Kerala assembly | പഴയ വിജയനാണെങ്കില്‍ ഇതിനൊക്കെ മറുപടി പറഞ്ഞേനെ, സുധാകരനോടു ചോദിച്ചാല്‍ മതിയെന്നും മുഖ്യമന്ത്രി; ഒരു വിജയനേയും പേടിയില്ലെന്ന് പ്രതിപക്ഷനേതാവ്; നിയമസഭയില്‍ വാക്പോര്
Feb 27, 2023, 12:41 IST
തിരുവനന്തപുരം: (www.kvartha.com) നിയമസഭയില്‍ കൊമ്പുകോര്‍ത്ത് മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷനേതാവ് വിഡി സതീശനും. പ്രതിപക്ഷ നേതാവ് പറഞ്ഞ വാക്കുകള്‍ക്ക് എണ്ണിയെണ്ണി മുഖ്യമന്ത്രി മറുപടി പറഞ്ഞപ്പോള്‍ അതേനാണയത്തില്‍ തിരിച്ചടി നല്‍കുകയായിരുന്നു സതീശന്.
മുഖ്യമന്ത്രിയെ വീട്ടിലിരുത്തും എന്നു പറഞ്ഞ പ്രതിപക്ഷനേതാവ് വിഡി സതീശന് നിയമസഭയില്‍ മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. പഴയ വിജനാണെങ്കില് ഇതിനൊക്കെ ഇപ്പോള്‍ മറുപടി പറഞ്ഞിട്ടുണ്ടാകുമെന്നും അക്കാര്യം സുധാകരനോടു ചോദിച്ചാല്‍ മതിയെന്നും മുഖ്യമന്ത്രി സൂചിപ്പിച്ചു.
നിങ്ങളൊക്കെ സര്‍വസജ്ജമായി നടന്ന കാലത്ത് താന്‍ ഒറ്റത്തടിയായി പുറത്തിറങ്ങി നടന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി പ്രതിപക്ഷത്തെ ഓര്‍മിപ്പിച്ചു. മുഖ്യമന്ത്രിയുടെ അതിസുരക്ഷയുമായി ബന്ധപ്പെട്ട ചര്‍ചയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
'ഒരു ദിവസം പത്രവാര്‍ത്ത കണ്ടു, ബഹുമാന്യനായ പ്രതിപക്ഷ നേതാവ് പറയുകയാണ്, മുഖ്യമന്ത്രി വീട്ടില്‍ത്തന്നെ ഇരിക്കേണ്ടി വരും. വീട്ടില്‍നിന്ന് പുറത്തിറങ്ങാന്‍ പറ്റില്ലെന്ന്. പഴയ വിജയനാണെങ്കില്‍ ഞാന്‍ അതിനൊക്കെ പണ്ടേ മറുപടി പറഞ്ഞിട്ടുണ്ടാകും. അതല്ലല്ലോ. ആ മറുപടി അല്ലല്ലോ ഇപ്പോള്‍ ആവശ്യം.
സാധാരണ നിലയ്ക്ക് മുഖ്യമന്ത്രിക്കസേരയില്‍ ഇരിക്കുന്ന ആളോട് സ്വാഭാവികമായ പ്രതിഷേധങ്ങള്‍ പ്രകടിപ്പിക്കും. അവര്‍ ചില കാര്യങ്ങള്‍ മുഖ്യമന്ത്രിക്കെതിരെ പറഞ്ഞുവെന്നും വരും. അങ്ങനെയല്ലെങ്കില്‍ ഞാന്‍ ഇതിനൊക്കെ മറുപടി പറയേണ്ടത് എന്താ? സുധാകരനോടു ചോദിച്ചാല്‍ മതിയെന്നാ? ഇതൊന്നുമില്ലാത്ത കാലത്ത്, നിങ്ങളെല്ലാം സര്‍വസജ്ജമായി ഇരിക്കുന്ന കാലത്ത്, ഞാന്‍ ഈ ഒറ്റത്തടിയായിട്ട് നടന്നിട്ടുണ്ടല്ലോ. എല്ലാത്തരത്തിലും. വീട്ടില്‍നിന്ന് പുറത്തിറക്കില്ല എന്നൊക്കെ പറഞ്ഞ കാലത്ത് ഞാന്‍ ഇറങ്ങി നടന്നിട്ടുണ്ടല്ലോ' എന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, പഴയ വിജയനേയും പുതിയ വിജയനേയും തങ്ങള്‍ക്ക് പേടിയില്ലെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ മറുപടി. ഒന്നോ രണ്ടോ പേരാണ് സമരക്കാരെങ്കില് എന്തിനാണ് 24 അകമ്പടി വാഹനങ്ങളെന്നു ചോദിച്ച അദ്ദേഹം, ഒന്നോ രണ്ടോ പേര് എങ്ങനെയാണ് 500 പൊലീസുകാരെ ആക്രമിക്കുന്നതെന്നും ചോദിച്ചു.
എന്നാല്‍ സുരക്ഷയ്ക്കായി പൊലീസ് വാഹനവ്യൂഹം ഒരുക്കുന്നത് തന്റെ നിര്‍ദേശം അനുസരിച്ചല്ലെന്നും മുഖ്യമന്ത്രി പിന്നീട് വിശദീകരിച്ചു. അടിയന്തരപ്രമേയ നോടിസിനു മറുപടി പറയുമ്പോഴാണ്, തന്റെ സുരക്ഷാ വ്യൂഹവുമായി ബന്ധപ്പെട്ട വിവാദങ്ങളോട് മുഖ്യമന്ത്രി പ്രതികരിച്ചത്.
'വിശിഷ്ടവ്യക്തികള്‍ക്കും, അതിവിശിഷ്ട വ്യക്തികള്‍ക്കും സുരക്ഷ ഒരുക്കുന്നത് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രത്യേക മാനദണ്ഡ പ്രകാരമാണ്. സംസ്ഥാനത്ത് സുരക്ഷ ഒരുക്കേണ്ട വിശിഷ്ട വ്യക്തികളുടെ സുരക്ഷാ ക്രമീകരണങ്ങള്‍ സംബന്ധിച്ച് തീരുമാനങ്ങള്‍ കൈക്കൊള്ളുന്നത് കേന്ദ്രത്തിലെയും സംസ്ഥാനത്തെയും ബന്ധപ്പെട്ട അധികാരികള്‍ ഉള്‍പ്പെടുന്ന സെക്യൂരിറ്റി റിവ്യൂ കമിറ്റിയാണ്.
ഓരോ ആറു മാസം കൂടുമ്പോഴും സെക്യൂരിറ്റി റിവ്യൂ കമിറ്റി യോഗം ചേരുകയും വിശിഷ്ട വ്യക്തികളുടെ സുരക്ഷ സംബന്ധിച്ച അവലോകനവും പുനഃപരിശോധനയും നടത്തുകയും ചെയ്യും. സംസ്ഥാന മുഖ്യമന്ത്രിക്ക് നിലവില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത് സെഡ് പ്ലസ് കാറ്റഗറിയിലുളള സുരക്ഷാ ക്രമീകരണങ്ങളാണ്. ഇതേ സുരക്ഷയാണ് ഗവര്‍ണര്‍ക്കും വയനാട് ലോക്സഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന രാഹുല്‍ ഗാന്ധി എംപിക്കും ഒരുക്കിയിട്ടുളളത്' എന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
'സെഡ് പ്ലസ് സുരക്ഷയുള്ള വ്യക്തിക്ക് സ്വാഭാവികമായ പ്രോടോകോള്‍ പ്രകാരം നല്കുന്ന സുരക്ഷ മാത്രമേ കേരളത്തിലെ മുഖ്യമന്ത്രിക്കുമുള്ളൂ. പ്രത്യേക സാഹചര്യങ്ങളില്‍ ചില സമരമുറകള്‍ അരങ്ങേറുമ്പോള്‍ അപകടം ഉണ്ടാകാതിരിക്കാനുള്ള ശ്രദ്ധയും പൊലീസ് സ്വീകരിക്കുന്നുണ്ട്. വാഹനവ്യൂഹത്തിനു മുന്നിലേക്ക് എടുത്തുചാടാന്‍ തയാറാകുന്നവര്‍ പ്രത്യാഘാതങ്ങള്‍ ആലോചിക്കുന്നില്ല.
അവരെ അയയ്ക്കുന്നവര്‍ക്കു പക്ഷേ, അതിന്റെ പ്രത്യാഘാതങ്ങള്‍ നന്നായി അറിയാം. അവര്‍ ഉദ്ദേശിച്ച കാര്യം നടക്കാതെ പോകുമ്പോള്‍ വരുന്ന മോഹഭംഗമാണ് ഇത്തരം വര്‍ത്തമാനങ്ങളില്‍ കാണാന്‍ കഴിയുന്നത്. മുഖ്യമന്ത്രിക്കുള്ള വാഹനവ്യൂഹം ഏര്‍പ്പാടാക്കുന്നത് മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമല്ല എന്നുതന്നെ ചുരുക്കം.
സുരക്ഷ വേണ്ട എന്നു പറയാന്‍ കഴിയില്ല. മുന്‍പ് രാഷ്ട്രീയ പ്രവര്‍ത്തകനായിരുന്നപ്പോള്‍ സുരക്ഷ വേണ്ട എന്നു പറഞ്ഞിട്ടുണ്ട്. നമ്മുടെ ഇച്ഛ അനുസരിച്ചല്ല സുരക്ഷാ ക്രമീകരണം പൊലീസ് ഒരുക്കുന്നത് എന്നും മുഖ്യമന്ത്രി മറുപടി നല്കി.
Keywords: War between CM Pinarayi Vijayan and VD Satheesan in Kerala assembly, Thiruvananthapuram, News, Politics, Chief Minister, Pinarayi-Vijayan, Congress, Protection, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.