ലോക് ഡൗണ്‍ കച്ചവടം; കാറില്‍ 90 ലിറ്റര്‍ വിദേശമദ്യവുമായി വടക്കഞ്ചേരി പോലീസ് സ്റ്റേഷനിലെ ഹോം ഗാര്‍ഡ് അറസ്റ്റില്‍
Apr 20, 2020, 15:52 IST
ADVERTISEMENT
പാലക്കാട്: (www.kvartha.com 20.04.2020) കാറില്‍ 90 ലിറ്റര്‍ വിദേശമദ്യവുമായി വടക്കഞ്ചേരി പോലീസ് സ്റ്റേഷനിലെ ഹോം ഗാര്‍ഡ് അറസ്റ്റില്‍. പുതുക്കോട് പുല്‍പ്പറമ്പില്‍ സുരേഷാണ് (51) പാലക്കാട് ടൗണ്‍ സൗത്ത് പോലീസിന്റെ പിടിയിലായത്. ഞായറാഴ്ച വൈകീട്ട് യാക്കരയ്ക്ക് സമീപത്ത് വാഹനപരിശോധനയിക്കിടെയാണ് സംഭവം. ഹോംഗാര്‍ഡിന്റെ തിരിച്ചറിയല്‍ കാര്‍ഡും യൂണിഫോമും കാറിലുണ്ടായിരുന്നു. അളവില്‍ കൂടുതല്‍ മദ്യം കൈയില്‍ വെച്ചതിനും അനധികൃതമായി മദ്യവില്‍പ്പന നടത്തിയതിനുമാണ് കേസെടുത്തത്.
ലോക് ഡൗണില്‍ കൂടുതല്‍ വിലയ്ക്ക് മദ്യം വില്‍ക്കുന്നതിനായി വടക്കഞ്ചേരിക്ക് കൊണ്ടുപോവുന്നതിനിടയിലാണ് പിടിയിലായത്. ഇത്തരത്തില്‍ ഇയാള്‍ കടത്തിക്കൊണ്ടുവരുന്ന മദ്യം പ്രാദേശികമായി നാലിരട്ടി വിലയ്ക്ക് വിറ്റിരുന്നതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പാലക്കാട്ടെ ബാറിലെ സ്റ്റോര്‍കീപ്പര്‍ നല്‍കിയ മദ്യമാണിതെന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ സ്റ്റോര്‍ കീപ്പര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ടെന്ന് ടൗണ്‍ സൗത്ത് എസ്‌ഐ ആര്‍ രഞ്ജിത്ത് പറഞ്ഞു.
സുരേഷിനെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും. സീനിയര്‍ സി പി ഒമാരായ ആര്‍ കിഷോര്‍, സുനീഷ്, സി പി ഒമാരായ രാജേന്ദ്രന്‍, ബിനോജ്, പ്രമോദ്, സജീഷ് എന്നിവരടങ്ങിയ സംഘമാണ് മദ്യം പിടികൂടിയത്.
Keywords: News, Kerala, palakkad, Liquor, Car, Vehicles, Police, Arrested, Wadakkanchery police home guard arrested for illegal liquor sale
ലോക് ഡൗണില്‍ കൂടുതല്‍ വിലയ്ക്ക് മദ്യം വില്‍ക്കുന്നതിനായി വടക്കഞ്ചേരിക്ക് കൊണ്ടുപോവുന്നതിനിടയിലാണ് പിടിയിലായത്. ഇത്തരത്തില്‍ ഇയാള്‍ കടത്തിക്കൊണ്ടുവരുന്ന മദ്യം പ്രാദേശികമായി നാലിരട്ടി വിലയ്ക്ക് വിറ്റിരുന്നതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പാലക്കാട്ടെ ബാറിലെ സ്റ്റോര്‍കീപ്പര്‍ നല്‍കിയ മദ്യമാണിതെന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ സ്റ്റോര്‍ കീപ്പര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ടെന്ന് ടൗണ്‍ സൗത്ത് എസ്‌ഐ ആര്‍ രഞ്ജിത്ത് പറഞ്ഞു.
സുരേഷിനെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും. സീനിയര്‍ സി പി ഒമാരായ ആര്‍ കിഷോര്‍, സുനീഷ്, സി പി ഒമാരായ രാജേന്ദ്രന്‍, ബിനോജ്, പ്രമോദ്, സജീഷ് എന്നിവരടങ്ങിയ സംഘമാണ് മദ്യം പിടികൂടിയത്.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

