നിയമസഭയില്‍ ചൊവ്വാഴ്ച പോര്‍മുഖം തുറക്കും

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

നിയമസഭയില്‍ ചൊവ്വാഴ്ച പോര്‍മുഖം തുറക്കും
തിരുവനന്തപുരം: പതിമൂന്നാം നിയമസഭയുടെ ആറാം ചൊവ്വാഴ്ച മുതല്‍ പതിവ് നടപടി ക്രമങ്ങളിലേക്കു കടക്കും. എല്ലാ ദിവസവും സഭാ സംഘര്‍ഷഭരിതമാകുമെന്നാണ് കരുതപ്പെടുന്നത്. വിഷയങ്ങള്‍ അത്രയേറെയുണ്ട് റേഷന്‍ സബ്‌സിഡി പണമായി നല്‍കാനുള്ള തീരുമാനം. പാചകവാതക സിലിണ്ടറുകളുടെ എണ്ണം വെട്ടിക്കുറയ്ക്കല്‍, വിലക്കയറ്റം എന്നിവ ഉയര്‍ത്തി പ്രതിപക്ഷം മേല്‍ക്കൈ നേടാനുള്ള ഒരുക്കത്തിലാണ്. വി.എസിന്റെ ഭൂമിദാനകേസിലെ പുതിയ വഴിത്തിരിവും യുഡിഎഫിലെ ഹരിത എംഎല്‍എ മാരുടെ നിലപാടുമെല്ലാം സഭയില്‍ മുഴക്കം സൃഷ്ടിക്കും.

റേഷന്‍ സബ്‌സിഡി പണമായി ബാങ്കുവഴി നല്‍കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം സംബന്ധിച്ച് സഭയില്‍ ചര്‍ച്ച നടത്താമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതിപക്ഷത്തിന് ഉറപ്പുനല്‍കിയിട്ടുണ്ട്. റേഷന്‍ സമ്പ്രദായം അട്ടിമറിക്കുന്നുവെന്നാരോപിച്ച് സി.പി.എം. സമരരംഗത്താണ്. എന്നാല്‍ സി.പി.എം. റോഡരികില്‍ അടുപ്പുകൂട്ടി നടത്തിയ സമരത്തെ സി.പി.ഐ. മുഖപത്രം നിശിതമായി പരിഹസിച്ചതും അതിന് സി.പി.എം. മുഖപത്രം നല്‍കിയ തിരിച്ചടിയും ഇതുസംബന്ധിച്ച ചര്‍ച്ചകളില്‍ ഭരണപക്ഷം ആയുധമാക്കും.

ഇതിനുപുറമെ ടി.പി. ചന്ദ്രശേഖരന്‍, ഫസല്‍, ഷുക്കൂര്‍ എന്നിവരുടെ കൊലപാതകങ്ങളും അവയിലെ സി.പി.എം. നേതാക്കളുടെ പങ്കും എല്ലാം ഭരണപക്ഷം ഉപയോഗിക്കും.

എന്നാല്‍ യു.ഡി.എഫിലെ അനൈക്യവും കോണ്‍ഗ്രസ്സിലെ പൊട്ടിത്തെറികളുമെല്ലാം ഉപയോഗിച്ച് ഭരണപക്ഷത്തെ നിര്‍വീര്യമാക്കാനാകും പ്രതിപക്ഷത്തിന്റെ ശ്രമം. ആഭ്യന്തരവകുപ്പിനെതിരെ കെ. സുധാകരന്‍ എം.പി. നടത്തിയ പരാമര്‍ശങ്ങളും പോലീസ് സ്‌റ്റേഷനിലെ കെ. സുധാകരന്റെ വിവാദമായ ഇടപെടലുമെല്ലാം പ്രതിപക്ഷത്തിന്റെ മൂര്‍ച്ചയുള്ള ആയുധങ്ങളാണ്.

മുന്‍ പ്രധാനമന്ത്രി ഐ.കെ. ഗുജ്‌റാളിന് നിയമസഭ ആദരാഞ്ജലി അര്‍പ്പിച്ച സഭ തിങ്കളാഴ്ച മറ്റ് നടപടികളിലേക്ക് സഭ കടന്നില്ല. പത്തുദിവസത്തേക്കാണ് നിയമസഭ സമ്മേളിക്കുക.

സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ എന്നിവരും വിവിധ കക്ഷിനേതാക്കളും ഗുജ്‌റാളിനെ അനുസ്മരിച്ചു സംസാരിച്ചു തുടര്‍ന്ന് ഒരു മിനിറ്റ് മൗനം ആചരിച്ച ശേഷം സഭ പിരിഞ്ഞു.

Keywords:  Warfare in assembly on Tuesday, Assembly, Kerala, Thiruvananthapuram, Clash, V.S Achuthanandan, Case, UDF, MLA, Oommen Chandy, CPM,
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script