Arrested | മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ അമൃത്പാല്‍ സിങിനെ പൊലീസ് അറസ്റ്റ് ചെയ്തു; എത്തിയത് 7 ജില്ലകളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍
Mar 18, 2023, 20:25 IST
ചണ്ഡിഗഡ്: (www.kvartha.com) ഖലിസ്താന്‍ അനുകൂലിയും 'വാരിസ് പഞ്ചാബ് ദേ' സംഘടനയുടെ തലവനുമായ അമൃത് പാല്‍ സിങി(30) നെ പൊലീസ് അറസ്റ്റുചെയ്തു. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് അമൃത് പാല്‍ സിങ് വലയിലായത്. അമൃത് പാലിന്റെ അറസ്റ്റിനു മുന്നോടിയായി അദ്ദേഹത്തിന്റെ അടുത്ത അനുയായികളെ പൊലീസ് മുന്‍കൂട്ടി കസ്റ്റഡിയിലെടുത്തിരുന്നു.
പിന്തുടര്‍ന്നെത്തിയ വന്‍ പൊലീസ് സന്നാഹത്തെ വെട്ടിച്ച് രക്ഷപ്പെടാന്‍ അമൃത് പാല്‍ ശ്രമിച്ചെങ്കിലും, നാകോദാറില്‍നിന്ന് വളരെ നാടകീയമായി ഇയാളെ പിടികൂടുകയായിരുന്നു. ഏഴു ജില്ലകളില്‍ നിന്നുള്ള പൊലീസ് ഉദ്യോഗസ്ഥരാണ് അമൃത് പാലിനെ പിന്തുടര്‍ന്നതെന്നാണ് റിപോര്‍ട്.
അമൃത് പാലിനെ അറസ്റ്റ് ചെയ്യുന്നതിനു മുന്നോടിയായി സംസ്ഥാനത്തെ ഇന്റര്‍നെറ്റ് സേവനം ഞായറാഴ്ച ഉച്ചവരെ അധികൃതര്‍ റദ്ദാക്കിയിരുന്നു. അമൃത്സര്‍, ജലന്തര്‍ എന്നിവിടങ്ങളില്‍ വന്‍ പൊലീസ് സന്നാഹത്തെയാണ് വിന്യസിച്ചിരുന്നത്. അമൃത് പാല്‍ സിങ്ങിന്റെ സന്ദര്‍ശനത്തെക്കുറിച്ചുള്ള മുന്‍കൂര്‍ വിവരം ലഭിച്ചതിനാല്‍ പൊലീസ് എല്ലാ റോഡുകളും അടച്ച് ജലന്തറിലെ ഷാകോട്ടില്‍ കൂറ്റന്‍ ബാരികേഡുകള്‍ സ്ഥാപിച്ചിരുന്നു.
സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് അമൃത് പാലിന്റെ സ്വന്തം നാടായ അമൃത്സര്‍ ജില്ലയിലെ ജല്ലുപുര്‍ ഖൈറയ്ക്കു പുറത്ത് വന്‍ പൊലീസ് സന്നാഹത്തെ വിന്യസിച്ചു. പൊലീസിന്റെയും അര്‍ധസൈനിക വിഭാഗത്തിന്റയും നിയന്ത്രണത്തിലാണ് ഗ്രാമം.
ഖലിസ്താന്‍ തീവ്രവാദികളുടെ വെടിയേറ്റു മരിച്ച മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ഗതി വരുമെന്ന് അടുത്തിടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് എതിരെ ഭീഷണി മുഴക്കിയ ആളാണ് അമൃത്പാല്‍ സിങ് . ഖലിസ്താന്‍ പ്രസ്ഥാനത്തെ മുന്നോട്ടു കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്ന് അമിത് ഷാ പ്രഖ്യാപിച്ചപ്പോഴായിരുന്നു ഇത്.
നടനും ആക്ടിവിസ്റ്റുമായ ദീപ് സിദ്ദു ആണ് 'വാരിസ് പഞ്ചാബ് ദേ' എന്ന സംഘടന സ്ഥാപിച്ചത്. കര്‍ഷക സമരക്കാര്‍ക്കിടയില്‍ നുഴഞ്ഞുകയറി 2021 റിപ്പബ്ലിക് ദിനത്തില്‍ ചെങ്കോട്ടയില്‍ ഖലിസ്താന്‍ പതാകയുയര്‍ത്താന്‍ ശ്രമിച്ച സിദ്ദുവിനെതിരെ പൊലീസ് കേസെടുത്തിരുന്നു. സിദ്ദു ഫെബ്രുവരിയില്‍ വാഹനാപകടത്തില്‍ മരിച്ചു. തുടര്‍ന്നാണ് ദുബൈയില്‍ ആയിരുന്ന അമൃത് പാല്‍ സിങ് ചുമതലയേറ്റത്.
Keywords: Waris Punjab De chief Amritpal Singh arrested from Jalandhar, say police sources; internet services shut across Punjab, Panjab, Arrested, Police, Internet, Custody, Kerala.
പിന്തുടര്‍ന്നെത്തിയ വന്‍ പൊലീസ് സന്നാഹത്തെ വെട്ടിച്ച് രക്ഷപ്പെടാന്‍ അമൃത് പാല്‍ ശ്രമിച്ചെങ്കിലും, നാകോദാറില്‍നിന്ന് വളരെ നാടകീയമായി ഇയാളെ പിടികൂടുകയായിരുന്നു. ഏഴു ജില്ലകളില്‍ നിന്നുള്ള പൊലീസ് ഉദ്യോഗസ്ഥരാണ് അമൃത് പാലിനെ പിന്തുടര്‍ന്നതെന്നാണ് റിപോര്‍ട്.
അമൃത് പാലിനെ അറസ്റ്റ് ചെയ്യുന്നതിനു മുന്നോടിയായി സംസ്ഥാനത്തെ ഇന്റര്‍നെറ്റ് സേവനം ഞായറാഴ്ച ഉച്ചവരെ അധികൃതര്‍ റദ്ദാക്കിയിരുന്നു. അമൃത്സര്‍, ജലന്തര്‍ എന്നിവിടങ്ങളില്‍ വന്‍ പൊലീസ് സന്നാഹത്തെയാണ് വിന്യസിച്ചിരുന്നത്. അമൃത് പാല്‍ സിങ്ങിന്റെ സന്ദര്‍ശനത്തെക്കുറിച്ചുള്ള മുന്‍കൂര്‍ വിവരം ലഭിച്ചതിനാല്‍ പൊലീസ് എല്ലാ റോഡുകളും അടച്ച് ജലന്തറിലെ ഷാകോട്ടില്‍ കൂറ്റന്‍ ബാരികേഡുകള്‍ സ്ഥാപിച്ചിരുന്നു.
സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് അമൃത് പാലിന്റെ സ്വന്തം നാടായ അമൃത്സര്‍ ജില്ലയിലെ ജല്ലുപുര്‍ ഖൈറയ്ക്കു പുറത്ത് വന്‍ പൊലീസ് സന്നാഹത്തെ വിന്യസിച്ചു. പൊലീസിന്റെയും അര്‍ധസൈനിക വിഭാഗത്തിന്റയും നിയന്ത്രണത്തിലാണ് ഗ്രാമം.
അമൃത്പാല്‍ സിങ്ങിന്റെ അനുയായികള്‍ കഴിഞ്ഞ മാസം അമൃത്സര്‍ ജില്ലയിലെ അജ് നാല പൊലീസ് സ്റ്റേഷന്‍ ആക്രമിച്ചിരുന്നു. യുവാവിനെ തട്ടിക്കൊണ്ടു പോയെന്ന കേസില്‍ തൂഫാന്‍ സിങ് എന്ന ലവ് പ്രീതിനെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് തോക്കും വാളും സഹിതം രണ്ടായിരത്തോളം പേര്‍ ഖലിസ്താന്‍ മുദ്രാവാക്യം മുഴക്കി അക്രമം അഴിച്ചുവിട്ടത്.
ലവ്പ്രീതിനെ മോചിപ്പിക്കുമെന്ന ഉറപ്പു കിട്ടിയതിനു ശേഷമാണ് സംഘം സമീപത്തെ ഗുരുദ്വാരയിലേക്ക് പിന്‍വാങ്ങിയത്. അമൃത്പാലിനും അനുയായികള്‍ക്കും എതിരെ വരീന്ദര്‍ സിങ് എന്നയാളെ തട്ടിക്കൊണ്ടുപോയെന്ന സംഭവത്തില്‍ ഫെബ്രുവരി 16ന് കേസെടുത്തിരുന്നു. ഈ കേസില്‍ 18നാണ് ലവ്പ്രീതിനെ അറസ്റ്റ് ചെയ്തത്.
ലവ്പ്രീതിനെ മോചിപ്പിക്കുമെന്ന ഉറപ്പു കിട്ടിയതിനു ശേഷമാണ് സംഘം സമീപത്തെ ഗുരുദ്വാരയിലേക്ക് പിന്‍വാങ്ങിയത്. അമൃത്പാലിനും അനുയായികള്‍ക്കും എതിരെ വരീന്ദര്‍ സിങ് എന്നയാളെ തട്ടിക്കൊണ്ടുപോയെന്ന സംഭവത്തില്‍ ഫെബ്രുവരി 16ന് കേസെടുത്തിരുന്നു. ഈ കേസില്‍ 18നാണ് ലവ്പ്രീതിനെ അറസ്റ്റ് ചെയ്തത്.
നടനും ആക്ടിവിസ്റ്റുമായ ദീപ് സിദ്ദു ആണ് 'വാരിസ് പഞ്ചാബ് ദേ' എന്ന സംഘടന സ്ഥാപിച്ചത്. കര്‍ഷക സമരക്കാര്‍ക്കിടയില്‍ നുഴഞ്ഞുകയറി 2021 റിപ്പബ്ലിക് ദിനത്തില്‍ ചെങ്കോട്ടയില്‍ ഖലിസ്താന്‍ പതാകയുയര്‍ത്താന്‍ ശ്രമിച്ച സിദ്ദുവിനെതിരെ പൊലീസ് കേസെടുത്തിരുന്നു. സിദ്ദു ഫെബ്രുവരിയില്‍ വാഹനാപകടത്തില്‍ മരിച്ചു. തുടര്‍ന്നാണ് ദുബൈയില്‍ ആയിരുന്ന അമൃത് പാല്‍ സിങ് ചുമതലയേറ്റത്.
Keywords: Waris Punjab De chief Amritpal Singh arrested from Jalandhar, say police sources; internet services shut across Punjab, Panjab, Arrested, Police, Internet, Custody, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.