Achievement | നടന്ന് നടന്ന് സ്വീഡനിലേക്ക്: ഹസീന രചിച്ചത് പുതുചരിത്രം

 
Haseena Aliyambath from Kannur sets a new record in 20,000 meters race walk at the Masters Athletics Championship in Sweden.

Photo: Supplied

ദുബൈയിൽ നടന്ന ഒന്നാമത് ഓപ്പൺ ലോക അത്‌ലറ്റിക് മീറ്റിൽ മൂന്ന് സ്വർണ്ണവും, കൊൽക്കത്തയിലെ ദേശീയ ഓപ്പൺ മാസ്റ്റർ വനിതാ 5,000 മീറ്റർ നടത്തത്തിലും സ്വർണ്ണവും നേടി ഇന്ത്യയിലെ മികച്ച നടത്തക്കാരിയായി ഹസീന മാറി.

കണ്ണൂർ: (KVARTHA) അതിവേഗ നടത്തത്തിൽ അത്ഭുതമാവുകയാണ് കണ്ണൂരിലെ യുവതി. സ്വീഡനിലെ ഗോഥെൻബർഗിൽ നടന്ന ലോക മാസ്റ്റേഴ്സ് അത്‌ലറ്റിക് മാമ്പ്യൻഷിപ്പിൽ 20,000 മീറ്റർ അതിവേഗ നടത്തത്തിൽ (റേസ് വാക്ക്) പങ്കെടുത്ത ധർമ്മടം പാലയാട് സ്വദേശിനി നാടിന് തന്നെ അഭിമാനമായി മാറി.
അതിവേഗ നടത്തത്തിലൂടെ ഒട്ടേറെ നേട്ടങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട് ഹസീന അലിയമ്പത്ത് എന്ന കായിക താരം. ദുബൈയിൽ നടന്ന ഒന്നാമത് ഓപ്പൺ ലോക അത്‌ലറ്റിക് മീറ്റിൽ മൂന്ന് സ്വർണ്ണവും, കൊൽക്കത്തയിലെ ദേശീയ ഓപ്പൺ മാസ്റ്റർ വനിതാ 5,000 മീറ്റർ നടത്തത്തിലും സ്വർണ്ണവും നേടി ഇന്ത്യയിലെ മികച്ച നടത്തക്കാരിയായി ഹസീന മാറി. 2022 ൽ ബറോഡയിൽ നടന്ന ദേശീയ ഓപ്പൺ അത്‌ലറ്റിക്സ് വനിതാ വിഭാഗത്തിൽ 3000 മീറ്റർ റെക്കോർഡ് ജേതാവിനെ പിന്നിലാക്കി കേരളത്തിന് വേണ്ടി മിന്നും ജയവും നേടി.

തലശേരി സൗത്ത് എഇഒ ഓഫീസ് ജീവനക്കാരിയായ ഹസീന ധർമ്മടം പാലയാട് സ്വദേശിനിയാണ്. വളരെ ചെറുപ്പത്തിൽ തന്നെ അതിവേഗ നടത്തത്തിൽ കഴിവുതെളിയിച്ച ഹസീന കണ്ണൂരിൻ്റെ അഭിമാനമായി മാറിയിരിക്കുകയാണ്. സ്വീഡനിലെ മത്സരത്തിൽ പങ്കെടുത്ത് തിരിച്ചെത്തിയ ഹസീന അലിയമ്പത്തിന് ധർമ്മടം പഞ്ചായത്തിന്റെ നേതൃത്വത്തിൽ തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ ആവേശകരമായ സ്വീകരണം ഒരുക്കിയിരുന്നു. ധർമ്മടം പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ഷീജ, സ്ഥിരം സമിതി അധ്യക്ഷൻമാരായ എം പി മോഹനൻ, കെ ബിന്ദു, സി വി പുഷ്പ, പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ്‌ ഷാജി, സന്ദീപ് ദാസ് എന്നിവർ പങ്കെടുത്തു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia