വി.വി രമേശന്റെ അവിഹിത സ്വത്ത് സമ്പാദനം; അന്വേഷണം ഗള്‍ഫിലേക്ക്

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

വി.വി രമേശന്റെ അവിഹിത സ്വത്ത് സമ്പാദനം; അന്വേഷണം ഗള്‍ഫിലേക്ക്
കാഞ്ഞങ്ങാട് : സി.പി.എം നേതൃത്വത്തില്‍ നിന്ന് തരംതാഴ്ത്തപ്പെട്ട ഡി.വൈ.എഫ്.ഐ മുന്‍ സംസ്ഥാന ട്രഷറര്‍ വി.വി. രമേശനെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങളെ സംബന്ധിച്ച അന്വേഷണങ്ങള്‍ കടല്‍ കടന്ന് ഗള്‍ഫിലേക്ക്. ബുധനാഴ്ച വിദ്യാനഗര്‍ എ.കെ.ജി മന്ദിരത്തില്‍ ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്.

സി.പി.എം ജില്ലാ ആസ്ഥാനത്തിരുന്ന് ഗള്‍ഫിലെ രമേശന്റെ ബന്ധുവിന്റെ ആസ്തി വിവരങ്ങളും സാമ്പത്തികശേഷിയുമറിയാന്‍ ഹൈ-ടെക്ക് അന്വേഷണമാണ് ഇനി നടക്കാനിരിക്കുന്നത്. ജില്ലാ സെക്രട്ടറിയേറ്റംഗം സി.എച്ച് കുഞ്ഞമ്പുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ കമ്മീഷനാണ് രമേശനെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങളെ സംബന്ധിച്ച് മാസങ്ങള്‍ നീണ്ട അന്വേഷണം നടത്തിയത്.

ഇതുവരെയുള്ള അന്വേഷണ വിവരങ്ങള്‍ ബുധനാഴ്ച നടന്ന ജില്ലാ കമ്മിറ്റിയോഗത്തെ സി.എച്ച് കുഞ്ഞമ്പു ധരിപ്പിച്ചു. പി. ദിവാകരന്‍, ടി.വി ഗോവിന്ദന്‍ എന്നിവരാണ് കമ്മീഷനിലെ മറ്റംഗങ്ങള്‍. ബന്ധുക്കളുടെ പേരില്‍ വിവിധ കാലയളവിലാണ് ഭൂസ്വത്തുക്കള്‍ വാങ്ങി കൂട്ടിയതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. എന്നാല്‍ ഇത്തരം ഭൂരേഖകളിലൊന്നും രമേശന്റെ പേരില്ല. ഇരിയയിലെ ടാപ്പിംഗ് തുടരുന്ന റബ്ബര്‍ തോട്ടം 15 വര്‍ഷം മുമ്പാണ് വാങ്ങിയത്. ഡി.വൈ.എഫ്.ഐ നേതാവ് എന്ന സ്വാധീനം ഉപയോഗിച്ച് ചില കേന്ദ്രങ്ങള്‍ പ്രചരിപ്പിക്കുന്നത് പോലെ അവിഹിതമായി വന്‍തോതില്‍ രമേശന്‍ സ്വത്ത് വാങ്ങിക്കൂട്ടിയിട്ടില്ലെന്നാണ് അന്വേഷണ കമ്മീഷന്റെ വിലയിരുത്തല്‍.

രമേശനെതിരെ വ്യക്തിവൈരാഗ്യം പുലര്‍ത്തുന്ന പാര്‍ട്ടിക്കകത്തും പുറത്തുമുള്ള ചിലര്‍ ആസൂത്രിതമായി നടത്തിയ ഗൂഢാലോചനയായിരുന്നു അഴിമതിആരോപണത്തിന് പിന്നിലെന്നും കമ്മീഷന്‍ കണ്ടെത്തിയതായാണ് വിവരം. അതേസമയം ജില്ലയിലെ സി.പി.എമ്മിനുള്ളിലെ അധികാരദല്ലാളായി സ്വയംചമഞ്ഞ് ബഹുജനങ്ങള്‍ക്കിടയിലുണ്ടാക്കിയ അവമതിപ്പും സംശയങ്ങളും രമേശന് കൂടുതല്‍ തിരിച്ചടിയാവുകയായിരുന്നു. സംസ്ഥാന നേതൃത്വത്തിലെ ചിലരുമായി സംഘടനാതലത്തിലുപരിയുള്ള ചങ്ങാത്തങ്ങളും ജില്ലയിലെ ചില ഉന്നത സാമ്പത്തിക ശക്തികളുമായി ഉണ്ടാക്കിയ ബന്ധവും രമേശനെ പാര്‍ട്ടിക്കുള്ളില്‍ അന്യവര്‍ഗ ചിന്താഗതിക്കാരനായി മുദ്രകുത്തുന്നതിനും ഇടയാക്കി.

മസ്‌ക്കറ്റിലുള്ള ബന്ധുവിനെ കേന്ദ്രീകരിച്ചായിരിക്കും ഇനി രമേശനെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങള്‍ സംബന്ധിച്ച് കടലിനക്കരെയുള്ള അന്വേഷണം നടത്തുന്നത്.

Also read 
അച്ചടക്ക നടപടിക്ക് വിധേയനായ വി.വി.രമേശന്‍ പിണറായിയെ കാണാനെത്തി
 

Keywords: Kasaragod, Kerala, V.V.Rameshan, CPM, DYFI, Gulf 


Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia