അച്ചടക്ക നടപടിക്ക് വിധേയനായ വി.വി.രമേശന്‍ പിണറായിയെ കാണാനെത്തി
Nov 16, 2011, 11:55 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കാസര്‍കോട്: പരിയാരം മെഡിക്കല്‍ കോളേജില്‍ മകള്‍ക്ക് വേണ്ടി അരക്കോടിരൂപയുടെ എന്‍ആര്‍ഐ സീറ്റ് തരപ്പെടുത്തിയതിലൂടെ വിവാദ നായകനായ ഡിവൈഎഫ്‌ഐ മുന്‍ സംസ്ഥാന ട്രഷറും ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി അംഗവുമായിരുന്ന വി.വി.രമേശന്‍ കാസര്‍കോട്ടെത്തിയ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയെ കാണാനെത്തിയത് ചര്‍ച്ചാ വിഷയമായി. പിണറായി വിജയന്റെ അടുത്ത അനുയായി ആയാണ് വി.വി.രമേശന്‍ അറിയപ്പെട്ടിരുന്നത്. കാസര്‍കോട്ടെത്തിയ പിണറായി വിജയെ കാണാന്‍ ഒരുമണിക്കൂറോളം സമയമാണ് വി.വി.രമേശന്‍ ഗസ്റ്റ് ഹൗസിലെ മുറിക്ക് പുറത്ത് കാത്തുനിന്നത്.
പാര്‍ട്ടി സമ്മേളനങ്ങള്‍ നടന്നുകൊണ്ടിരിക്കുമ്പോള്‍ അച്ചടക്ക നടപടിക്ക് വിധേയനായ വി.വി.രമേശന്‍ പിണറായി വിജയെ കാണാന്‍ ചെന്നതിന്റെ പൊരുള്‍ എന്താണെന്ന് അറിയാനുള്ള ആകംക്ഷയിലാണ് പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും. എന്‍ആര്‍ഐ സീറ്റ് വിവാദത്തെ തുടര്‍ന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന ട്രഷറര്‍ സ്ഥാനത്ത് നിന്നും വി.വി.രമേശനെ പുറത്താക്കിയിരുന്നു. സിപിഎം ജില്ലാ കമ്മിറ്റിയില്‍ നിന്നും കൊവ്വല്‍പ്പള്ളി ലോക്കല്‍ കമ്മിറ്റിയിലേക്ക് രമേശനെ തരംതാഴ്ത്തിയിരുന്നു. പിണറായി വിജയനില്‍ തനിക്കുള്ള സ്വാധീനവും വിശ്വാസവും നഷ്ടപ്പെട്ടില്ലെന്ന് തെളിയിക്കാനാണ് രമേശന്‍ പിണറായിയെ കാണാനെത്തിയതെന്നും വിലയിരുത്തുന്നുണ്ട്.
Keywords: V.V.Rameshan, Visit, Pinarayi vijayan, Kasaragod, Kerala
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.


