K Sudhakaran | തളിപ്പറമ്പിലെ വഖഫ് ഭൂമി: ദ്രോഹനടപടി അവസാനിപ്പിക്കണമെന്ന് കെ സുധാകരന്‍ എംപി
Feb 21, 2023, 18:58 IST
കണ്ണൂര്‍: (www.kvartha.com) തളിപ്പറമ്പിലെ അന്യാധീനപ്പെട്ട വഖഫ് ഭൂമി തിരിച്ചു പിടിക്കാനെന്ന വ്യാജേന നിയമാനുസൃതമായി ആധാരം സ്വന്തമാക്കിയ ഭൂവുടമകളെ ദ്രോഹിക്കുന്ന നടപടി അവസാനിപ്പിക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി വാര്‍ത്താകുറിപ്പില്‍ ആവശ്യപ്പെട്ടു.
പ്രാഥമിക അന്വേഷണം നടത്താതെയാണ് സിപിഎം നോമിനികള്‍ കൈകാര്യം ചെയ്യുന്ന കേരള വഖഫ് ബോര്‍ഡ് രാഷ്ട്രീയ പ്രേരിതമായി ചീഫ് എക്സിക്യൂടീവ് ഓഫീസറെ നിയമിച്ചതും ദ്രുതഗതിയില്‍ റിപോര്‍ട് നല്‍കിയതും. ഇതിന്റെ അടിസ്ഥാനത്തിലാണ് പലര്‍ക്കും നോടീസ് ലഭിച്ചത്. പരിഭ്രാന്തരായ ജനത്തിന് മുന്നില്‍ രക്ഷകവേഷം കെട്ടാനുള്ള സിപിഎമിന്റെ നാടകവും ഇതിന് പിന്നിലുണ്ടെന്നും സുധാകരന്‍ പറഞ്ഞു.
അതേസമയം ഒരു രേഖയുമില്ലാതെ അന്യായമായി വഖഫ് ഭൂമി കൈവശം വെയ്ച്ചിരിക്കുന്ന പ്രമാണിമാരെ സംരക്ഷിക്കുക എന്ന ലക്ഷ്യവും സിപിഎമിനുണ്ട്. ഒരു കുടുംബത്തെയും കുടിയിറക്കാന്‍ അനുവദിക്കില്ലെന്നും സര്‍കാര്‍ ഈ വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്നും കെ സുധാകരന്‍ എംപി ആവശ്യപ്പെട്ടു.
Keywords: Waqf land in Taliparam: K Sudhakaran MP wants to end the malicious process, Kannur, News, K Sudhakaran, Protection, Probe, CPM, Kerala.
വര്‍ഷങ്ങളായി കൈവശം വച്ചിരിക്കുന്ന നിയമാനുസൃതവുമായ ഭൂമി ഒഴിപ്പിച്ചെടുക്കാനുള്ള നീക്കം പ്രതിഷേധാര്‍ഹമാണെന്നും സുധാകരന്‍ പറഞ്ഞു. സിപിഎം നിയന്ത്രണത്തിലുള്ള വഖഫ് സംരക്ഷണ സമിതി നല്‍കിയ പരാതിയിലാണ് ഇപ്പോഴത്തെ നടപടികള്‍. അനധികൃത കയ്യേറ്റങ്ങള്‍ തിരിച്ചുപിടിക്കുന്നതില്‍ ആര്‍ക്കും എതിര്‍പ്പില്ല. എന്നാല്‍ സിപിഎമിന്റെ സ്ഥാപനങ്ങളെ സംരക്ഷിക്കാനുള്ള ഗൂഢനീക്കത്തിന്റെ ഭാഗമാണ് സാധാരണക്കാരെ ബലിയാടാക്കുന്ന നടപടിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം ഒരു രേഖയുമില്ലാതെ അന്യായമായി വഖഫ് ഭൂമി കൈവശം വെയ്ച്ചിരിക്കുന്ന പ്രമാണിമാരെ സംരക്ഷിക്കുക എന്ന ലക്ഷ്യവും സിപിഎമിനുണ്ട്. ഒരു കുടുംബത്തെയും കുടിയിറക്കാന്‍ അനുവദിക്കില്ലെന്നും സര്‍കാര്‍ ഈ വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്നും കെ സുധാകരന്‍ എംപി ആവശ്യപ്പെട്ടു.
Keywords: Waqf land in Taliparam: K Sudhakaran MP wants to end the malicious process, Kannur, News, K Sudhakaran, Protection, Probe, CPM, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.