്‍ സംബന്ധിച്ചു.
         
Reception | മലേഷ്യയുടെ ഉന്നത പുരസ്‌കാരം ഏറ്റുവാങ്ങി മടങ്ങിയെത്തിയ കാന്തപുരം എ പി അബൂബകര്‍ മുസ്ലിയാര്‍ക്ക് ഉജ്വല വരവേല്‍പ്; മര്‍കസില്‍ പൗര സ്വീകരണം

ലോക മുസ്ലിം പണ്ഡിതര്‍ക്കുള്ള അന്താരാഷ്ട്ര മലേഷ്യന്‍ ബഹുമതിയായ ഹിജ്‌റ പുരസ്‌കാരമാണ് കഴിഞ്ഞ ദിവസം മലേഷ്യന്‍ രാജാവ് അല്‍-സുല്‍ത്വാന്‍ അബ്ദുല്ല സുല്‍ത്വാന്‍ അഹ്മദ് ശാ കാന്തപുരത്തിന് സമ്മാനിച്ചത്. പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിം, മതകാര്യ വകുപ്പ് മന്ത്രി ഡോ. മുഹമ്മദ് നാഹിം ബിന്‍ മുക്താര്‍, രാജകുടുംബാംഗങ്ങള്‍, പൗരപ്രമുഖര്‍ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു പുരസ്‌കാര ദാനം. ലോകസമാധാനത്തിനും സൗഹാര്‍ദത്തിനുമായി പ്രവര്‍ത്തിക്കുന്ന ആഗോള പ്രശസ്തരായ മുസ്ലിം പണ്ഡിതര്‍ക്ക് 2008 മുതല്‍ എല്ലാ ഹിജ്‌റ വര്‍ഷാരംഭത്തിലും നല്‍കി വരുന്നതാണ് ഹിജ്‌റ പുരസ്‌കാരം. മലേഷ്യന്‍ പ്രധാനമന്ത്രിയുടെ ക്ഷണപ്രകാരം കഴിഞ്ഞ തിങ്കളാഴ്ചയാണ് കാന്തപുരം മലേഷ്യയിലെത്തിയത്.

നേതാക്കള്‍ അഭിനന്ദിച്ചു

പുരസ്‌കാര നേട്ടത്തില്‍ നിരവധി പേര്‍ കാന്തപുരത്തെ അഭിനന്ദിച്ചു. മതം എന്നാൽ സ്നേഹവും സൗഹൃദവും സമാധാനവുമാണ്, അത് നൽകുന്ന സന്ദേശം കരുണയുടേതാണ്, പ്രവർത്തന പന്ഥാവിലുടനീളം ഈ ആശയങ്ങൾ മുറുകെ പിടിച്ച മത പണ്ഡിതനാണ് എ പി അബൂബകർ മുസ്‌ലിയാരെന്ന് മന്ത്രി വി അബ്ദുർ റഹ്‌മാൻ പറഞ്ഞു. 

'ഹിജ്‌റ' പുരസ്‌കാരം നേടിയ പ്രഥമ ഭാരതീയനായ എപി അബൂബകര്‍ മുസ്ല്യാര്‍ക്ക് അഭിനന്ദനങ്ങള്‍ നേരുന്നതായി മുന്‍ മന്ത്രി കെ ടി ജലീല്‍ എംഎല്‍എ ഫേസ്ബുകില്‍ കുറിച്ചു. 'ഇസ്ലാമിക അധ്യാപനങ്ങള്‍ തെറ്റിദ്ധരിപ്പിക്കപ്പെടുന്ന കാലത്ത് യഥാര്‍ത്ഥ വസ്തുതകളിലേക്ക് നയിക്കുന്ന ഗവേഷണങ്ങളില്‍ ഏര്‍പ്പെടുകയും പ്രചരിപ്പിക്കുകയും തന്റെ ശിഷ്യഗണങ്ങള്‍ക്ക് അത് പകര്‍ന്ന് നല്‍കാന്‍ ഉതകുംവിധം കാന്തപുരത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും, വിദ്യാഭ്യാസ-സാമൂഹ്യ ഇടപെടലുകളും, മാതൃകാപരമാണെന്ന് പുരസ്‌കാര
സമിതി വിലയിരുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇസ്ലാമിന്റെ സ്‌നേഹസന്ദേശം പ്രചരിപ്പിക്കുന്നതോടൊപ്പം വിവിധ മതസ്ഥര്‍ക്കിടയില്‍ സൗഹാര്‍ദം ഊട്ടിയുറപ്പിക്കുന്നതിനായുള്ള ഉസ്താദിന്റെ പരിശ്രമങ്ങള്‍ക്ക് കൂടുതല്‍ പ്രചോദനമാവട്ടെ പുരസ്‌കാര ലബ്ധിയെന്ന് എം കെ രാഘവന്‍ എംപി കുറിച്ചു.

 



Keywords: SSF, Kanthapuram A P Aboobacker Musliyar, Malaysia, Award, Kozhikode, Kerala News, Kozhikode News, Markazu Saqafathi Sunniyya, Warm welcome for Kanthapuram A P Aboobacker Musliyar, who returned after receiving Malaysia's highest award.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia