War of Words! | 'അമ്മാതിരി വര്‍ത്തമാനം ഇങ്ങോട്ട് വേണ്ടെന്ന് മുഖ്യമന്ത്രി, ഇമ്മാതിരി വര്‍ത്തമാനം എന്നോടും വേണ്ടെന്ന് പ്രതിപക്ഷ നേതാവ്; ബജറ്റ് അവതരണ തീയതി മാറ്റണമെന്ന ആവശ്യം തള്ളിയതിന് പിന്നാലെ നിയമസഭയില്‍ ഇരുവരും തമ്മില്‍ രൂക്ഷമായ വാക്‌പോര്

 


തിരുവനന്തപുരം: (KVARTHA) ബജറ്റ് അവതരണ തീയതി മാറ്റണമെന്ന പ്രതിപക്ഷ ആവശ്യം തള്ളിയതിന് പിന്നാലെ നിയമസഭ കാര്യോപദേശക സമിതിയില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മില്‍ രൂക്ഷമായ വാക്‌പോര്.

കോണ്‍ഗ്രസിന്റെ 'സമരാഗ്‌നി ജാഥ' നടത്തുന്നതിനാല്‍ സര്‍കാര്‍ സഹകരിക്കണമെന്ന് സമിതിയുടെ യോഗത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആവശ്യപ്പെട്ടതോടെയാണ് മുഖ്യമന്ത്രി കുപിതനായത്. നിങ്ങള്‍ വലിയ സഹകരണമാണല്ലോ എന്നും അമ്മാതിരി വര്‍ത്തമാനം ഇങ്ങോട്ട് വേണ്ടെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

War of Words! | 'അമ്മാതിരി വര്‍ത്തമാനം ഇങ്ങോട്ട് വേണ്ടെന്ന് മുഖ്യമന്ത്രി, ഇമ്മാതിരി വര്‍ത്തമാനം എന്നോടും വേണ്ടെന്ന് പ്രതിപക്ഷ നേതാവ്; ബജറ്റ് അവതരണ തീയതി മാറ്റണമെന്ന ആവശ്യം തള്ളിയതിന് പിന്നാലെ നിയമസഭയില്‍ ഇരുവരും തമ്മില്‍ രൂക്ഷമായ വാക്‌പോര്


ഇതോടെ ഇമ്മാതിരി വര്‍ത്തമാനം എന്നോടും പറയേണ്ടെന്ന് തിരിച്ചടിച്ച സതീശന്‍ നിങ്ങള്‍ ഇഷ്ടം പോലെ ചെയ്യൂവെന്ന് പറഞ്ഞ് കാര്യോപദേശക സമിതിയില്‍ നിന്നും ഇറങ്ങിപ്പോയി. ഇതിന് പിന്നാലെ ബജറ്റ് അഞ്ചാം തീയതി തന്നെ അവതരിപ്പിക്കാന്‍ കാര്യോപദേശക സമിതി തീരുമാനിച്ചു.

അതേസമയം, മാര്‍ച് 27 വരെ ചേരാന്‍ തീരുമാനിച്ച നിയമസഭ സമ്മേളനം വെട്ടിച്ചുരുക്കാനും യോഗം തീരുമാനിച്ചു. ഇതു പ്രകാരം ഫെബ്രുവരി 15ന് ബജറ്റ് സമ്മേളനം അവസാനിക്കും. ഫെബ്രുവരി 12 മുതല്‍ 15 വരെ ബജറ്റിന്മേല്‍ പൊതു ചര്‍ചയും നടക്കും.

Keywords:  War of Words Between CM Pinarayi Vijayan and VD Satheesan, Thiruvananthapuram, News, Clash, Chief Minister, Pinarayi Vijayan, VD Satheesan, Assembly, Politics, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia