ക്രൂരമായി പീഡിപ്പിച്ചവനെ ഇടിക്കാനായി കരാടേ പഠിക്കണമെന്ന് പെണ്‍കുട്ടി; മാനസിക രോഗചികിത്സ ലഭ്യമാക്കണമെന്ന് കോടതി
Jan 14, 2022, 17:08 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 14.01.2022) തന്നെ ക്രൂരമായി പീഡിപ്പിച്ച പ്രതികളെ ഇടിക്കാന്‍ കരാടേ (Karate) പഠിക്കണമെന്ന ആവശ്യവുമായി പീഡനത്തെ അതിജീവിച്ച പെണ്‍കുട്ടി. പീഡനക്കേസില്‍ മൊഴി നല്‍കുന്നതിനിടയിലാണ് ഇത്തരമൊരു ആവശ്യം കോടതിയെ അറിയിച്ചത്.
തിരുവനന്തപുരം അതിവേഗ സ്‌പെഷ്യല്‍ കോടതിയില്‍ മൊഴി നല്‍കാന്‍ എത്തിയ എട്ട് വര്‍ഷം മുന്‍പ് പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ മാനസിക നില തകര്‍ന്ന തരത്തിലുള്ള അവസ്ഥ കണ്ട് അടിയന്തര ചികിത്സ നല്‍കാന്‍ കോടതി ആവശ്യപ്പെട്ടു. കുട്ടിയുടെ മാനസിക നില തകരാറിലാണെന്ന് നിരീക്ഷിച്ച കോടതി ചികിത്സ ലഭ്യമാക്കണമെന്ന് പൊലീസിന് നിര്‍ദേശം നല്‍കുകയായിരുന്നു.

പ്രത്യേക കോടതി ജഡ്ജി ജയകൃഷ്ണന്‍ ആര്‍ ആണ് പെണ്‍കുട്ടിയ്ക്ക് മനോരോഗ ചികിത്സ ലഭ്യമാക്കണമെന്ന് നിര്‍ദേശിച്ചത്. ഈ നിര്‍ദേശത്തെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂടറും പിന്തുണയ്ക്കുകയായിരുന്നു.
ജന്മനാ മാനസിക വെല്ലുവിളികള്‍ നേരിട്ടിരുന്ന പെണ്‍കുട്ടിയെ ആറാം ക്ലാസില്‍ പഠിക്കുമ്പോഴാണ് 2013 ല്‍ അയല്‍വാസികളായ രണ്ട് പേര്‍ പീഡിപ്പിച്ചതെന്നാണ് കേസ്. പീഡനത്തോടെ പെണ്‍കുട്ടിയുടെ മാനസിക നില പൂര്‍ണമായി തകരുകയായിരുന്നുവെന്ന് കണ്ടെത്തിയരുന്നു.
പിതാവിനെ നേരത്തെ തന്നെ നഷ്ടമായ കുട്ടിക്ക് മാനസിക രോഗിയായ അമ്മയും വൃദ്ധയായ അമ്മൂമ്മയുമാണുള്ളത്. അമ്മൂമ്മ വീട്ടുജോലിക്ക് പോയാണ് വീട്ടിലെ ചിലവുകള്‍ നടത്തിയിരുന്നത്. അമ്മൂമ്മ ജോലിക്ക് പോയ സമയത്തായിരുന്നു സമീപവാസികളുടെ അക്രമം.
പെണ്‍കുട്ടിയെ ഉപദ്രവിക്കുന്നത് തടയാന്‍ ശ്രമിച്ച അമ്മയേയും അക്രമികള്‍ ക്രൂരമായി ഉപദ്രവിച്ചിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. സ്‌കൂളിലെത്തിയ പെണ്‍കുട്ടിയുടെ ശരീരത്തിലെ പാടുകളും മുറിവുകളും കണ്ട അധ്യാപികമാരാണ് പീഡനവിവരം ആദ്യം അറിയുന്നത്. ഇവര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
അതിന് ശേഷം ആരോടും സംസാരിക്കാന്‍ തയ്യാറാവാതെ വന്നത് കുട്ടിയുടെ പഠനത്തേയും സാരമായി ബാധിച്ചിരുന്നു. 90 വയസുകാരിയായ അമ്മൂമ്മ ചെറുമകളെ വീട്ടജോലിക്ക് പോകുമ്പോള്‍ കൂടെ കൊണ്ടുപോയാണ് നിലവില്‍ സംരക്ഷിക്കുന്നത്. നിലവില്‍ ആരോടും ഇടപഴകാന്‍ തയ്യാറുള്ള സ്ഥിതിയില്‍ അല്ല പെണ്‍കുട്ടിയുള്ളത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.